'സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി കിട്ടിയ കാര്യം പറഞ്ഞ് ആര്യ'! വീഡിയോ വെെറല്‍

By Prashant V R

ബഡായി ബംഗ്ലാവിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ജനപ്രിയ പരിപാടിയില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ബഡായി ബംഗ്ലാവിന് ശേഷമാണ് ആര്യ സിനിമകളിലും സജീവമായിരുന്നത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് നടി സിനിമകളില്‍ തിളങ്ങിയത്. അവതാരകയായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് നടി ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തത്.

ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി എത്തിയ ശേഷം ആര്യ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസില്‍ ഇത്തവണ മികച്ച ഗെയിമര്‍മാരില്‍ ഒരാളായി ആര്യയെ അധികപേരും വിലയിരുത്തിയിരുന്നു. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമാണ് നടി തിരിച്ചെത്തിയത്. ഷോയില്‍ രജിത്ത് കുമാറിനൊപ്പം കുറച്ചുപേര്‍ നിന്നപ്പോള്‍ ആര്യയ്‌ക്കൊപ്പമാണ് മറ്റുചിലര്‍ നിന്നത്.

ബിഗ് ബോസിന് പിന്നാലെ

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു ആര്യ. ലോക് ഡൗണ്‍ കാലത്ത് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വിശേഷങ്ങള്‍ പങ്കുവെച്ച് ആര്യ എത്താറുളളത്. മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് നടി എത്താറുണ്ട്. ഒപ്പം അടുത്തിടെ ബിഗ് ബോസില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെക്കുറിച്ചും മനസുതുറന്നിരുന്നു താരം.

ബിഗ് ബോസില്‍

ബിഗ് ബോസില്‍ നിന്നും ലഭിച്ച സുഹൃത്തുക്കളായ ഫുക്രുവിനും അലക്‌സാന്‍ഡ്രയ്ക്കുമെല്ലാം പിറന്നാളാശംസകള്‍ നേര്‍ന്നും താരം എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് ടിക്ക് ടോക്കിലും ആക്ടീവായി തുടങ്ങിയിരുന്നു ആര്യ. മകള്‍ക്കൊപ്പമുളളതും ഒറ്റയ്ക്കുളളതുമായ നിരവധി വീഡിയോകളാണ് ആര്യയുടെതായി വരുന്നത്. ആര്യ ചെയ്യാറുളള മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ റോയക്ക് ഒപ്പമുളള വീഡിയോ ആര്യ പങ്കുവെച്ചിരുന്നു.

അതില്‍ ഹിന്ദി വീഡിയോയ്ക്ക്

അതില്‍ ഹിന്ദി വീഡിയോയ്ക്ക് ഒപ്പമുളള രംഗങ്ങള്‍ക്കായിരുന്നു ആര്യയും മകളും ടിക്ക് ടോക്ക് ചെയ്തത്. ഇപ്പോഴിതാ വീണ്ടുമൊരു ടിക്ക് ടോക്കുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം. ഇത്തവണ ബഡായി ബംഗ്ലാവിലെ വൈറലായ സ്വന്തം സീന്‍ അനുകരിച്ചുകൊണ്ടാണ് ആര്യ എത്തിയിരിക്കുന്നത്. ആര്യയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം തന്റെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേര്‍ന്നുകൊണ്ടും ആര്യ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മദേഴ്‌സ് ഡേയില്‍ ആര്യ എത്തിയിരുന്നത്. ബിഗ് ബോസിന്റെ അവസാന എപ്പിസോഡ് വരെ നിന്ന ശേഷമാണ് നടി തിരിച്ചെത്തിയിരുന്നത്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ ബിഗ് ബോസില്‍ ആര്യയ്‌ക്കൊപ്പമായിരുന്നു ഫുക്രു, പാഷാണം ഷാജി, വീണ, എലീന, ദയ തുടങ്ങിയവരെല്ലാം നിന്നത്. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു ആര്യ. ഷോ കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയിലായിരുന്നു നടി കൂടുതല്‍ ആക്ടീവായിരുന്നത്.

വീഡിയോ

Read more about: bigg boss 2 arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X