ദീപന്‍ മുരളിയുടെ മകളുടെ പിറന്നാളിന് ബിഗ് ബോസ് താരങ്ങളും! ചിത്രം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍

By Prashant V R

ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് കുടുതല്‍ സുപരിചിതനായ താരമാണ് ദീപന്‍ മുരളി. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള നടന്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് മലയാളികളുടെ പ്രിയങ്കരനായത്. മലയാള ടെലിവിഷനിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപന്‍ മുരളി. നായകനായും സഹനടനായുമൊക്കെയാണ് ദീപന്‍ തിളങ്ങിയിരുന്നത്. അഭിനയത്തിന് പുറമെ അവതാരകനായും മലയാളത്തില്‍ സജീവമായിരുന്ന താരമാണ് ദീപന്‍ മുരളി.

സുമംഗലി ഭവ സീരിയലിലൂടെയാണ് ദീപന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്താറുളളത്. ബിഗ് ബോസില്‍ കുറച്ചുനാള്‍ മാത്രമാണ് ദീപന് പിടിച്ചുനില്‍ക്കാനായത്. ഷോയില്‍ പങ്കെടുത്തത് നടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. സീരിയല്‍ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ദീപന്‍ മുരളി.

ഭാര്യ മായയ്ക്കും മകള്‍ മേധസ്വിക്കുമൊപ്പമുളള

ഭാര്യ മായയ്ക്കും മകള്‍ മേധസ്വിക്കുമൊപ്പമുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ദീപന്റെയും മായയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. മകള്‍ക്ക് അമ്മയുടെ പേര് തന്നെയായിരുന്നു ദീപന്‍ ഇട്ടത്. സരസ്വതി എന്നാണ് താരത്തിന്റെ അമ്മയുടെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി.

കഴിഞ്ഞ ദിവസമായിരുന്നു

കഴിഞ്ഞ ദിവസമായിരുന്നു മകളുടെ ഒന്നാം പിറന്നാള്‍ ദീപനും കുടുംബവും ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപന്റെ മകളുടെ പിറന്നാളിന് ബിഗ് ബോസ് താരങ്ങളും എത്തിയിരുന്നു. ദീപന്റെ അടുത്ത സുഹൃത്തുക്കളായ സാബുമോന്‍, അര്‍ച്ചന സുശീലന്‍, ആര്യ, ദിയ സന തുടങ്ങിയവരാണ് മേധസ്വിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

അര്‍ച്ചനയായിരുന്നു തന്റെ

അര്‍ച്ചനയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവെച്ചത്. അര്‍ച്ചനയ്ക്ക് പുറമെ ദീപന്‍ മുരളിയും തന്റെ പേജില്‍ മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മേധസ്വിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം ബിഗ് ബോസ് താരത്തിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അമ്മ എന്ന് വിളിക്കുന്നത്

അമ്മ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ സുഖമാണ് ആ അച്ഛാ വിളിക്ക്. അതിലും സുന്ദരമായ മറ്റൊരു സംഗീതാത്മക സ്വരം ഈ ലോകത്ത് തന്നെയില്ല. അമ്മയുടെ വിയോഗത്തിന് ശേഷം ഏറെ നാള്‍ താന്‍ തകര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ മേധസ്വി ജീവിതത്തിലേക്ക് എത്തിയ ശേഷം ജീവിതം ആകെ മാറിമറിഞ്ഞു.

അവള്‍ അടുത്തുളളപ്പോള്‍

അവള്‍ അടുത്തുളളപ്പോള്‍ എന്റെ അമ്മ കൂടെയുളളത് പോലെയാണ് എനിക്ക്. ഗര്‍ഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആണ്‍കുട്ടിയാകും എന്നായിരുന്നു. പക്ഷേ പെണ്‍കുട്ടിയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭാര്യയെക്കാള്‍ മുന്‍പേ മകളെ ആദ്യം കാണാന്‍ കഴിഞ്ഞ സന്തോഷവും ദീപന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X