For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകര്‍ ഞങ്ങളുടെ നെഞ്ചത്ത് കയറും! എല്ലാത്തിനും കാരണം രജിത്ത് സാറാണ്, ചാറ്റ് പുറത്ത് വിട്ട് ആര്യ

  |

  ആദ്യ സീസണ്‍ വലിയ ചര്‍ച്ച ആയതോടെയാണ് ബിഗ് ബോസിന്റെ രണ്ടാം പതിപ്പിന് വലിയ സ്വീകാര്യത ലഭിച്ചത്. എന്നാല്‍ വിചാരിച്ചത് പോലെ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. മത്സരത്തിനെത്തിയതോടെയാണ് രജിത് കുമാറും ആര്യയും അടക്കം പല താരങ്ങളെ കുറിച്ചുമുള്ള കൂടൂതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

  താരങ്ങളെ കുറിച്ച് പ്രേക്ഷകര്‍ മനസില്‍ കരുതിയ ചില മുന്‍വിധികള്‍ മാറി കിട്ടാനും ഇതിന് സാധിച്ചിരുന്നു. രജിത് കുമാറിന് ആരാധകരുടെ പിന്തുണ കിട്ടാന്‍ കാരണവും ബിഗ് ബോസ് ആയിരുന്നു. ജിത് കുമാര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന് പറയുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് രജിത്തിനെ കുറിച്ച് ആര്യ പറഞ്ഞത്.

  ആര്യ, ഫുക്രു, സുരേഷ് കൃഷ്ണ, പ്രദീപ് ചന്ദ്രന്‍, എലീന പടിക്കല്‍ എന്നിവരൊക്കെയാണ് തിരുവന്തപുരത്ത് നിന്നും കണ്ടത്. കൊച്ചിയിലെത്തി അമൃത, അഭിരാമി, രഘു, അലക്‌സാന്‍ഡ്ര എന്നിവരും കണ്ടു. ഈ കണ്ട് മുട്ടലുകളുടെയെല്ലാം ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ബിഗ് ബോസിനുള്ളിലെ പോലെ തന്നെ ഗ്രൂപ്പീസം ഈ കൂടിചേരലുകളിലും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വീടിനുള്ളിലെ രണ്ട് ഗ്രൂപ്പുകളിലെ ആളുകളാണ് ഒന്നിച്ച് കണ്ട് മുട്ടിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് പറയുകയാണ് ആര്യയുടെ പോസ്റ്റ്.

  രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു

  എലീന പടിക്കല്‍, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം വീഡിയോ ചാറ്റിലൂടെ കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട് ആയിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി ആര്യ കൊടുത്തത്. കൂട്ടത്തില്‍ രജിത് കുമാറിനെ വിളിക്കുന്നതും കാണാം. റിങ് ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ലെന്നാണ് ആര്യയുടെ ആരോപണം. 'വിളിച്ചാലൊട്ട് ഫോണ്‍ എടുക്കത്തുമില്ല. അത് കൊണ്ട് രജിത്ത് സാറിനെ എന്താണ് വിളിക്കാത്തതെന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ ഞങ്ങളുടെ നെഞ്ചത്ത് കയറും. എന്തൊരു കഷ്ടമാണല്ലേ? എന്നുമായിരുന്നു ചിത്രത്തിന് താഴെ ആര്യ കുറിച്ചത്.

  ബിഗ് ബോസിനുള്ളില്‍ രജിത് കുമാറിനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തുകയാണെന്ന് പറഞ്ഞ് മത്സരം നടക്കുന്ന സമയത്ത് പുറത്ത് ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റുള്ള മത്സരാര്‍ഥികള്‍ക്ക് നേരെ സൈബര്‍ അക്രമണം വരെ ഉണ്ടായിരുന്നു. ആര്യ അടക്കമുള്ളവര്‍ക്ക് നിരന്തരം തെറിവിളികള്‍ കിട്ടാറുമുണ്ടായിരുന്നു. എന്നാല്‍ ഒരു ഷോ യ്ക്ക് വേണ്ടി നടത്തിയ മത്സരം അവിടെ കഴിഞ്ഞു. പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ഒരു കുടുംബം പോലെ സൗഹൃദം സൂക്ഷിക്കുന്നവരാണെന്ന് എല്ലാവരും പറയാറുണ്ട്. സകല പിണക്കങ്ങളും ദേഷ്യവും ഹൗസിനുള്ളില്‍ തന്നെ കളഞ്ഞിട്ടാണ് എല്ലാവരും പുറത്തെത്തതിയതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. എന്തായാലും എല്ലാവരും ഒന്നിക്കുന്നൊരു ദിവസത്തിന് വേണ്ടി ആരാധകരും കാത്തിരിക്കുകയാണ്.

  കഴിഞ്ഞ ദിവസം ഫുക്രുവിനും എലീനയ്ക്കുമൊപ്പം എടുത്ത ചില ചിത്രങ്ങളും ആര്യ പുറത്ത് വിട്ടിരുന്നു. മൂന്ന് പേരും തമ്മിലുള്ള ത്രീകോണ ഇഷ്ടത്തെ കുറിച്ചായിരുന്നു ആര്യ പറഞ്ഞത്. മൂന്ന് വ്യത്യസ്ത ആളുകള്‍. വ്യത്യസ്ത കാഴ്ചപ്പാടുകളും വേറിട്ട വഴികളിലൂടെയും നടക്കുന്നവര്‍ ഒരു ഫ്രെയിമില്‍ ഒരു ആത്മാവായി എന്നും പറഞ്ഞായിരുന്നു പുതിയ ഫോട്ടോ ആര്യ പോസ്റ്റ് ചെയ്തത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായ ആര്‍ജെ സൂരജും ഇതിന് കമന്റുമായി എത്തിയിരുന്നു.

  English summary
  Bigg Boss Fame Arya Says Rajith Kumar Does Not Pick Up Her Phone Calls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X