ആര്യയുടെ സന്തോഷനിമിഷങ്ങള്‍! ഒപ്പം ഫുക്രുവും എലീനയും! ഒപ്പിച്ചതാണെന്ന് എലീന! ചിത്രം വൈറല്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരായ ആര്യയും എലീനയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ഫുക്രുവും ഇവരുടെ ഗ്യാങ്ങിലുണ്ട്. സാജു നവോദയ, വീണ നായര്‍ ഇവരെല്ലാം നേരത്തെ തന്നെ അറിയുന്നവരാണ്. ബിഗ് ബോസിലെത്തിയപ്പോള്‍ ഇവരെല്ലാം ആ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു. 100ാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു പരിപാടി അവസാനിപ്പിച്ചത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഷോ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഷോ നിര്‍ത്തിയതിലല്ല പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം എങ്ങനെയിരിക്കുന്നുവെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ബിഗ് ബോസിന് ശേഷം ചെയ്യാനായി പല കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു താരങ്ങള്‍. എന്നാല്‍ ലോക് ഡൗണായതോടെ ഇവരെല്ലാം വീടുകളില്‍ത്തന്നെ തുടരുകയായിരുന്നു. ബിഗ് ബോസിന് ശേഷവും താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
എലീനയെക്കുറിച്ച് എല്ലാവര്‍ക്കും തെറ്റിദ്ധാരണയായിരുന്നു തുടക്കത്തില്‍. സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണ് താരം ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം. ബിഗ് ബോസ് തുടങ്ങിയ അന്ന് മുതല്‍ അവസാനിച്ചിരുന്നത് വരെ ഒരേ പോലെയായിരുന്നു താരത്തിന്റെ പെരുമാറ്റം. മികച്ച പിന്തുണയായിരുന്നു പിന്നീട് ഇവര്‍ക്ക് ലഭിച്ചത്.

ബിഗ് ബോസിന് ശേഷമായി ഇടയ്ക്ക് ഇവരെല്ലാം ഒരുമിച്ചിരുന്നു. ആര്യയുടെ വീട്ടിലേക്ക് എലീനയും പ്രദീപ് ചന്ദ്രനും സുരേഷ് കൃഷ്ണനും എത്തിയിരുന്നു. ഫുക്രുവിനെക്കുറിച്ചായിരുന്നു അന്ന് എല്ലാവരും ചോദിച്ചത്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ഫുക്രുവിനും എലീനയ്ക്കുമൊപ്പമള്ള ചിത്രം പങ്കുവെച്ചായിരുന്നു ആര്യ എത്തിയത്. തനിക്കറിയാവുന്ന മികച്ച ത്രികോണ സൗഹൃദമാണ് ഇതെന്നായിരുന്നു ആര്യ പറഞ്ഞത്. ഫുക്രുവിനേയും എലീനയേയും ടാഗ് ചെയ്തായിരുന്നു ആര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.
അടുത്തിടെ എലീനയുടെ വീട്ടിലേക്ക് ഫുക്രുവും ആര്യയും സുരേഷ് കൃഷ്ണനും പ്രദീപ് ചന്ദ്രനും എത്തിയിരുന്നു. ഫുക്രുവും റോയയും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ആര്യ പങ്കുവെച്ചിരുന്നു.ഇതിന് പിന്നാലെയായാണ് പുതിയ പോസ്റ്റുമായെത്തിയത്.


Click it and Unblock the Notifications