മകള്‍ റോയക്ക് അച്ഛന്‍ നല്‍കിയ പുതിയ സമ്മാനം, സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരം ആര്യ

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്യ. ബിഗ് ബോസില്‍ ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ഷോയില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാളായി ആര്യയെ പ്രേക്ഷകര്‍ പ്രവചിച്ചിരുന്നു. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു കാരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ താരം എത്താറുണ്ട്.

ആര്യയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. ഇടയ്ക്ക് മകള്‍ റോയയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. മുന്‍ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനാല്‍ ആര്യയ്‌ക്കൊപ്പമാണ് മകളുളളത്. ലോക്ഡൗണ്‍ കാലം ആര്യയും റോയയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും എത്താറുണ്ടായിരുന്നു.

മകള്‍ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളെല്ലാം

മകള്‍ക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളെല്ലാം ചെയ്ത് ആര്യ മുന്‍പ് എത്തിയിരുന്നു. അതേസമയം റോയയുടെ പുതിയ വിശേഷം പങ്കുവെച്ചുളള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധേയമായി മാറിയിരുന്നു. സ്‌കൂള്‍ ഇനി എന്ന് തുറക്കുമെന്ന് അറിയാത്ത സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകളുമായി വീട്ടില്‍ തന്നെയാണ് കുട്ടികള്‍. ഈ സമയത്ത് മകള്‍ക്ക് പഠിക്കാന്‍ വീട്ടില്‍ സ്റ്റഡി സ്‌പെയ്‌സ് ഒരുക്കിയിരിക്കുകയാണ് റോയയുടെ പിതാവ് രോഹിത്.

മകള്‍ക്ക് അവളുടെ പ്രിയപ്പെട്ട

മകള്‍ക്ക് അവളുടെ പ്രിയപ്പെട്ട അച്ഛന്‍ സമ്മാനിച്ചതാണ് പുതിയ ക്ലാസ് മുറിയെന്ന് കുറിച്ച് ആര്യ തന്നെയാണ് ഈ സന്തോഷം ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.റോയയുടെ അച്ഛന് പോസ്റ്റിലൂടെ പ്രത്യേക നന്ദി അറിയിക്കുന്നുമുണ്ട് ആര്യ, നടിയും ബിഗ് ബോസ് ആദ്യ സീസണിലെ മല്‍സരാര്‍ത്ഥിയുമായിരുന്ന അര്‍ച്ചന സുശീലന്റെ സഹോദരനാണ് ആര്യയുടെ മുന്‍ഭര്‍ത്താവ് രോഹിത്ത് സുശീലന്‍.

ബിഗ് ബോസിലുണ്ടായിരുന്ന

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് രോഹിതുമായുളള വേര്‍പിരിയലിനെ കുറിച്ചെല്ലാം ആര്യ തുറന്നുപറഞ്ഞിരുന്നു. വിവാഹ മോചിതരായെങ്കിലും മകളുടെ കാര്യങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ആര്യയും രോഹിതും അന്നേ തീരുമാനമെടുത്തിരുന്നു. ആര്യയ്‌ക്കൊപ്പം മകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ബഡായി ബംഗ്ലാവിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ,

മുകേഷും രമേഷ് പിഷാരടിയും

മുകേഷും രമേഷ് പിഷാരടിയും ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം മികച്ച പ്രകടനമാണ് നടി പരിപാടിയില്‍ കാഴ്ചവെച്ചിരുന്നത്. ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും അവതാരകയുമായെല്ലാം ആര്യ തിളങ്ങിയിരുന്നു. സിനിമകളില്‍ സഹനടിയായുളള വേഷങ്ങളിലൂടെയാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും താരം തിളങ്ങിയിരുന്നു. അവതാരകയായി സജീവമായ സമയത്തായിരുന്നു ആര്യ ബിഗ് ബോസിലേക്കും എത്തിയത്.

Recommended Video

പരീക്കുട്ടി ആര്യയെ പറ്റി പറയുന്നത് കേട്ടോ | FilmiBeat Malayalam
ജോഷി സംവിധാനം ചെയ്ത

ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈലയിലൂടെ എത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലും ശ്രദ്ധിക്കപ്പെട്ട ഒരു വേഷമാണ് ആര്യ ചെയ്തത്. ഈ വര്‍ഷമാദ്യം എത്തിയ ഉറിയടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തില്‍ ചെറിയ റോളില്‍ ആര്യയും അഭിനയിച്ചിരുന്നു.

Read more about: arya bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X