ആര്യ അന്നേ രേഷ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു, ആ ക്ഷമാപണം പോലും സംശയം തോന്നിപ്പിക്കുന്നു

ബിഗ് ബോസിലെ സ്‌കൂള്‍ ടാസ്‌ക്കിലെ അനിഷ്ട സംഭവങ്ങള്‍ വന്‍വിവാദമായി മാറിയിരുന്നു. രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ പച്ചമുളക് തേച്ച സംഭവത്തില്‍ മത്സരാര്‍ത്ഥികള്‍ ഒരുപോലെ ഞെട്ടിയിരുന്നു. വികൃതിക്കാരനായ കുട്ടിയാവുന്നതിന് വേണ്ടി ചെയ്തതാണെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ രേഷ്മയുമുണ്ടായിരുന്നു.

കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള അസുഖമായിരുന്നുവെന്നും, ചികിത്സ തുടര്‍ന്നുവരികയാണെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. രജിത് കുമാറിന് പിന്നാലെയായാണ് രേഷ്മയും ബിഗ് ബോസില്‍ നിന്ന് പുറത്തായത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഷോയും നിര്‍ത്തിവെക്കുകയായിരുന്നു. താരങ്ങളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അറിയിച്ചത്. മോഹന്‍ലാല്‍ നേരിട്ടെത്തിയായിരുന്നു ഷോ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്.

രജിത് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം രേഷ്മ എത്തിയിരുന്നു. ഇതോടെയായിരുന്നു ബിഗ് ബോസിലെ വിവാദം വീണ്ടും ചര്‍ച്ചയായത്. എല്ലാവരും ആ സംഭവം മറന്നിരിക്കുകയായിരുന്നു. രേഷ്മ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് അറിഞ്ഞതോടെയായിരുന്നു വീണ്ടും അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതെന്ന് ആര്യ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

Arya

രേഷ്മ എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടാവുമെന്ന് അന്ന് താന്‍ വാക്കുകൊടുത്തിരുന്നു. അതേ നിലപാട് തന്നെയാണ് ഇപ്പോഴത്തേതും. അവള്‍ക്ക് നീതി ലഭിക്കണം. രജിത് കുമാര്‍ ചെയ്തത് ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. കണ്ണില്‍ പച്ചമുളക് തേച്ചത് അത്ര നിസ്സാര സംഭവമല്ല, രേഷ്മയ്ക്ക് കണ്ണിന് ഗുരുതരമായ അസുഖമായിരുന്നു ബാധിച്ചത്. അവളുടെ കാഴ്ചയെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു അസുഖം. രേഷ്മയോട് രജിത് കുമാര്‍ മാപ്പ് പറഞ്ഞ സംഭവത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

രേഷ്മയേയും മാതാപിതാക്കളേയും വിളിക്കുമെന്നും നേരില്‍ കണ്ട് സംസാരിക്കുമെന്നും രജിത് കുമാര്‍ അന്ന് പറഞ്ഞിരുന്നു. തന്റെ കണ്ണ് ദാനം ചെയ്യാന്‍ വരെ തയ്യാറാണെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നാല്‍ രേഷ്മയ്‌ക്കോ മാതാപിതാക്കള്‍ക്കോ അദ്ദേഹത്തിന്റെ കോളോ സന്ദേശങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. ബിഗ് ബോസിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയായിരുന്നോ അദ്ദേഹം അന്ന് മാപ്പ് പറഞ്ഞതെന്ന് സംശയിച്ച് പോവുകയാണ് ഇപ്പോഴെന്നും ആര്യ പറഞ്ഞിരുന്നു. അന്ന് രജിത് കുമാര്‍ രേഷ്മയ്ക്ക് അരികിലേക്ക് വരികയോ സംസാരിക്കുകയോ ചെയ്തിരുന്നില്ലെന്നും ആര്യ പറഞ്ഞിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കി രേഷ്മ രാജനെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X