രജിത് കുമാറുമായി കൂടുതല്‍ വഴക്കിട്ടത് അവനാണ്! അവസാനമായപ്പോള്‍ എല്ലാം മാറ്റിപ്പറഞ്ഞുവെന്ന് ആര്യ

ബിഗ് ബോസിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ് നിരവധി താരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന് ശേഷവും അതേ സൗഹൃദം നിലനിര്‍ത്തുന്നുണ്ട് മിക്കവരും. പിക്സല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ആര്യയും ഫുക്രുവും എലീനയും സുരേഷ് കൃഷ്ണനും വിശേഷങ്ങള്‍ പങ്കുവെച്ചത്.

നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് കളിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. അങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാവരും ചെയ്യാറുണ്ട്. വഴക്കും ഇടിയുമൊക്കെയാണ് എല്ലാവര്‍ക്കും കാണേണ്ടത്. പരമാവധി പ്രകോപനമാണ് അവിടെ നിന്നും ലഭിക്കുന്നത്. 20 ദിവസം കഴിയുമ്പോള്‍ത്തന്നെ എല്ലാം പുറത്തുവരുമെന്നും ഫുക്രു പറയുന്നു. ഞാനെങ്ങനെയാണെന്ന് വെച്ചാല്‍ അത് പോലെയാണ് അവിടെ പെരുമാറിയത്. എന്തേലും പറയാനും ചെയ്യാനുമുണ്ടെങ്കില്‍ അത് പോലെ തന്നെ ചെയ്യും. അതോണ്ടാണ് സുരേഷേട്ടന്‍ പെട്ടെന്ന് പുറത്തായത്.

ട്രോളുകളെക്കുറിച്ച്

ട്രോളുകളെക്കുറിച്ച്

ആദ്യം ട്രോളുകള്‍ കിട്ടിയപ്പോള്‍ സങ്കടമായിരുന്നു. അത് നല്ലതാണ്, ആ സെന്‍സില്‍ എടുത്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് അത് പോസിറ്റീവായെടുക്കാന്‍ തുടങ്ങിയത്. എന്റെ ട്രോളുകളൊക്കെ കണ്ടാല്‍ സങ്കടമൊക്കെ മാറിക്കൊള്ളുമെന്നാണ് ഫുക്രു പറഞ്ഞത്. അതിലൂടെ നമുക്ക് പബ്ലിസിറ്റി കിട്ടുമെന്നായിരുന്നു ആര്യ പറഞ്ഞത്. ഷോ കാണിക്കുന്നതല്ല എലീന ശരിക്കും അങ്ങനെയാണ്, അത് ലാസ്റ്റാണ് മനസ്സിലാക്കിയത്.

കുറച്ച് വരികയാണ്

കുറച്ച് വരികയാണ്

ലാലേട്ടന്റെ അടുത്തും ഞാന്‍ അത് പറഞ്ഞിരുന്നു. അവള്‍ പൊതുവെ അങ്ങനെയാണ്, എല്ലാത്തിനും ഇനീഷ്യേറ്റീവ് എടുക്കുന്നുണ്ട്. ഓവര്‍ എക്‌സൈറ്റഡാണ് ഞാന്‍, അത് പ്രശ്‌നമായി തോന്നുന്നുണ്ട്. അത് കുറച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസിലുള്ളപ്പോള്‍ അവള്‍ എല്ലാവരുടെ അടുത്ത് വന്നും ചോദിക്കാറുണ്ട്. എല്ലാ കാര്യത്തിലും സജീവമായി ഇടപെടാറുണ്ട്. അതാണ് പലരും തെറ്റിദ്ധരിച്ചത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
രജിത്തിനെക്കുറിച്ച് ആര്യ

രജിത്തിനെക്കുറിച്ച് ആര്യ

ഇതിനിടയിലായിരുന്നു രജിത് കുമാറിനെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നുും പുള്ളിയുടെ ആര്‍മിക്ക് പ്രശ്‌നമുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. ഞങ്ങളെല്ലാവരും അങ്ങോട്ട് വിളിക്കാറും സംസാരിക്കാറുണ്ട്. രജിത്തേട്ടനെ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല, അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അത് വെച്ച് വീഡിയോയുണ്ടാക്കിയെന്നും ആര്യ പറയുന്നു.

പരീക്കുട്ടിയുടെ കമന്‍റ്

പരീക്കുട്ടിയുടെ കമന്‍റ്

പരീക്കുട്ടി ഔട്ടാവുന്ന അന്ന് രാവിലെ വരെ രജിത്തിന് എതിരായിരുന്നു. അവനൊരു ബോംബിട്ടാണ് പോയത്. അവന്റെ സ്ട്രാറ്റജിയായിരുന്നു അത്. ഇതേക്കുറിച്ചൊന്നും പറയണ്ട അവന്‍ ലൈവുമായി വരുമെന്നായിരുന്നു ആര്യ പറഞ്ഞത്. പരീക്കുട്ടി നിരവധി തവണ രജിത് കുമാറുമായി വഴക്കിട്ടിരുന്നു. അവസാനമായപ്പോഴാണ് ആള്‍ മാറിയത്. രജിത് കുമാറിനെ ആരും ഒറ്റപ്പെടുത്തിയിരുന്നില്ല. പരീക്കുട്ടി പറഞ്ഞ വാക്കാണ് വിനയായി മാറിയത്.

സ്ക്രിപ്റ്റുണ്ടായിരുന്നു

സ്ക്രിപ്റ്റുണ്ടായിരുന്നു

പക്കാ സ്ട്രാറ്റജി വെച്ചാണ് രജിത്തേട്ടന്‍ കളിച്ചത്. പ്രിപ്പയര്‍ ചെയ്താണ് അദ്ദേഹം വന്നത്. അയാളുടെ കൈയ്യിലൊരു സ്‌ക്രിപ്റ്റുണ്ടായിരുന്നു, കൈയ്യിലല്ല മനസ്സില്‍. പുള്ളി ഷോയെല്ലാം കണ്ടിട്ടാണ് വന്നത്. 25 കാരന്റെ ചുറുചുറുക്കായാണ് പുള്ളി അവിടെ നില്‍ക്കുന്നത്. രാവിലെ യോഗയൊക്കെ ചെയ്യാറുണ്ട്. നല്ലൊരു മത്സരാര്‍ത്ഥിയായിരുന്നു അയാളെന്നായിരുന്നു സുരേഷ് കൃഷ്ണന്‍ പറഞ്ഞത്. അദ്ദേഹം ഞങ്ങള്‍ക്ക് ഇത്രയും ബുദ്ധിമുട്ടായിരുന്നില്ല. ആരാധകരുടെ വിമര്‍ശനമാണ് ഉപദ്രമായതെന്നും മൂവരും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X