twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജിത് കുമാര്‍ രേഷ്മയുടെ അടുത്ത് വന്നില്ല, മാപ്പും പറഞ്ഞിരുന്നില്ല, തുറന്നുപറച്ചിലുമായി ആര്യ

    |

    ബിഗ് ബോസ് സീസണ്‍ 2ലെ പച്ചമുളക് വിവാദം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. രജിത് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്ന് വ്യക്തമാക്കിയായിരുന്നു രേഷ്മ രാജന്‍ എത്തിയത്. സ്‌കൂള്‍ ടാസ്‌ക്കിനിടയിലായിരുന്നു രജിത് രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത്. ഈ സംഭവത്തിന് പിന്നാലെയായാണ് ഇരുവരും ഷോയില്‍ നിന്നും പുറത്തായത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് രേഷ്മയും പുറത്തേക്ക് പോയിരുന്നു. കാഴ്ച തന്നെ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലായിരുന്നു തനിക്ക് അസുഖമെന്ന് താരം പറഞ്ഞിരുന്നു.

    ഇപ്പോഴും കണ്ണിന്റെ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും ചികിത്സ തുടരുന്നുണ്ടെന്നും രേഷ്മ പറഞ്ഞിരുന്നു. തന്റെ കണ്ണിന്റെ അസുഖത്തെക്കുറിച്ച് രേഷ്മ തുറന്നുപറഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു സ്‌കൂള്‍ ടാസ്‌ക് അരങ്ങേറിയത്. ക്ലാസിലെ വികൃതിയുള്ള കുട്ടിയാവുന്നതിനായി വേണ്ടിയാണ് പച്ചമുളക് കരുതിയത്. ഷാജിയോടും രഘുവിനോടുമൊക്കെ വികൃതി കാണിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നുമായിരുന്നു രജിത് പറഞ്ഞത്. പച്ചമുളക് വിവാദത്തെത്തുടര്‍ന്നല്ല ബിഗ് ബോസ് നിര്‍ത്തിയതെന്നായിരുന്നു അടുത്തിടെ രജിത് കുമാര്‍ പറഞ്ഞത്. സൈബര്‍ ആക്രണം രേഷ്മയെ സാരമായി ബാധിച്ചിരുന്നുവെന്ന് ആര്യ പറയുന്നു. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

     ആര്യ പറഞ്ഞത്

    ആര്യ പറഞ്ഞത്

    ബിഗ് ബോസില്‍ മത്സരിച്ച മിക്കവര്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രേഷ്മയെ അത് സാരമായി ബാധിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും ശാരീരികമായ ആക്രമണത്തിന് വിധേയായ രേഷ്മയെ കാത്തിരുന്നത് സൈബര്‍ ആക്രമണമായിരുന്നു. യാഥാര്‍ഥ്യം എന്താണെന്ന് ആളുകള്‍ക്ക് മനസ്സിലായെങ്കിലും ഒരുവിഭാഗം രേഷ്മയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കാര്യം കൂടിയായിരുന്നു ഇതെന്നും ആര്യ പറയുന്നു. രേഷ്മയെപ്പോലെ തന്നെ ഞങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പുറത്തിറങ്ങിയതിന് ശേഷമാണ് അതേക്കുറിച്ച് അറിയുന്നത്.

    ഗെയിമിന്റെ ഭാഗം

    ഗെയിമിന്റെ ഭാഗം

    ബിഗ് ബോസിലെ സംഭവങ്ങളെല്ലാം അതോടെ തീര്‍ന്നുവെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഫ്രുക്രു, വീണ, രേഷ്മ, ആര്യ ഇവര്‍ക്കെല്ലാം കടുത്ത വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. അത് പാര്‍ട്ട് ഓഫ് ദി ഷോയായാണ് കാണുന്നത്. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ അത് പ്രതീക്ഷിച്ചിരുന്നു. മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കാനായി ആര്‍മി ഗ്രൂപ്പുകള്‍ ഉണ്ടാവുന്നതും സ്വാഭാവികമായ കാര്യമാണ്. അതിനായൊരു മാര്‍ക്കറ്റിംഗ് ടീംമുണ്ടായിരുന്നുവെന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലാവുകയും ചെയ്തിരുന്നു.

    രേഷ്മയുടെ കാര്യം

    രേഷ്മയുടെ കാര്യം

    രേഷ്മയ്ക്ക് അനുഭവിക്കേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അത്രയും ക്രൂരമായി ആ പരിപാടിയ്ക്കിടെ ആക്രമിക്കപ്പെടും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ആ ടാസ്‌ക് ഫയല്‍ അന്ന് വായിച്ചത് ഞാനാണ്. പിടിവലികളൊക്കെ വേണമെങ്കില്‍ നടത്താം എന്നതായിരുന്നു അതിന് മുമ്പ് വരെയുള്ള ടാസ്‌ക്കുകളില്‍ അവര്‍ തന്നിരുന്ന നിര്‍ദ്ദേശം. വേദനിപ്പിക്കലോ, മുറിവുകളോ ഒന്നും ഉണ്ടാക്കാത്ത തരത്തില്‍ പിടിച്ച് വലിക്കുകയോ ഒക്കെ ചെയ്യാം. നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ ബസര്‍ അമര്‍ത്തി സ്റ്റോപ്പ് ചെയ്യാമെന്നും പറഞ്ഞിരുന്നു.

    ഞെട്ടലായിരുന്നു

    ഞെട്ടലായിരുന്നു

    ചെറിയ മുറിവുകളും പരിക്കുകളുമൊക്കെ എനിക്കും മറ്റ് പലര്‍ക്കും വന്നിട്ടുമുണ്ട്. എന്നാല്‍ പിന്നീട് ഫിസിക്കല്‍ ടാസ്‌ക്ക് ഒഴിവാക്കണമെന്ന് പേഴ്‌സണലായും പബ്ലിക്കായും മത്സരാര്‍ഥികള്‍ ബിഗ്‌ ബോസിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം വന്ന ടാസ്‌ക്ക് ഫയലില്‍ പ്രത്യേകം പറഞ്ഞിരുന്നത് ഇതൊരു ഫിസിക്കല്‍ ടാസ്‌ക് അല്ല എന്നാണ്. അങ്ങനെ പ്രത്യേകം പറഞ്ഞിട്ടും അതിനിടയില് മുളക് കണ്ണില്‍ തേച്ചത് ഞങ്ങള്‍ക്കെല്ലാം വലിയ ഞെട്ടലായിരുന്നു.

    ന്യായീകരിക്കാനാവുന്നതല്ല

    ന്യായീകരിക്കാനാവുന്നതല്ല

    രജിത് കുമാര്‍ ഞങ്ങളേക്കാള്‍ അറിവും വിവരവും പ്രായവും ഒക്കെയുള്ളയാളാണ്. അങ്ങനെയൊരാള്‍ അത് ചെയ്തത് ഇതൊന്നും മനസ്സിലാവാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല. പച്ചമുളക് ബാഗില്‍ കരുതിയിരുന്നു. രേഷ്മയുടെ കണ്ണിലല്ല, മറ്റൊരാളുടെ കണ്ണില്‍ തേക്കാനാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ എന്തിന് ചെയ്യണം? വലിയ ആളുകളോട് കുഞ്ഞുങ്ങളായി അഭിനയിക്കാനാണ് പറഞ്ഞത്. കുസൃതി ആണെന്ന് പറഞ്ഞാലും ആ പ്രവര്‍ത്തി ചെയ്തതിന് എന്ത് ന്യായീകരണമാണുള്ളത്. ഇത്രയും ചെയ്തിട്ടും അതിനെ ന്യായീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

    Recommended Video

    രജിത്തിനെ പുറത്താക്കിയത് ഇവരെന്ന് ശ്രീകാന്ത് മുരളി | Oneindia Malayalam
    രേഷ്മയുടെ അടുത്ത് വന്നില്ല

    രേഷ്മയുടെ അടുത്ത് വന്നില്ല

    സംഭവത്തിന് ശേഷം പബ്ലിക് ആയി മാപ്പ് പറയുകയും കണ്ണ് ദാനം ചെയ്യാമെന്നും രേഷ്മയുടെ വീട്ടുകാരെ നേരില്‍ കണ്ട്‌ സംസാരിക്കാമെന്നും ഒക്കെ രജിത് പറഞ്ഞു. എന്നാല്‍ അന്ന് ആ സംഭവം നടന്നപ്പോള്‍ രേഷ്മയുടെ അടുത്ത് വരാനോ, ചോദിക്കാനോ, മാപ്പ് പറയാനോ ഒന്നും വന്നില്ല. ജസ്റ്റ് പച്ചമുളകാണ്, വെള്ളമൊഴിച്ച് കഴുകിയാല്‍ പോവും എന്നാണ് അദ്ദേഹം പറഞ്ഞത്. അവള്‍ക്ക് അതിന് മുമ്പ് കണ്ണിനുണ്ടായിരുന്ന പ്രശ്‌നങ്ങളും ചികിത്സ എടുത്തിരുന്ന കാര്യങ്ങളും എല്ലാം ഷോയിലെ എല്ലാവര്‍ക്കും അറിയാമെന്നും ആര്യ പറയുന്നു.

    English summary
    Bigg Boss fame Arya talks about Rajith Kumar Reshma task incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X