വെറുക്കുന്നവരോടും പിന്തുണച്ചവരോടും ആര്യയ്ക്ക് പറയാനുളളത്! ബിഗ് ബോസ് താരം പറഞ്ഞത് കാണാം
ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആര്യ. ഇത്തവണ ഷോയില്‍ ഫൈനല്‍ വരെയെത്തുമെന്ന് എല്ലാവരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു നടി. ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ബിഗ് ബോസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ബിഗ് ബോസിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളായാണ് ആര്യയെ എല്ലാവരും വിലയിരുത്തിയിരുന്നത്.
ഗ്രൂപ്പ് തിരിഞ്ഞുളള മല്‍സരത്തില്‍ ആര്യയ്‌ക്കൊപ്പം ഒരു ടീമും രജിത്ത് സാറിനൊപ്പം മറ്റൊരു ടീമും നിന്നാണ് കളിച്ചത്. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന താരം കൂടിയായിരുന്നു ആര്യ. ഫുക്രു, പാഷാണം ഷാജി, എലീന പടിക്കല്‍, ആര്‍ജെ രഘു, അമൃത, അഭിരാമി, സാന്‍ഡ്ര, സുജോ, ദയ അശ്വതി തുടങ്ങിയവരാണ് ആര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലായിരുന്നു താരം കൂടുതല്‍ സജീവമായിരുന്നത്. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ആര്യ ഇന്‍സ്റ്റഗ്രാം പേജില്‍ എത്താറുണ്ട്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയും താരം എത്തിയിരുന്നു. വിമര്‍ശകര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയായിരുന്നു ആര്യ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരുന്നത്.

ബിഗ് ബോസിന് പിന്നാലെ വലിയ രീതിയിലുളള സൈബര്‍ ആക്രമണം നേരിട്ട താരം കൂടിയായിരുന്നു ആര്യ. അടുത്തിടെയായിരുന്നു ബിഗ് ബോസ് സുഹൃത്തുക്കള്‍ക്കൊപ്പം ആര്യ ഒത്തുകൂടിയത്. എലീന പടിക്കലിന്റെ വീട്ടില്‍ വെച്ചായിരുന്നു എല്ലാവരും വീണ്ടും കണ്ടുമുട്ടിയത്. അന്ന് ഫുക്രു, സുരേഷ് കൃഷ്ണന്‍, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.

ബിഗ് ബോസ് കഴിഞ്ഞ ശേഷം ടിക്ക് ടോക്കിലും ആക്ടീവായിരുന്നു താരം. മകള്‍ക്കൊപ്പമുളള വീഡിയോ പങ്കുവെച്ച് ടിക്ക് ടോക്കിലും ആര്യ എത്താറുണ്ട്. ആര്യയുടെതായി വരാറുളള മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ആര്യയുടെതായി വന്ന പുതിയ ഇന്‍ഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കൂടിയതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും സ്‌നേഹത്തില്‍ കുതിര്‍ന്ന നന്ദി. എനിക്ക് നല്‍കിയ എല്ലാ പിന്തുണയ്ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി. പിന്തുണച്ചവരും വെറുത്തവരും എല്ലാവരും ചേര്‍ന്ന് 900കെ ഫോളോവേഴ്‌സിനെയാണ് നല്‍കിയത്. ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ പോസ്റ്റിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോയും ആര്യ പോസ്റ്റ് ചെയ്തിരുന്നു. കറുത്ത ഗൗണില്‍ നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്.

ആര്യയുടെ പോസ്റ്റിന് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം എത്തിയിരുന്നു. അടുത്ത സുഹൃത്തും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയുമായിരുന്ന വീണ നായര്‍, ഗായികമാരായ ജ്യോല്‍സന, രഞ്ജിനി ജോസ് തുടങ്ങിയവരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു ബാര്‍ബി ഡോള്‍ നൃത്തം ചെയ്യുന്നു എന്നാണ് ആരാധകര്‍ പങ്കുവെച്ചിരിക്കുന്ന കമന്റ്.
Recommended Video

ബഡായി ബംഗ്ലാവിന് പിന്നാലെ ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് കുഞ്ഞിരാമായണം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ഗാനഗന്ധര്‍വ്വന്‍ തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിരുന്നു. ഈ വര്‍ഷം ഉറിയടി എന്ന ചിത്രത്തിലൂടെയാണ് ആര്യ തിളങ്ങിയത്.


Click it and Unblock the Notifications