For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഷൂറയെ ചുംബിച്ച് ബഷീർ, 'നീ മറ്റൊരു അമ്മയിൽ എനിക്കുണ്ടായ കൂടപ്പിറപ്പെന്ന്' സുഹാന, പിറന്നാൾ ആശംസകൾ വൈറൽ!

  |

  ബി​​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി വന്ന് ആരാധകരെ സമ്പാദിച്ച താരമാണ് ബഷീർ ബഷി. യൂത്തിന് മാത്രം സുപരിചിതനായിരുന്ന ബഷീർ കുടുംബപ്രേക്ഷകർക്കും ബി​ഗ് ബോസിലൂടെ പ്രിയങ്കരനായി.

  ബഷീർ ബഷിയുടെ ജീവിതം എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. കപ്പലണ്ടി കച്ചവടത്തിൽ തുടങ്ങിയ ജീവിതമാണ് ഇപ്പോൾ ഈ നിലയിൽ എത്തി നിൽക്കുന്നത്. തൊടുന്നതെല്ലാം ബഷീർ പൊന്നാക്കുന്നുണ്ട്.

  Also Read:'പ്രിയയുടെ ഉപദേശം കാരണമായിരുന്നു ആ തീരുമാനം, ചില നല്ല അവസരങ്ങളാണ് അന്ന് നഷ്ടമായത്'; ചാക്കോച്ചൻ പറഞ്ഞത്

  ഒട്ടനവധി ബിസിനസുകളും ബഷീറിനുണ്ട്. മോഡലിങിലൂടെയാണ് ബഷീർ ടെലിവിഷനിലേക്ക് എത്തുന്നത്. ബി​ഗ് ബോസിൽ വന്നതോടെ ആരാധകരുടെ എണ്ണം കൂടി. എഴുപതോളം ദിവസം ബഷീറിന് ബി​ഗ് ബോസ് ഹൗസിൽ താമസിക്കാൻ സാധിച്ചു.

  ഉറച്ച നിലപാടുകളുടേയും തീരുമാനങ്ങളുടേയും പേരിൽ ഹൗസിൽ ഉണ്ടായിരിക്കുമ്പോൾ തന്നെ ബഷീർ ബഷി ജനപ്രിയനായിരുന്നു. ബഷീറിന് രണ്ട് ഭാര്യമാരും രണ്ട് മക്കളുമാണുള്ളത്.

  Also Read: ഭാര്യയുടെ കല്യാണത്തിന് പോവേണ്ടി വന്നു, എന്റെ പെണ്ണിനെ അടിച്ചോണ്ട് പോയി; വീഡിയോയുമായി ജിഷിന്‍ മോഹൻ

  ആദ്യ ഭാര്യയിലാണ് ബഷീറിന് രണ്ട് മക്കൾ ഉള്ളത്. രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ​ഗർഭിണിയാണ്. ആദ്യ ഭാര്യ സുഹാനയെ വിവാ​ഹം ചെയ്ത് രണ്ട് മക്കൾ പിറന്നശേഷമാണ് ബഷീർ മഷൂറയെ രണ്ടാമത് വിവാഹം ചെയ്തത്.

  ബി​ഗ് ബോസിൽ വന്ന് ബഷീർ വെളിപ്പെടുത്തിയപ്പോഴാണ് അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ടെന്ന വിവരം പ്രേക്ഷകർ അറിയുന്നത്. അധികം ആരും പരീക്ഷിക്കാത്ത ഒന്നാണ് രണ്ട് ഭാര്യമാർക്കൊപ്പമുള്ള ജീവിതം. അതിനാൽ‌ തന്നെ ബഷീറിന്റെ വെളിപ്പെടുത്തൽ എല്ലാവരേയും അത്ഭുതപ്പെടുത്തി.

  Also Read: അമ്മ ഇപ്പോള്‍ ഹാപ്പിയാണ്, ഓര്‍ഫനേജില്‍ തന്നെയാണ്; 22 വര്‍ഷം കഴിഞ്ഞ് അമ്മയെ കണ്ടെത്തിയതിനെക്കുറിച്ച് അശ്വിന്‍

  ആ​ദ്യ ഭാ‌ര്യ സുഹാനയുടെ പൂർണ്ണ സമ്മതം ബഷീറിന് രണ്ടാം വിവാഹ സമയത്ത് ലഭിച്ചിരുന്നു. രണ്ട് ഭാര്യമാരും അവരുടെ മക്കളുമെല്ലാമായി സന്തോഷത്തോടെയാണ് ബഷീറിന്റെ ജീവിതം. ബി​ഗ് ബോസിൽ നിന്നും വന്ന ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച ബഷീർ തന്റെ വിശേഷങ്ങളെല്ലാം അതുവഴയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

  ബഷീറിന് മാത്രമല്ല ബഷീറിന്റെ ഭാര്യമാ​ർക്കും മക്കൾക്കും പ്രത്യേകം പ്രത്യേകം യുട്യൂബ് ചാനലുകളുണ്ട്. തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷപ്പെട്ട ദിവസങ്ങളും കുടുംബം ആഘോഷമായി കൊണ്ടാടാറുണ്ട്.

  അത്തരത്തിൽ ഇന്ന് ബഷീറും കുടുംബവും രണ്ടാം ഭാര്യ മഷൂറയുടെ പിറന്നാൾ‌ ആഘോഷിക്കുകയാണ്. കുടുംബാം​ഗങ്ങളെല്ലാവരും മഷൂറയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പിറന്നാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

  ബേര്‍ത്ത് ഡെ ഷോപ്പിങും ബേര്‍ത്ത് ഡെ സര്‍പ്രൈസും ഒക്കെയായുള്ള വീഡിയോകള്‍ നേരത്തെ പുറത്ത് വന്നിട്ടുണ്ട്. മഷൂറയെ ചേര്‍ത്ത് പിടിച്ച് എടുത്ത ഒരു കണ്ണാടി സെല്‍ഫിയ്ക്ക് ഒപ്പമാണ് ബഷീർ മഷൂറയ്ക്ക് പിറന്നാൾ ആശംസിച്ചത്. ലവ് യു മോളൂ എന്നാണ് ബഷീർ ആശംസകൾ നേർന്ന് എഴുതിയത്.

  തന്റെ ബെര്‍ത്ത് ഡെ കൂടുതല്‍ സെപ്ഷ്യല്‍ ആക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് കമന്റ് ബോക്‌സില്‍ മഷൂറയും എത്തി. സുഹാനയും മഷൂറയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.

  ചേര്‍ന്ന് നില്‍ക്കുന്ന ഒരു സെല്‍ഫിയാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. 'മറ്റൊരു അമ്മയില്‍ എനിക്കുണ്ടായ സഹോദരി... മറ്റാരെയും പോലെ അല്ലാത്ത ഒരു ആത്മാര്‍ത്ഥ സുഹൃത്ത്. നിന്നെ എന്റെ ജീവിതത്തില്‍ കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്.'

  'നമ്മുടെ ബന്ധം ഞാന്‍ എന്നും ആഘോഷിക്കും' എന്നാണ് സുഹാനയുടെ മഷൂറയ്ക്ക് ആശംസ നേർന്ന് കുറിച്ചത്. ആരാധകരും മഷൂറയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്.

  ഇത്തവണയും പതിവ് തെറ്റിക്കാതെ വിലപിടിപ്പുള്ള സമ്മാനം ബഷീർ മഷൂറയ്ക്ക് നൽകിയിരുന്നു. അതിന്റെ വീഡിയോകളും വൈറലായിരുന്നു. അടുത്ത വർഷം പിറന്നാൾ ആഘോഷിക്കാൻ ഒരു കുഞ്ഞ് കൂടി ബഷീറിനും മഷൂറയ്ക്കും ഇടയിലേക്ക് എത്തും.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer And Suhana Birthday Wish To Mashura Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X