For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നാണ് കരുതിയത്, പിന്നീട് കരച്ചിലും നേർച്ചയും പ്രാർഥനയുമായിരുന്നു'; അനുഭവം പറഞ്ഞ് മഷൂറ

  |

  പ്രാങ്ക് വീഡിയോകളും, പാചക പരീക്ഷണങ്ങളും, വെബ് സീരീസും ഒക്കെയായി ബഷീർ ബഷിയും ഭാര്യമാരും മക്കളും യുട്യൂബ് വഴിയും സോഷ്യൽമീഡിയ വഴിയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകളാണ് സോഷ്യൽ മീഡിയ വഴി ഫാൻസിനെ കൂട്ടുന്നത്.

  മോഡലായി തിളങ്ങി നിന്ന ബഷീർ ബഷി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  തൊട്ടത് പൊന്നാക്കുന്നവനാണ് ബഷീർ ബഷി എന്നാണ് സോഷ്യൽ മീഡിയ ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. കൊച്ചിയിലെ ഫ്രീക്കൻ എന്നാണ് ബഷീർ ബിഗ് ബോസിൽ എത്തും മുമ്പ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്.

  തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെയാണ് താരം തുറന്ന് പറഞ്ഞത്. ആദ്യം വിമർശനപെരുമഴ ആയിരുന്നുവെങ്കിലും പിന്നീട് ബഷീർ ബഷിയും കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി. അടുത്തിടെയാണ് തന്റെ ഭാര്യമാരിൽ ഒരാളായ മഷൂറ ​ഗർഭിണിയാണെന്ന് ബഷീർ ആരാധകരെ അറിയിച്ചത്.

  Also Read: 'എനിക്കിനി ആരും വേണ്ട, കോമ്പോയൊക്കെ മതിയായി, സീസൺ ഫോർ തുടർച്ചയായി കണ്ടിട്ടില്ല'; വിവാഹത്തെ കുറിച്ച് സൂര്യ!

  നേർച്ചയും കാഴ്ചയും വെച്ച് കാത്തിരുന്നാണ് താൻ ​ഗർഭിണിയായതെന്ന് പറയുകയാണ് മഷൂറ ഇപ്പോൾ. 'ഞാൻ വിവാഹം കഴിഞ്ഞ് ബഷീറിന്റെ വീട്ടിലേക്ക് വരുമ്പോൾ സൈ​ഗു ജനിച്ച് മാസങ്ങൾ മാത്രമെ ആയിട്ടുണ്ടായിരുന്നുള്ളു. അതുകൊണ്ട് കുറച്ച് കാലത്തേക്ക് എനിക്കും ബഷീറിനും കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു.'

  'പിന്നെ പഠനവും പൂർത്തിയായിരുന്നില്ല. ഇതെല്ലാം ബഷീറിനോട് പറഞ്ഞപ്പോൾ ബഷീറും സമ്മതിച്ചു. അങ്ങനെ രണ്ട് വർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. എല്ലാ പ്രിക്കോഷൻസും എടുത്താണ് ജീവിച്ചിരുന്നത്. എപ്പോൾ കുഞ്ഞ് വേണമെന്ന് ആ​ഗ്രഹിക്കുന്നുവോ അപ്പോൾ കുഞ്ഞ് ഉണ്ടാകുമെന്ന പൊട്ടബുദ്ധിയായിരുന്നു അന്ന് എനിക്ക്.'

  'ബഷീർ അപ്പോഴും എന്നോട് പറഞ്ഞിരുന്നു. നീ വിചാരിക്കുന്ന സമയത്ത് കുഞ്ഞിനെ കിട്ടണമെന്നില്ലെന്ന്. പിന്നീട് കുഞ്ഞിന് വേണ്ടി ശ്രമിച്ചപ്പോഴെല്ലാം നെ​ഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് എനിക്ക് പേടി വരാൻ തുടങ്ങിയത്. എത്രയൊക്കെ സന്തോഷം ലഭിച്ചാലും കുഞ്ഞില്ലല്ലോയെന്ന സങ്കടം എനിക്ക് എപ്പോഴുമുണ്ടായിരുന്നു.'

  'അപ്പോഴെല്ലാം സുഹാനയും ബഷീറും ചേർന്ന് ആശ്വസിപ്പിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി തുടങ്ങി ഇനി ചിലപ്പോൾ എനിക്ക് കുഞ്ഞുണ്ടാവില്ലായിരിക്കുമെന്ന്. അതുകൊണ്ടായിരിക്കാം മറ്റ് രണ്ട് കുഞ്ഞുങ്ങളുള്ള വീട്ടിലേക്ക് ദൈവം എന്നെ കൊണ്ടെത്തിച്ചത് എന്നൊക്കെ. രാത്രികളില്ലെല്ലാം കരച്ചിലായിരുന്നു.'

  'മാത്രമല്ല എല്ലാവരും ചോ​ദിക്കാനും തുടങ്ങി. ബഷീറിന് കുഴപ്പമൊന്നുമില്ലെന്ന് രണ്ട് കുട്ടികൾ നേരത്തെ ഉള്ളതുകൊണ്ട് എല്ലാവർക്കും അറിയാമല്ലോ. അപ്പോൾ എന്നെ ഇനി എല്ലാവരും കുറ്റപ്പെടുത്തുമല്ലോ എന്നൊക്കെ ചിന്ത പോയിരുന്നു.' ‌‌

  'അപ്പോഴാണ് പീരിയഡ്സ് വൈകിയത് അന്ന് എല്ലാവരും പ്രതീക്ഷിച്ചു ​ഗർഭിണിയായിരിക്കുമെന്ന്. അങ്ങനെ ഞങ്ങൾ പരിശോധിക്കാൻ ആശുപത്രിയിൽ പോയി ബഷീറടക്കം എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. ഞാനും അതി‌യായി സന്തോഷിച്ചിരുന്നു. പക്ഷെ ഡോക്ടർ പരിശോധിച്ചപ്പോൾ ഫലം നെ​ഗറ്റീവായിരുന്നു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.'

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന

  'അന്ന് ഹൃദയം തകർന്നപോലെയാണ് തോന്നിയത്. അതിന് മുമ്പും പിൻപും അത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാൻ സങ്കടം അറിയാതെ ജീവിച്ച കുട്ടിയായിരുന്നു. ഞാൻ വിഷമിപ്പിച്ചപ്പോഴെല്ലാം ബഷീരഉം സുഹാനയും എനിക്കൊപ്പം നിന്നിട്ടെയുള്ളു.'

  'ഇവരിൽ നിന്ന് മാത്രമാണ് എനിക്ക് പ്രഷർ കിട്ടാതിരുന്നത്. പിന്നീട് ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ച് ഞങ്ങൾ പ്രാർഥിച്ചു. പലതവണ ഞാൻ ഡിപ്രഷൻ സ്റ്റേജിലേക്ക് വരെ പോയിരുന്നു. അങ്ങനെയാണ് പെരുന്നാളിന് മുമ്പ് കാത്തിരുന്ന് ഏറെ നാളുകൾക്ക് ശേഷം ​ഗർഭിണിയാണെന്ന് ടെസ്റ്റിലൂടെ അറിഞ്ഞത്. ഇപ്പോൾ മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്' മഷൂറ പറഞ്ഞു.

  Read more about: basheer bashi
  English summary
  bigg boss fame Basheer Bashi and Mashura open up about Pregnancy Journey, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X