പുതിയ അതിഥിയെ കൊണ്ട് വന്ന് ബഷീര്‍ ബഷിയും കുടുംബവും; ഭാര്യമാര്‍ക്കൊപ്പമുള്ള താരത്തിന്റെ പുത്തന്‍ വീഡിയോ കാണാം

ബിഗ് ബോസ് താരവും നടനുമായ ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. ബിഗ് ബോസിലേക്ക് എത്തിയതോട് കൂടിയാണ് ബഷീറിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വൈറലാവുന്നത്. രണ്ട് ഭാര്യമാര്‍ക്കും രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. ഒരേ സമയം രണ്ട് ഭാര്യമാര്‍ കൂടെ ഉണ്ടെന്നുള്ളതാണ് വിമര്‍ശകര്‍ക്കും ഏറെ കുറ്റപ്പെടുത്താനുള്ള കാരണം. എന്നാല്‍ തന്റെ വീട്ടില്‍ അങ്ങനൊരു പ്രശ്‌നമില്ലെന്ന് പല തവണയായി അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

ഏറ്റവുമൊടുവില്‍ മകന്‍ സൈഗുവിന് പല്ലിന് വന്ന വേദനയും അസ്വസ്ഥയുമൊക്കെ കാണിക്കുന്നതിന് വേണ്ടി ആശുപത്രിയില്‍ പോവുന്ന വീഡിയോസ് ആയിരുന്നു താരങ്ങള്‍ കാണിച്ചത്. പിന്നാലെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയെന്ന സന്തോഷം പങ്കുവെച്ചാണ് മഷുറ ബഷീര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. മഷുറയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഡെയ്‌ലി വീഡിയോയില്‍ ആ പുതിയ ആളെ കൂടി പരിചയപ്പെടുത്തുന്നുണ്ട്.

 bashi-mashu

കഴിഞ്ഞ ദിവസം കുടുംബസമേതം പുറത്ത് പോയതോടെ അവിടെയൊരു പെറ്റ് ഷോപ്പിലും കയറിയിരുന്നു. വീട്ടില്‍ ഉള്ള ടോബിയെ ഗ്രൂമിങ്ങിന് കൊണ്ട് പോയതായിരുന്നു. എന്നാല്‍ അവിടെ നിന്നും കിടിലന്‍ പൂച്ച കുഞ്ഞുങ്ങളോ കണ്ടതോടെയാണ് കഥ മാറിയത്. പൂച്ചയെ കണ്ട് ഇഷ്ടപ്പെട്ടതോടെ ഭാര്യയെയും മക്കളെയും കാണിക്കാന്‍ കൊണ്ട് വന്നു. അതിനെ കണ്ടതോടെ എല്ലാവരും സന്തോഷം കൊണ്ട് വളരെയധികം ഇമോഷണലായി. അതിനെ കാണിക്കാന്‍ കൊണ്ട് വന്നതോട് കൂടി എന്റെ പൈസ പോയെന്ന് തീരുമാനിച്ചെന്ന് ബഷീര്‍ പറയുന്നു. അതിന്റെ വില ഭയങ്കര കൂടുതലായിരുന്നു. ഒരൊണ്ണത്തിന് അറുപ്പത്തി അയ്യായിരം രൂപയാണ്. ഒടുവില്‍ അറുപതിനായിരം രൂപ കൊടുത്താണ് വാങ്ങിയത്. ഇപ്പോള്‍ പേരിട്ടിട്ടൊന്നുമില്ല. വൈകാതെ പേരിടുന്ന ഒരു ചടങ്ങ് നടത്തുമെന്നാണ് മഷുറ പറയുന്നത്.

മകന്‍ സൈഗുവിനെ ആശുപത്രിയില്‍ കൊണ്ട് പോയതിനെ കുറിച്ച് മറ്റൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. അവന് പുഴുപ്പല്ലിന്റെ കുഴപ്പമാണ്. അതാണ് മുഖം വീര്‍ത്ത് വന്നത്. ചെറുപ്പത്തില്‍ എനിക്കും ഇതേ പോലെ ആയിരുന്നു. എന്റെ അമ്മച്ചിയ്ക്കും പല്ലിന് കുഴപ്പം ഉണ്ടായിരുന്നു. അങ്ങനെ പാരമ്പര്യമായി വന്നതാണോ എന്നും സുഹാന പറയുന്നുണ്ട്. വാവയുടെ വായില്‍ മിഠായി എന്ന് പറഞ്ഞ് എല്ലാവരും സൈഗുവിനെ കളിയാക്കിയിരുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും കഴിച്ച് ഈ പരുവത്തിലായതാണ്. തനിക്ക് വേദനയുണ്ടെന്നും അവിടെ തൊടല്ലേ എന്നുമൊക്കെ സൈഗുവും പറയുന്നുണ്ട്. നീര് കുറയാനുള്ള ആന്റി ബയോടിക് നല്‍കിയിട്ടുണ്ട്.. ഇപ്പോള്‍ നല്ല മാറ്റം വന്നു.

 bashi-mashu-suhana

അതേ സമയം ബഷിയുടെ വീട്ടിലുള്ള പട്ടിക്കുട്ടിയായ ടോബിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വന്ന സന്തോഷവും കുടുംബം പങ്കുവെച്ചു. യാത്ര പോയ സമയത്ത് അവനെ സുരക്ഷിതമായ സ്ഥലത്താണ് കൊടുത്തത്. ഇപ്പോള്‍ അവനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. ലോംഗ് ട്രിപ്പൊക്കെ പോവുന്ന സമയത്ത് നമുക്ക് ഇങ്ങനെ കൊടുക്കും എന്ന് സുഹാനയും പറയുന്നു. ഇഷ്ടപ്പെട്ട ആള്‍ക്കാരെ കണ്ടാല്‍ അപ്പോള്‍ വാലാട്ടി കൊണ്ട് വരും. മനുഷ്യരേക്കാള്‍ നന്ദിയുള്ളത് ഇവര്‍ക്കാണ്. നമ്മുടെ അടുത്ത് പലരും വന്ന് പോയിട്ടുണ്ട്, നന്ദികേട് കാണിക്കില്ല. മനുഷ്യന്മാരുമായി അവരെ കംപയര്‍ ചെയ്യാനേ പറ്റില്ലെന്നായിരുന്നു ബഷിയുടെ കമന്റ്.

അതേ സമയം ബഷീറിന്റെ ആദ്യ ഭാര്യയായ സുഹാനയെ താന്‍ ദീദി എന്നാണ് തുടക്കത്തില്‍ വിളിച്ചിരുന്നത്. പിന്നീട് അത് സോനു ആയത് എങ്ങനെയാണെന്നും പറഞ്ഞിരുന്നു. ബഷി സോനു എന്ന് വിളിക്കുന്നത് കേട്ടാണ് ഞാന്‍ ദീദി എന്ന വിളി മാറ്റി സോനു എന്നാക്കിയത്. ബഷിയുടെ സഹോദരിമാരെല്ലാം സോനു എന്നാണ് വിളിക്കാറുള്ളതെന്ന് സുഹാന സൂചിപ്പിച്ചു.

Recommended Video

ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X