മകന്‍ പിറന്നതിന് പിന്നാലെ ബഷീറിന്റെ സ്വപ്‌ന നേട്ടം! കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ബഷീറും ഭാര്യമാരും

രണ്ടാം ഭാര്യ മഷൂറയാണ് ആദ്യം വീട്ടിൽ ഈ നേട്ടം സ്വന്തമാക്കിയത്. പിന്നാലെ ആദ്യ ഭാര്യ സുഹാനയും മറ്റ് മക്കളുമൊക്കെ ലക്ഷക്കണക്കിന് ആരാധകരെ നേടിയിരുന്നു.

കഴിഞ്ഞ ഒരു മാസമായി ബഷീര്‍ ബഷിയുടെ കുടുംബത്തില്‍ ജനിച്ച കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബിഗ് ബോസ് താരവും നടനും മോഡലുമായ ബഷീര്‍ ബഷി കുടുംബസമേതമാണ് വാര്‍ത്തയില്‍ നിറയുന്നത്. അതിന് കാരണം യൂട്യൂബ് ചാനലിലൂടെയുള്ള വീഡിയോസാണ്.

രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കും ഇപ്പോള്‍ ജനിച്ച കുഞ്ഞിന് പോലും യൂട്യൂബ് ചാനല്‍ ഉണ്ടെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എല്ലാവരും സ്വന്തം ചാനലിലൂടെ സ്വന്തമായി വരുമാനം നേടുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്നെ തേടി വന്ന പുതിയ സന്തോഷമാണ് ലൈവ് വീഡിയോയിലൂടെ ബഷീര്‍ പുറംലോകത്തിന് കാണിച്ചിരിക്കുന്നത്.

ഫെബ്രുവരി ഇരുപത്തിനാലിന് ജനിച്ച മകന്‍ എബ്രാന് പതിനഞ്ച് ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ സബ്‌സ്‌ക്രൈബോഴ്‌സാണ് ഉണ്ടായത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യൂട്യൂബര്‍ തന്റെ മകനായിരിക്കുമെന്ന് ബഷീര്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബഷീറിനും യൂട്യൂബിലൂടെ വലിയൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

bashi-basheer

മകന് ഒരു ലക്ഷം പേരായപ്പോള്‍ ബഷീറിനെ പത്ത് ലക്ഷം പേരാണ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. വൈകാതെ വണ്‍ മില്യണിലേക്ക് താനെത്തുമെന്ന് പറഞ്ഞിരുന്ന താരം ആ സ്വപ്‌നനിമിഷമാണ് പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഭാര്യമാരുടെയും മക്കളുടെയും കൂടെ വീട്ടില്‍ നിന്നുമാണ് ആഘോഷം സംഘടിപ്പിച്ചത്. ടിവിയില്‍ ലൈവായി ആളുകള്‍ വണ്‍ മില്യണിലേക്ക് എത്തുന്നത് ബഷീര്‍ കാണിച്ചിരുന്നു. ശേഷം കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചതും.

കേരളത്തിലെ ഏറ്റവും വലിയ യൂട്യൂബ് കുടുംബം ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് ഒന്നാം സ്ഥാനം തരാന്‍ പറ്റുമെന്ന് എനിക്ക് തന്നെ പറയാം. ഇനി യൂട്യൂ്ബില്‍ നിന്നും സില്‍വര്‍ പ്ലേ ബട്ടനും ഗോള്‍ഡന്‍ പ്ലേ ബട്ടനുമൊക്കെ വരാനുണ്ട്. നിങ്ങളെല്ലാവരുടെയും സപ്പോര്‍ട്ട് കൊണ്ടാണ് എന്റെ കുടുംബത്തിന് ഇതുപോലെ പോകാന്‍ സാധിച്ചത്. ഇനിയും ഇതേ പിന്തുണ നല്‍കണം.

bashi-basheer

ഇങ്ങനൊരു നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം വാക്കുകളില്‍ തീരില്ല. എനിക്കത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണ്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങള്‍ കാരണമാണ്. ഇനിയും നിങ്ങളുടെ പിന്തുണ വേണമെന്നും ബഷീര്‍ പറയുന്നു.

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയാണ് വീട്ടില്‍ ആദ്യം വണ്‍ മില്യണ്‍ സ്വന്തമാക്കുന്നത്. ഇതിന്റെ ആഘോഷം വലിയ രീതിയില്‍ നടത്തുകയും ചെയ്തിരുന്നു. കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്‌സുള്ളത് എനിക്കാണ്. എന്നിട്ടും ആദ്യമേ വണ്‍ മില്യണ്‍ അടിക്കാന്‍ സാധിച്ചു. അതിന് നിങ്ങളോട് സ്‌നേഹമുണ്ടെന്നാണ് മഷൂറ പറയുന്നത്. നമ്മളെ ഇഷ്ടമില്ലാത്തവരുള്ളത് പോലെ ആ കൂട്ടത്തില്‍ ഇഷ്ടപ്പെടുന്നവരും ഉണ്ടാകും. എന്റെ കാര്യത്തിലും അങ്ങനെയാണെന്ന് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇനി സുഹാന ഇത്താടെ ചാനലിനും വണ്‍ മില്യണ്‍ ആവണമെന്ന് പറയുകയാണ് ആരാധകര്‍. സുഹാന ഒന്ന് മനസ് വെച്ചാല്‍ ഇതിനെക്കാളും വേഗത്തില്‍ ആ ലക്ഷ്യത്തിലേക്ക് എത്താം. എത്രയൊക്കെ വിമര്‍ശകര്‍ ഉണ്ടെങ്കിലും ലക്ഷക്കണക്കിന് ആളുകള്‍ ബഷീറിനെയും കുടുംബത്തെയും കാണാനുണ്ടല്ലോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. വീട്ടിലെ നിസാരമായ കാര്യങ്ങള്‍ പോലും യൂട്യൂബ് കുടുംബത്തിനൊപ്പം ആഘോഷിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.

പ്രസവത്തിന് ശേഷം മഷൂറയെ പഴയ പവറോട് കൂടി കണ്ടത് ഇന്നാണ്. അതും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവരെ സുഹാന കൂടി ആ ലക്ഷ്യത്തിലേക്ക് എത്തണം. പ്രാരബ്ദങ്ങള്‍ പറഞ്ഞ് സുഹാന മാറി നില്‍ക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല, ബഷീര്‍ ബഷി ഫാമിലി പ്രിയപ്പെട്ടതാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X