For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഷീര്‍ ബഷിയുടെ ആദ്യ വിവാഹം കഴിഞ്ഞിട്ട് 11 വര്‍ഷം; ഭാര്യ സുഹാനയ്ക്ക് നൽകിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് താരം

  |

  ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ബഷീര്‍ ബഷിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ ബഷീര്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. രണ്ട് ഭാര്യമാര്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കഴിയുന്നതിന്റെ പേരില്‍ പലപ്പോഴും താരം വിമര്‍ശനങ്ങള്‍ക്ക് ഇരയാവാറുണ്ട്.

  ലോക്ഡൗണ്‍ കാലത്ത് ഭാര്യമാര്‍ക്കൊപ്പം കിടിലന്‍ ചലഞ്ചുമായിട്ടെത്തി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ബഷീര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരിക്കുകയാണ് താരം. ഒപ്പം ആദ്യ ഭാര്യ സുഹാനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

  ബഷീര്‍ ബഷിയും ഭാര്യ സുഹാന ബഷീറും തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുള്ളത്. പല ആളുകളും അവരുടെ വാര്‍ഷികത്തില്‍ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പക്ഷേ ഞാനിത് വളരെ ലളിതമായി സൂക്ഷിക്കുകയും എന്റെ ജീവിതം മുഴുവനും നിങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഐ ലവ് യൂ. ഹാപ്പി ആനിവേഴ്‌സറി സോനു... എന്നുമാണ് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ ബഷീര്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

  'ഞാന്‍ ഇപ്പോഴും നിങ്ങളോട് വളരെയധികം സ്‌നേഹത്തിലാണ്. നമുക്കൊരുമിച്ച് പ്രായമാകാം. ഹാപ്പി ആനിവേഴ്‌സറി ബഷീ.... 11 വര്‍ഷത്തെ സ്‌നേഹം' എന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിന് സുഹാന ബഷീര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. താരദമ്പതിമാര്‍ക്കുള്ള ആശംസകളുമായി നിരവധി പേരാണ് സുഹാനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭര്‍ത്താവിന്റെ സ്‌നേഹം അറിഞ്ഞ് ജീവിക്കുന്ന സുഹാനയെ പോലെയുള്ളവര്‍ അപൂര്‍വ്വമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

  ബിഗ് ബോസ് ഷോ യില്‍ മത്സരാര്‍ഥിയായി വന്നതോടെയാണ് ബഷീറിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. സുഹാനയെ വിവാഹം കഴിച്ചതിന് ശേഷം താരം മറ്റൊരു വിവാഹം കൂടി കഴിഞ്ഞിരുന്നു. മഷൂറ ബഷീര്‍ എന്ന രണ്ടാമത്തെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരെയും ഒരുപോലെ സ്‌നേഹിച്ച് യാത്രകളിലും ആഘോഷങ്ങളിലുമെല്ലാം ബഷീറിനൊപ്പം രണ്ട് ഭാര്യമാരുണ്ടാവും. ഇതൊക്കെ പൊതുസമൂഹത്തിനും ആദ്യം ഉള്‍കൊള്ളാന്‍ സാധിച്ചിരുന്നില്ല.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  ഏറ്റവുമൊടുവില്‍ കുടുംബസമേതം ഗോവയിലേക്കാണ് ബഷീര്‍ പോയത്. ഓരോ ജില്ലകള്‍ മാറുമ്പോഴും യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ യാത്ര വിശേഷങ്ങള്‍ കുടുംബം പങ്കുവെക്കാറുണ്ടായിരുന്നു. ഇതല്ലാതെ തന്റെ ജീവിതത്തിലേക്ക് അഭിപ്രായം പറയാന്‍ ആരെയും ബഷീര്‍ ക്ഷണിക്കാറില്ല. ബിഗ് ബോസിലെത്തിയതിന് ശേഷം അവിടെ നടന്ന സംസാരങ്ങള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി പോരാടുന്ന താരത്തെയാണ് കാണാന്‍ സാധിച്ചത്.

  New Year 2021

  English summary
  Bigg Boss Fame Basheer Bashi Celebrated His 11th Wedding Anniversary With Wife Suhana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X