ബഷീറിന് ഭാര്യമാര്‍ ഒരുക്കിയ സര്‍പ്രൈസ്, പിറന്നാള്‍ ദിനത്തില്‍ ബിഎംഡബ്ല്യൂ കാര്‍ വീട്ടുമുറ്റത്ത്

ബിഗ് ബോസ് മത്സരാര്‍ഥിയായി വന്നതോടെയായിരുന്നു ബഷീര്‍ ബഷി വാര്‍ത്തകളില്‍ നിറയുന്നത്. ഹിറ്റായ നിരവധി ആല്‍ബങ്ങളിലും മോഡലിങ് രംഗത്തും പ്രവര്‍ത്തിച്ചിരുന്ന ബഷീറിന് ബിഗ് ബോസ് വലിയൊരു പ്രശസ്തി നേടി കൊടുത്തു. എന്നാല്‍ വിമര്‍ശനങ്ങളില്‍ നിറഞ്ഞതായിരുന്നു താരത്തിന്റെ ജീവിതം. അടുത്ത കാലം വരെ അത് തുടര്‍ന്ന് വരികയും ചെയ്തിരുന്നു.

പ്രധാനമായും ബഷീറിന് രണ്ട് ഭാര്യമാര്‍ ഉണ്ടെന്നതിന്റെ പേരിലാണ് ഏറെയും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ അവര്‍ക്കൊപ്പമുള്ള മനോഹരമായ ഓരോ നിമിഷങ്ങളും ബഷീര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ബഷീറിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

 ബഷീറിന് സര്‍പ്രൈസുമായി ഭാര്യമാര്‍

ബഷീര്‍ ബഷിയുടെ എല്ലാ വിജയങ്ങള്‍ക്കും ശക്തി പകരുന്നത് ഭാര്യമാരായ സുഹാനയും മഷൂറയുമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. നേരെ തിരിച്ചും അങ്ങനെ തന്നെയാണ്. യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങി വേ്‌ളാഗര്‍മാരായ മൂന്ന് പേരും കിടിലന്‍ വീഡിയോസിലൂടെ ജനപ്രീതി നേടി എടുത്തിരുന്നു. ഇക്കൊല്ലത്തെ ബഷീറിന്റെ പിറന്നാളും ലൈവ് വീഡിയോ പങ്കുവെച്ചാണ് ആഘോഷിച്ചിരിക്കുന്നത്. രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു ഇത്തവണയും ബഷീറിന്റെ പിറന്നാള്‍.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam
ബഷീറിന് സര്‍പ്രൈസുമായി ഭാര്യമാര്‍

ഈ പിറന്നാള്‍ ആഘോഷ വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. മഷൂറയാണ് ലൈവ് വീഡിയോ പങ്കുവച്ചത്. 17 വയസ്സിന്റെ പിറന്നാള്‍ ആണ് ബഷി ഇന്ന് ആഘോഷിക്കാന്‍ പോകുന്നതെന്ന് പറഞ്ഞു കൊണ്ടാണ് മഷൂറ പിറന്നാള്‍ വീഡിയോ ആരംഭിച്ചത്. മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ ബഷിയുടെ പിറന്നാളിന് എത്തിയിരുന്നു. ഇന്ന് ചെറിയ ആഘോഷം മാത്രമേ ഉള്ളൂവെന്നും അടുത്ത ദിവസം കിടിലന്‍ ആഘോഷം ഉണ്ടാകുമെന്നും മഷൂറ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X