വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് ബഷീറും ഭാര്യമാരും; എന്നും ഇതുപോലെ ആയിരിക്കണമെന്ന് ആരാധകരും
ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ബഷീര്‍ ബഷി. ഷോ യില്‍ പങ്കെടുത്തതിന് ശേഷമാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്. രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരിലാണ് പലപ്പോഴും ബഷീര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഭാര്യമാര്‍ക്കും രണ്ട് മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍.
വേറിട്ട സ്റ്റൈലുകൾ പരീക്ഷിച്ച് നടി കരുണ്യ റാം, ചിത്രങ്ങൾ കാണാം
ഇപ്പോഴിതാ കുടുംബത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ബഷീറിന്റെ മകള്‍ സുനു എന്ന് വിളിക്കുന്ന സുനൈനയുടെ ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബഷീറും ഭാര്യമാരുമെല്ലാം മകള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. വിശദമായി വായിക്കാം...

ബഷീര്‍ ബഷിയും കുടുംബവും ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ബഷീര്‍ ബിഗ് ബോസില്‍ പോയതിന് ശേഷം യൂട്യൂബ് ചാനല്‍ ആരംഭിച്ച് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പിന്നാലെ രണ്ട് ഭാര്യമാര്‍ക്കും മകള്‍ സുനൈനയ്ക്കും ചാനല്‍ ആരംഭിച്ച് കൊടുത്തു. ഇപ്പോള്‍ ദിവസവും തങ്ങളുടെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങളെല്ലാവരും എത്താറുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് സുനു മോളുടെ ജന്മദിനം എത്തിയത്. പിറന്നാള്‍ ദിനത്തില്‍ താരകുടുംബങ്ങളിലുണ്ടായ വിശേഷങ്ങള്‍ ഇങ്ങനെയാണ്.

ബഷീര്‍ ബഷി-സുഹാന ദമ്പതിമാരുടെ മൂത്ത മകളാണ് സുനൈന. സുനു എന്ന് വിളിക്കുന്ന മകളുടെ പത്താം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. എന്റെ മകള്‍ക്ക് പത്ത് വയസായി. എനിക്ക് ചുമ്മ ഇരിക്കാന്‍ പറ്റുന്നില്ല. ഹാപ്പി ബെര്‍ത്ത് ഡേ സുനു മോള്‍ എന്നുമാണ് മക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ ബഷീര്‍ എഴുതിയത്. ഞങ്ങളുടെ രാജകുമാരിയ്ക്ക് ആശംസകള്‍, നിന്നെ അത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ബഷീറിന്റെ പോസ്റ്റിന് താഴെ ഭാര്യ സുഹാന കമന്റിട്ടിരുന്നു.

ശേഷം സുനുമോളെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയുമായി സുഹാനയും എത്തി. ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണ്. കാരണം ഇന്നാണ് ഞങ്ങളുടെ മാലാഖയുടെ മുഖം ആദ്യമായി കാണുന്നത്. നീ ഒരിക്കലും ഞങ്ങള്‍ക്ക് വേണ്ടി വളരരുത്. സ്‌നേഹത്തോടെയുള്ള പിറന്നാള്‍ ആശംസകള്‍ ചുനുമ്മാ... എന്നാണ് സുഹാന എഴുതിയിരിക്കുന്നത്. സുനു മോള്‍ക്ക് ആശംസ അറിയിച്ച് മഷുറയും എത്തിയിരുന്നു. കുടുംബസമേതം മകളുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍.
Recommended Video

കഴിഞ്ഞ ദിവസങ്ങളില്‍ രസകരമായ പല വീഡിയോസുമായിട്ടാണ് സുഹാനയും മഷുറയും എത്തിയിരുന്നത്. രണ്ട് ഭാര്യമാരുണ്ടെന്ന് പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് മുന്നില്‍ ബഷീറിന്റെ ഭാര്യമാര്‍ മാതൃകയാണ്. ഇരുവരും ഒന്നിച്ചുള്ള ഐക്യവും സ്‌നേഹവുമൊക്കെ എല്ലാവരും മാതൃകയാക്കേണ്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് യൂട്യൂബ് വഴി താരകുടുംബത്തെ ഫോളോ ചെയ്യുന്നതും.


Click it and Unblock the Notifications