'മഷൂറ ഇല്ലെങ്കിൽ പ്രശ്നങ്ങളില്ല... പക്ഷെ സോനുവിനെ മാറ്റി നിർത്താനാവില്ല', ഭാര്യമാരെ കുറിച്ച് ബഷീർ ബഷി!

ടെലിവിഷൻ പ്രേക്ഷകർക്കും യുട്യൂബ് പ്രേക്ഷകർക്കും സുപരിചിതമായ താരകുടുംബമാണ് ബി​ഗ് ബോസ് ഫെയിം ബഷീർ ബഷിയുടേത്. ബി​ഗ് ബോസ് ആദ്യ സീസണിലെ മത്സരാർഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. മോഡലും ബിസിനസുകാരനുമായ ബഷീർ ബി​​ഗ് ബോസിൽ വെച്ചാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് വെളിപ്പെടുത്തിയത്. അത് അന്ന് ബി​ഗ് ബോസ് കാഴ്ചക്കാരായിരുന്നവരെയെല്ലാം അത്ഭുതപ്പെടുത്തി. പിന്നീട് ബി​ഗ് ബോസിൽ വെച്ച് തന്നെ പ്രേക്ഷകർക്ക് തന്റെ കുടുംബത്തെ ബഷീർ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

ബി​ഗ് ബോസിലെ ശക്തനായ മത്സരാർഥിയായിരുന്നു ബഷീർ ബഷി എങ്കിലും ഫൈനൽ വരെ എത്തിച്ചേരാൻ സാധിച്ചില്ല. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ബഷീർ യുട്യൂബ് ചാനൽ തുടങ്ങിയത്. ബഷീറിന് മാത്രമല്ല ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും യുട്യൂബ് ചാനലുണ്ട്. വലിയ ജനപിന്തുണയുള്ള യുട്യുബേഴ്സ് കൂടിയാണ് ബഷീർ ബഷിയുടെ കുടുംബം.

രണ്ട് ഭാര്യമാർ

സുഹാനയുമായുള്ള വിവാഹത്തിൽ ബഷീറിന് രണ്ട് മക്കളാണുള്ളത്. മക്കളേയും ബഷീർ ബഷി വീഡിയോകളിൽ ഉൾപ്പെടുത്താറുണ്ട്. രണ്ട് വിവാഹം ചെയ്തുവെങ്കിലും മറ്റുള്ളവർക്ക് സംഭവിക്കുന്നത് പോലുള്ള പ്രശ്നങ്ങളൊന്നും ഭാര്യമാർ തമ്മിലില്ലെന്ന് നേരത്തെ തന്നെ ബഷീർ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാര്യയുടെ പൂർണ സമ്മതത്തോടെയാണ് മഷൂറയെ താൻ ജീവിതത്തിലേക്ക് കൂട്ടിയതെന്നും ബഷീർ ബഷി പറഞ്ഞിരുന്നു. ബഷീറിന്റേയും സുഹാനയുടേയും ജീവിതത്തിലേക്ക് മഷൂറ വലിഞ്ഞ് കയറി വന്ന് അവരുടെ സന്തോഷം ഇല്ലാതാക്കി എന്നുള്ള തരത്തിൽ പലപ്പോഴും മഷൂറയെ അപമാനിച്ച് കമന്റുകൾ ബഷീർ ബഷിയുടെ വീഡിയോകൾക്ക് താഴെ പ്രത്യക്ഷപ്പെടാറുണ്ട്.

മഷൂറയെ കുറിച്ചുള്ള കമന്റുകൾ

ഇപ്പോൾ അത്തരം കമന്റുകൾക്കും സുഹാനയ്ക്കും മഷൂറയ്ക്കും താൻ എങ്ങനെയാണ് പരി​ഗണന കൊടുക്കുന്നതെന്നും പുതിയ വീഡിയോയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ബഷീർ. സർക്കാസം കലർത്തിയാണ് ബഷീർ ബഷി മഷൂറയ്ക്കെതിരെയുള്ള നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിച്ചത്. സുഹാനയുടേയും ബഷീറിന്റേയും പന്ത്രണ്ടാമത് വിവാഹ വാർഷിക ആഘോഷത്തിന്റെ മുന്നോടിയായി ചെയ്ത വീഡിയോയിലാണ് ഹേറ്റേഴ്സിന്റെ വയറ് നിറയ്ക്കുന്ന കമന്റുകൾ ബഷീർ ബഷി നൽകിയത്. സുഹാനയ്ക്കും സോനുവിനുമെല്ലാം പ്രിയപ്പെട്ട സ്ഥലത്താണ് ഇത്തവണത്തെ വാവഹ വാർഷിക ആഘോഷമെന്നും ബഷീർ പറയുന്നുണ്ട്. ബഷിയുടെയും സുഹാനയുടേയും ആനിവേഴ്‌സറി ആഘോഷമാക്കാൻ മഷൂറയാണ് മുന്നിലുള്ളത്. റിസോർട്ട് ബുക്ക് ചെയ്ത് വിവാഹ വാർഷികം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Recommended Video

ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി
പന്ത്രണ്ടാം വിവാഹ​ വാർഷികം

ഇവരൊക്കെ നേരത്തെ പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഞാൻ ആ റിസോർട്ടിലേക്ക് പോവുന്നത്. സൈഗു ചെറുതായിരുന്ന സമയത്ത് അവിടെ വെച്ചായിരുന്നു വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചത് മഷൂറ പറഞ്ഞു. നിന്നെ വിട്ട് ആഘോഷിച്ചാൽ ഒന്നും സംഭവിക്കാനില്ല... സോനുവിനെ വിട്ട് ആഘോഷിച്ചാലേ വല്ലതും സംഭവിക്കുള്ളൂയെന്നായിരുന്നു ബഷീർ പറഞ്ഞത്. വിവാഹ വാർഷികം ആഘോഷിക്കുന്ന ബഷിക്കും സുഹാനയ്ക്കും ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. 'നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷമാണ്, ഇനിയും രണ്ടുപേരും ഒരു 100 വർഷം ഒന്നിച്ച് ജീവിക്കട്ടെ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. സുഹാനയെ ഒഴിവാക്കിയാൽ കമന്റ് ബോക്‌സ് മുഴുവനും വിമർശനങ്ങളായിരിക്കും എന്നുള്ള കമന്റും വീഡിയോയ്ക്ക് താഴെയുണ്ട്. വിവാഹ വാർഷിക ആഘോഷത്തിന് ശേഷം വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് ബഷീർ ബഷിയും കുടുംബവും. അതിന് മുന്നോടിയായി പാസ്പോർട്ട് എടുക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിന്റെ വിശേഷങ്ങലും ബഷീർ പങ്കുവെച്ചിരുന്നു. സുഹാനയുടേയും മക്കളുടേയും ആദ്യ വിദേശയാത്ര കൂടിയായിരിക്കും ദുബായിലേക്കുള്ളത്. മഷൂറ മുമ്പ് പലതവണ ​ഗൾഫിൽ പോയിട്ടുണ്ടെങ്കിലും ബഷീറിനും സുഹാനയ്ക്കും മക്കൾക്കുമൊപ്പം ആദ്യമായി പോകുന്നതിന്റെ ത്രില്ലിലാണ് മഷൂറ.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X