ഏത് ഭാര്യയോടാണ് കൂടുതല്‍ ഇഷ്ടമെന്ന് ആരാധകര്‍, വൈറലായി ബഷീര്‍ ബഷിയുടെ മറുപടി

By Midhun Raj

ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസില്‍ എണ്‍പതിലധികം ദിവസങ്ങള്‍ പിടിച്ചുനിന്ന ശേഷമായിരുന്നു താരം പുറത്തായത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് നടന്‍ എത്താറുണ്ട്.

ബഷീര്‍ ബഷിക്കൊപ്പം രണ്ട് ഭാര്യമാരും മക്കളുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. ബിഗ് ബോസിന് മുന്‍പ് മോഡലിംഗ് രംഗത്ത് തിളങ്ങിയിരുന്നു താരം. യുടുബ് ചാനലിലൂടെയാണ് കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് ബഷീര്‍ ബഷി എപ്പോഴും എത്താറുളളത്. ബിഗ് ബോസിന് ശേഷം ബഷീര്‍ ബഷിയുടെതായി വന്ന കല്ലുമ്മക്കായ വെബ് സീരീസ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം

അതേസമയം കഴിഞ്ഞ ദിവസം ബഷീര്‍ ബഷി പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭാര്യമാര്‍ക്കൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായിട്ടാണ് താരം എത്തിയത്. ഏത് ഭാര്യയോടാണ് കൂടുതല്‍ ഇഷ്ടം എന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. തനിക്ക് അങ്ങനെ ഒന്നും ഇല്ലെന്നും രണ്ട് പേരും തനിക്ക് ഒരേപോലെയാണെന്നും ബഷീര്‍ പറയുന്നു.

ഒരാള്‍ക്ക് കൂടുതല്‍

ഒരാള്‍ക്ക് കൂടുതല്‍ പ്രയോരിറ്റി ഒന്നും താന്‍ നല്‍കാറില്ല. മാത്രവും അല്ല മഷൂറക്ക് അവളുടെതോയ സ്വഭാവവും സുഹാന അവളുടേതായ ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ആളുകള്‍ ആണ്. പലരും പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. മഷൂറയോടാണല്ലോ കൂടുതല്‍ സ്‌നേഹം സുഹാനയെ വീഡിയോകളില്‍ നോക്കാറില്ല എന്നൊക്കെ ചോദിക്കാറുണ്ട്.

അവരൊക്കെ കുടുംബത്തില്‍

അവരൊക്കെ കുടുംബത്തില്‍ കലഹം ഉണ്ടാക്കാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ തന്റെ കുടുംബത്തില്‍ അങ്ങനെയൊരു കലഹത്തിന്റെ ആവശ്യം ഇല്ലെന്നും ബഷീര്‍ ബഷി പറഞ്ഞു. ബഷീര്‍ ബഷിക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് സുഹാനയും മഷൂറയും. രണ്ട് പേരും വ്‌ളോഗര്‍മാരാണ്. ബഷീറിന്റെ രണ്ട് ഭാര്യമാര്‍ക്കും യൂടൂബ് ചാനലുകള്‍ ഉണ്ട്. കുടുംബത്തിനൊപ്പമാണ് കല്ലുമ്മക്കായ വെബ് സീരിസ് നടന്‍ ചെയ്തിരുന്നത്. നിരവധി കാഴ്ചക്കാരെയാണ് വെബ് സീരിസിന് നടന് ലഭിച്ചത്.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam
ബഷീര്‍ ബഷി തന്നെയാണ്

ബഷീര്‍ ബഷി തന്നെയാണ് വെബ് സീരിസ് സംവിധാനം ചെയ്തിരുന്നത്. ഭാവിയില്‍ ഒരു സിനിമ ചെയ്യാനുളള ആഗ്രഹമുണ്ടെന്ന് ബഷീര്‍ ബഷി മുന്‍പ് പറഞ്ഞിരുന്നു. അടുത്തിടെ ഒരു ചിത്രത്തില്‍ അഭിനയിക്കാനുളള അവസരം കിട്ടിയിരുന്നുവെന്ന് ബഷീര്‍ ബഷി പറഞ്ഞിരുന്നു. മുന്‍പ് സീ കേരളത്തിലെ ബോയിങ് ബോയിങ് പരിപാടിയിലും സൂര്യ ടിവിയിലെ സൂര്യ ജോഡി നമ്പര്‍ വണ്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലും ബഷീര്‍ ബഷി പങ്കെടുത്തിരുന്നു. സൂര്യ ടിവിയിലെ മിഴിരണ്ടിലും എന്ന സീരിയലിലെ വില്ലനായും ബഷീര്‍ ബഷി എത്തിയിരുന്നു.

Read more about: basheer bashi bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X