For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാര്യമാരാണ് തനിക്കുള്ളത്, മൂന്നാമതും വിവാഹിതനെന്ന ആരോപണത്തിൽ പ്രതികരണവുമായി ബഷീര്‍ ബഷി

  |

  ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി ബഷീര്‍ ബഷി എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് വിവാഹം കഴിച്ച ബഷീര്‍ ഭാര്യമാര്‍ക്കൊപ്പമാണ് കഴിയുന്നതിനെയാണ് പലരും ചോദ്യം ചെയ്തത്. ഒപ്പം ബഷീറിന് മറ്റൊരു അവതാരകയുമായി ബന്ധമുണ്ടെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. അവതാരക ശ്രീയ അയ്യരുടെ പേരിലായിരുന്നു അന്ന് പല വിവാദങ്ങളും പുറത്ത് വന്നത്.

  കഴിഞ്ഞ ദിവസം ജോഷ് ടോക്‌സ് എന്ന പരിപാടിയിലൂടെ തനിക്കുണ്ടായിരുന്ന പ്രണയം ജീവിതം മാറ്റി മറിച്ചെന്ന് പറഞ്ഞ് ശ്രീയ എത്തിയിരുന്നു. അന്യമതസ്ഥനുമായിട്ടുള്ള പ്രണയമാണ് തന്റെ എല്ലാം തകര്‍ത്തതെന്നും ശ്രീയ പറഞ്ഞിരുന്നു. അതാരണെന്ന് ശ്രീയ പറഞ്ഞില്ലെങ്കിലും ഇത് ബഷീര്‍ ബഷിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ കണ്ടെത്തി. പിന്നാലെ ബഷീറിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇക്കാര്യത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരമായ ബഷീര്‍ ബഷി.

  യൂട്യൂബിലെ ഒരു ചാനലിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ എന്റെ പേരില്‍ വ്യാപകമായ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതിന് പ്രതികരണവുമായിട്ടാണ് താന്‍ വന്നിരിക്കുന്നത്. ഇത്രയും നാള്‍ ഞാന്‍ പുറത്ത് പറയാതെ ഇരുന്ന കാര്യമായിരുന്നു അത്. എട്ട് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത്. പിന്നീട് ഒരിക്കല്‍ എറാണകുളത്ത് ഒരു പരിപാടിയ്ക്ക് വന്ന അവര്‍ക്ക് ട്രെയിന്‍ മിസ് ആയി.

  ഒന്ന് സഹായിക്കണം എന്നു പറഞ്ഞ് വിളിച്ചു. ഫോണ്‍ വിളിയാണ് ഞങ്ങള്‍ക്ക് വിന ആയത്. അന്ന് വീട്ടിലേക്ക് കൊണ്ടു പോരേണ്ടി വന്നു. അതിന് ശേഷമാണ് വീട്ടുകാരുടെ ഉപദ്രവത്തെ കുറിച്ച് അവര്‍ പറഞ്ഞത്. കുറെ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഒപ്പമാണ് അവര്‍ കഴിഞ്ഞു. ഞാനും സുഹാനയും അവളുടെ അഭിനയത്തില്‍ വീണു പോവുകയായിരുന്നു. കുറേ ദിവസം ഇവളെ കാണാതെ ആയപ്പോള്‍ അവളുടെ വീട്ടുകാര്‍ കേസ് കൊടുത്തു.

  sreeya iyer's revelation lands basheer bashi in trouble

  എന്നാല്‍ പ്രശ്നം ഓവര്‍ ആയപ്പോള്‍ ഇവള്‍ വീട്ടുകാര്‍ക്കെതിരെ കംപ്ലിയിന്റ് ലെറ്റര്‍ ഹൈക്കോടതിയില്‍ നല്‍കി. എന്നാല്‍ പിന്നീടും വീട്ടുകാര്‍ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയില്‍ തട്ടമിട്ടും ചാനല്‍ പരിപാടിയില്‍ എന്നെ കൂടി പങ്കെടുപ്പിച്ചു കൊണ്ടും രംഗത്ത് വന്നത്. അതു വീട്ടുകാരെ കാണിച്ച് അവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണെന്ന് അവള്‍ കരഞ്ഞു കാല് പിടിച്ചതു കൊണ്ടാണ് ഞാന്‍ സമ്മതിച്ചത്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഇതൊരു പ്രശ്‌നമാവുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സത്യത്തില്‍ ഞാനും സുഹാനയും ട്രാപ്പില്‍ ആവുക ആയിരുന്നതു. ടിവി ഷോയില്‍ വന്നതിനെ തുടര്‍ന്ന് എന്റെയും സുഹാനയുടെയും വീട്ടില്‍ വലിയ പ്രശ്‌നം ആവുകയും ചെയ്തു.

  ചാനല്‍ ഷോയില്‍ ഒക്കെ പങ്കെടുത്ത ശേഷം എന്റെ വീട്ടില്‍ ഇരുന്നു അവള്‍ എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ അത് ശരിയാകില്ല എന്ന് പറഞ്ഞപ്പോള്‍ പിന്നെ പലവിധ ആക്ടിങ് ആണ് അവര്‍ നടത്തിയത്. യൂട്രസില്‍ കാന്‍സര്‍ ആണെന്ന് വരെ പറഞ്ഞുണ്ടാക്കി. അധിക കാലം ഇനി ജീവിച്ചിരിക്കില്ലെന്നും പറഞ്ഞു കൊണ്ട് കുറെ ഗുളികകള്‍ എന്നെ കാണിച്ചു. അന്ന് എനിക്ക് അത്ര വലിയ ബുദ്ധി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ അത് വിശ്വസിച്ചു.

  ക്യാന്‍സര്‍ ആണെന്ന് കൂടി അറിഞ്ഞതോടെ അവരെ ഒഴിവാക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. എന്നാല്‍ പിന്നീട് അവരുടെ ആറ്റിട്യൂട് മാറി തുടങ്ങി. സുഹാനയോടും മോളോടും വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. വീട്ടില്‍ നിന്നും മൂന്നും നാലും ദിവസം മാറി നില്‍ക്കും, ചോദ്യം ചെയ്താല്‍ ആകെ സൈക്കോ ആകും. സൈക്കോ മാത്രം അല്ല സാഡിസ്റ്റ് കൂടിയാണ് അവള്‍.

  ഇവള്‍ക്ക് പലരുമായി ബന്ധങ്ങള്‍ ഉണ്ടെന്നു പിന്നീട് ആണ് എനിക്ക് മനസിലായത്. പാതി രാത്രിയില്‍ ആണ് ആരുടെയൊക്കെയോ കൂടെ വീട്ടില്‍ വരാന്‍ തുടങ്ങിയത്. അങ്ങനെ ഒരു ദിവസം വലിയ വിഷയം ഉണ്ടാക്കി. ഇതൊന്നും ഇവിടെ നടക്കില്ലെന്ന് തന്നെ ഞാന്‍ പറഞ്ഞു. വീട്ടില്‍ താമസിച്ചിരുന്നത് കൊണ്ട് ഞാന്‍ വിവാഹം കഴിച്ചെന്ന് വരെ പുറംലോകം അറിഞ്ഞു. അതിന് ശേഷം ഒരു ദിവസം രാത്രി വലിയ പ്രശ്‌നമുണ്ടാക്കി ഇറങ്ങി പോയി. പിന്നെ വിവരം ഉണ്ടായിരുന്നില്ല. പിന്നെ അറിഞ്ഞു അവിടെ ഒരു പ്രോഗ്രാം പ്രൊഡ്യൂസറുമായി ലിവിങ് ടുഗദറര്‍ ആണെന്നും ഞാന്‍ അറിഞ്ഞു. അവിടെ നിന്നും പ്രശ്‌നമുണ്ടാക്കി.

  പിന്നീട് അതും തീര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയി. ഒന്ന് രണ്ടുവര്‍ഷം ഒരു വിവരവും ഉണ്ടായില്ല. പിന്നെ മകന്‍ ജനിച്ചപ്പോള്‍ വിഷ് ചെയ്യാന്‍ വിളി വന്നു. അപ്പോഴാണ് കല്യാണം കഴിഞ്ഞ വിവരം പറയുന്നത്. എന്നാല്‍ അതും സന്തോഷത്തോടെയുള്ള ജീവിതം അല്ലെന്നും അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ അത് ഭാവിയില്‍ എനിക്ക് ദോഷം ആകും എന്നുള്ളത് കൊണ്ട് ഞാന്‍ ബ്ലോക്ക് ചെയ്തു. അത് അവര്‍ക്ക് സ്വാഭാവികമായും ദേഷ്യം തോന്നി കാണും. പിന്നീടാണ് 2018 ല്‍ ഞാന്‍ മഷൂറയുമായി വിവാഹിതനാകുന്നതും ബിഗ് ബോസില്‍ എത്തുന്നതും.

  ബിഗ് ബോസില്‍ ഞാന്‍ എത്തിയപ്പോള്‍, എനിക്കെതിരെ പൈസ ഇറക്കി അവര്‍ കളിച്ചു. എല്ലാത്തിനും ഒടുക്കം ബ്ലാക് മെയില്‍ ചെയ്തു കൊണ്ട് ഒരു കാള്‍ വന്നു. എനിക്ക് ഒന്നര ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. പൈസ കൊടുത്തില്ലെങ്കില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞു. കാശ് കൊടുക്കില്ലെന്ന് മനസിലായപ്പോള്‍ പോയതാണ് പിന്നെ വലിയ വിവരം ഒന്നും ഉണ്ടായില്ല. രണ്ട് വിവാഹം കഴിച്ചെങ്കിലും ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ഞാന്‍ സന്തോഷത്തോടെ കഴിയുകയാണ്. ഒരാളെ പറ്റിക്കാനോ ഉപദ്രവിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഇതിന്റെ ഉദ്ദേശമെന്താണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല.

  അതിന്റെ ഇടക്ക് അവരുടെ വിവാഹം ഒഴിവായി. പുതിയ ഒരു ജിമ്മന്‍ ആയി ബന്ധം ഉണ്ടായതായും അറിഞ്ഞു. പിന്നെ ഇപ്പോഴാണ് പുതിയ അടവുമായി വരുന്നത്. അത് എനിക്കെതിരെ ആളുകളെ തിരിക്കാന്‍ വേണ്ടിയാണ്. മാത്രമല്ല പുതിയ യൂ ട്യൂബ് ചാനലിന് റീച്ച് കിട്ടാനും, സോഷ്യല്‍ മീഡിയയില്‍ താരം ആകാനും വേണ്ടി മാത്രമാണ്. അങ്ങനെ വൈറല്‍ ആയാല്‍, അടുത്ത ബിഗ് ബോസിലേക്ക് എടുത്തിടും. അത് മാത്രമാണ് ഇതിന്റെ ഒക്കെ പിന്നിലെന്നും ബഷീര്‍ പറയുന്നു. ഇനി ഞാന്‍ ഇത്രയും ക്രൂരനാണെങ്കില്‍ എന്റെയൊപ്പം രണ്ട് പെണ്ണുങ്ങള്‍ ജീവിക്കുമോ എന്ന കാര്യം കൂടി താരം പറയുന്നു.

  English summary
  Bigg Boss Fame Basheer Bashi Responded To Sreeya Iyer's Marriage Claim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X