For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബഷീ വന്നതോടെ വീട്ടില്‍ അടി തുടങ്ങി; ഭാര്യമാരുടെ കൂടെ വഴക്കുണ്ടാക്കി ബഷീറും വിശേഷങ്ങള്‍ പറഞ്ഞ് മഷൂറയും സുഹാനയും

  |

  യൂട്യൂബ് ചാനലില്‍ സജീവമായ ബഷീര്‍ ബഷിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാ ദിവസവും പുറത്ത് വരാറുണ്ട്. ഇന്ത്യയാകെ ചുറ്റിക്കറങ്ങുന്ന യാത്രയിലായിരുന്നു നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷി. എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ ഭാര്യമാരായ സുഹരാനയും മഷൂറയും ആരാധകരുമായി പങ്കുവെച്ച് കൊണ്ടേയിരുന്നു.

  ഏറ്റവും പുതിയതായി ബഷീര്‍ വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് മഷുറ എത്തിയത്. എന്നാല്‍ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് ആരാധകരെയും അത്ഭുതപ്പെടുത്തിയത്. ബഷി വന്നതോടെ അടി തുടങ്ങിയെന്ന് പറഞ്ഞാണ് മഷൂറ വീഡിയോയുമായി വന്നത്.

  Also Read: ഞാനൊരിക്കലും അമ്മയാകില്ല; ആഗ്രഹിച്ചാലും ഇനി അത് നടക്കില്ലെന്ന് പ്രമുഖ ഗായിക സെലീന ഗോമസ്

  ബഷി വന്നു അടി തുടങ്ങി, പപ്പയും മമ്മയും വീടെത്തി എന്നാണ് പുതിയ വീഡിയോയുടെ ക്യാപ്ഷനായി മഷൂറ നല്‍കിയത്. ശേഷം മമ്മ വീട്ടിലെത്തിയത് കാണിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വെളുപ്പിന് വന്നത് മുതല്‍ എന്നെയും ബഷീയെയും പിടിച്ചിരുത്തി പപ്പ കഥകളൊക്കെ പറയുകയായിരുന്നു. അതുകൊണ്ട് ഒട്ടും ഉറങ്ങിയിട്ടില്ലെന്ന് മഷൂറ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെ വീഡിയോയിലേക്ക് ബഷീറും എത്തുകയാണ്.

  ഭര്‍ത്താവ് ട്രിപ്പ് പോയി വന്നതിന് ശേഷം ഞങ്ങള്‍ തമ്മിലുള്ള സ്റ്റാര്‍സ് ചേരുന്നില്ല. നിങ്ങളെല്ലാവരും കണ്ണ് വെച്ചിട്ടാണെന്ന് തോന്നു. എന്റെ കുറ്റം എവിടയൊക്കെ പറയാന്‍ പറ്റുമെന്ന് നോക്കി നടക്കുകയാണെന്നും ബഷീറിനെ കുറിച്ച് മഷൂറ പറയുന്നു. എന്നാല്‍ മൂന്ന് ദിവസം നിര്‍ത്താതെ ഡ്രൈവ് ചെയ്ത് വന്ന തനിക്ക് അതിന്റേതായ ക്ഷീണമുണ്ടെന്നും അതിനിടയിലാണ് ഭാര്യമാര്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് പ്രശ്‌നങ്ങളുമായി വരുന്നതെന്നും ബഷീര്‍ പറയുന്നു.

  എന്നാല്‍ ക്ഷീണിതനായി വന്ന ഭര്‍ത്താവ് രാവിലെ ഭക്ഷണം കഴിക്കാതെ നടക്കുന്നതിനെ കുറിച്ചുള്ള പരിഭവമാണ് ഭാര്യമാര്‍ പങ്കുവെച്ചത്. വീട്ടില്‍ വ്‌ളോഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട അടി നടക്കുന്നതും ഇരുവരും സൂചിപ്പിച്ചു. ഈ വീഡിയോ തന്റെ ചാനലിലേക്ക് എടുക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ മഷൂറ സമ്മതിച്ചില്ലെന്നാണ് ബഷീര്‍ പറയുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ ഞങ്ങള്‍ കാണിച്ചോളാം. നിങ്ങള്‍ ഓള്‍ ഇന്ത്യ ട്രിപ്പിന്റെ വീഡിയോസ് മാത്രം ഇട്ടാല്‍ മതിയെന്നായി മഷൂറയും.

  ഇത്തവണ മഷൂറയുടെ ജന്മദിനത്തിന് സഹോദരന്‍ കൊടുത്ത് വിട്ട സ്വര്‍ണവളയും ബഷീര്‍ സമ്മാനിച്ച ഒറിജില്‍ പേളിന്റെ മാലയും കമ്മലുമൊക്െക വീഡിയോയില്‍ കാണിച്ചിരുന്നു. മഷൂറയ്ക്ക് സമ്മാനം കൊടുത്തത് പോലെ സുഹാനയ്ക്കും സമ്മാനവുമായി വരാമെന്നാണ് മഷൂറയുടെ സഹോദരന്‍ പറഞ്ഞത്.

  നിനക്ക് വാങ്ങി തരാന്‍ കെട്ടിയോനായ ഞാനില്ലേ എന്നും എന്തിനാണ് അവനെ ബുദ്ധിമുട്ടിക്കുന്നതെന്നും ബഷീര്‍ ചോദിക്കുന്നു. അത് സഹോദരന്റെ സ്‌നേഹമാണെന്നും കെട്ടിയേനും സഹോദരനും വേറെ വേറെയാണെന്നും മഷൂറയും സുഹാനയും സൂചിപ്പിച്ചു.

  ഇത്തവണ ഭാര്യമാര്‍ രണ്ട് പേരും ഒറ്റക്കെട്ടായി ബഷീറിനെ കളിയാക്കാനാണ് ശ്രമിച്ചത്. മഷൂറ കുളിച്ചില്ലെന്ന് പറഞ്ഞ് കളിയാക്കിയപ്പോഴൊക്കെ മഷുവിന് പിന്തുണ നല്‍കി സുഹാന കൂട്ട് നിന്നു. ഇത്രയും സന്തുഷ്ടമായൊരു കുടുംബത്തെ ഇനി കാണാന്‍ കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും കൂടി ഒന്നിച്ചപ്പോ കുടുംബം ഒന്നൂടി അടിപൊളിയായി. സുഹാനയുടെയും മഷൂറയുടെയും സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. സുഹാന മഷൂറയെ ഒരു മകളെ പോലെയാണ് കാണുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  അതില്‍ രസകരമായൊരു കമന്റ് കൂടിയുണ്ട്. '2 പെണ്ണ് കെട്ടിയാലെന്താ! എന്റെ വല്ല്യുപ്പ 3കെട്ടി! 16 മക്കളുമായി സുഖസുന്ദരമായി ജീവിച്ചു, എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതുപോലെ എന്റെ വാപ്പ രണ്ട് കെട്ടി. ഞങ്ങള്‍ അഞ്ച് മക്കളും രണ്ട് ഭാര്യമാരും ആ വീട്ടില്‍ തന്നെയാണ് താമസിച്ചത്. ഇപ്പോഴും അങ്ങനെ സന്തുഷ്ടമായി ജീവിക്കുന്നു', എന്നുമൊക്കെ ചിലര്‍ കമന്റിലൂടെ പറയുന്നു.

  English summary
  Bigg Boss Fame Basheer Bashi's New Video After His Trip With Wives Mashura And Suhana Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X