സന്തുഷ്ടകരമായ ദാമ്പത്യത്തിന്റെ 13 വർഷം, സോനുവിന്റെ ഇഷ്ടം നോക്കി ബഷീറിന്റെ സർപ്രൈസ്, ചുക്കാൻ പിടിച്ച് മഷൂറ!

സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റ് വാങ്ങിയിട്ടുള്ള കുടുംബമാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയുടേത്. ബഷീർ ബഷി രണ്ട് വിവാഹം കഴിച്ചുവെന്നതാണ് പലരും അദ്ദേഹത്തേയും കുടുംബത്തേയും കളിയാക്കാനുള്ള പ്രധാന കാരണം.

ഇപ്പോൾ കുറച്ച് നാളുകളായി ബഷീറിന്റെ വീട്ടിൽ ആഘോഷങ്ങളോട് ആഘോഷങ്ങളാണ്. അതിൽ‌ ഏറ്റവും വലിയ സന്തോഷം ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്നതാണ്.

ഏറെനാൾ ആ​ഗ്രഹിച്ച ശേഷം പിറക്കാൻ പോകുന്ന കുഞ്ഞായതിനാൽ മഷൂറ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ആ​ഘോഷമാണ്. അതേസമയം ഇപ്പോഴിത തങ്ങളുടെ കുടുംബത്തിലെ പുതിയൊരു ആഘോഷത്തിന്റെ വിശേഷങ്ങളും അതുമായി ബന്ധപ്പെട്ട ഷോപ്പിങ് വിശേഷങ്ങളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി.

സുഹാനയുമായുള്ള വിവാഹബന്ധം പതിമൂന്ന് വർഷം പൂർത്തിയാക്കാൻ പോകുന്ന സന്തോഷത്തിലാണ് ബഷീർ ബഷി. അതിന്റെ ഭാ​ഗമായി സുഹാനയ്ക്ക് വലിയൊരു ​ഗിഫ്റ്റാണ് ബഷീർ ബഷി നൽകിയത്.

സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിന്റെ 13 വർഷം

സർപ്രൈസായി നൽകണമെന്ന് വിചാരിച്ചിരുന്നുവെന്നും പക്ഷെ സോനുവിന് ഇഷ്ടമുള്ളത് സെലക്ട് ചെയ്യട്ടെയെന്ന് കരുതിയാണ് ​ഗിഫ്റ്റ് വാങ്ങാൻ സോനുവിനേയും കൂട്ടിയതെന്നും ബഷീർ ബഷി വീഡിയോയിൽ പറയുന്നുണ്ട്.

വിവാഹ വാർഷികത്തിൽ താൻ ഒരു വലിയ ​ഗിഫ്റ്റ് വാങ്ങി തരാൻ ഉദ്ദേശിക്കുന്നുണ്ട് പറഞ്ഞപ്പോൾ തന്നെ സോനു സർപ്രൈസായിയെന്നും ബഷീർ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. 'സോനുവിനേയും കൂട്ടി ഒരു ജ്വല്ലറിയിലേക്കാണ് പോകുന്നത്. അവിടെ നിന്ന് ഇഷ്ടമുള്ള ഏത് നെക്ലേസും സോനുവിന് എടുക്കാം.'

സോനുവിന്റെ ഇഷ്ടം നോക്കി ബഷീറിന്റെ സർപ്രൈസ്

'വില, തൂക്കം എന്നിവയുടെ കാര്യത്തിലൊന്നും ഞാൻ പരിധി വെച്ചിട്ടില്ല. അതെല്ലാം സോനുവിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുന്നു. പ​ക്ഷെ മോശം സെലക്ഷനാണെങ്കിൽ ഞാൻ ഇടപെടും അത്രമാത്രം' എന്നാണ് ജ്വല്ലറിയിലേക്ക് കയറും മുമ്പ് ബഷീർ സോനുവിനോട് പറഞ്ഞത്.

തുടർന്ന് ജ്വല്ലറിയിൽ പ്രവേശിച്ച ശേഷം മഷൂറയുടെ സഹായത്തോടെ സുഹാന നെക്ലേസ് സെലക്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങിയ ശേഷം അതിന്റെ വിശേഷങ്ങളും ബഷീറും കുടുംബവും പങ്കുവെക്കുന്നുണ്ട്.

ചുക്കാൻ പിടിച്ച് മഷൂറ

നെക്ലേസ് വാങ്ങാൻ കയറി സോനു വള കൂടി വാങ്ങിയിട്ടുണ്ടെന്നും വാങ്ങിച്ചത് ഏത് നെക്ലേസാണെന്ന് പിന്നീട് കാണിക്കാമെന്നും ബഷീർ പറ‍ഞ്ഞു. അടുത്തിടെ മഷൂറയ്ക്കും ബഷീർ നെക്ലേസ് സമ്മാനിച്ചിരുന്നു. അത് ധരിച്ച് പിന്നീട് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരുന്നു മഷൂറ. വീഡിയോ വൈറലായതോടെ നിരവധി പേരാണ് സുഹാനയ്ക്കും ബഷീറിനും വിവാഹ വാർഷിക ആശംസകൾ നേർന്ന് എത്തുന്നത്.

'എന്നും സന്തോഷത്തോടെ നിങ്ങൾ എല്ലാവരും ഒരുമയോടെ ഇരുലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ആവട്ടെ, സോനുവിന് ​ഗിഫ്റ്റ് കൊടുക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം' തുടങ്ങി നിരവധി കമന്റുകളാണ് പുതിയ വീഡിയോയ്ക്ക് വരുന്നത്.

ആശംസകൾ നേർന്ന് ആരാധകർ

ഡിസംബർ 21നാണ് സുഹാനയുടേയും ബഷീറിന്റേയും വിവാഹ വാർഷികം. ആ ആഘോഷത്തിന് ശേഷം എല്ലാവരും മാം​ഗ്ലൂരിൽ മഷൂറയുടെ സീമന്തം ചടങ്ങ് ആഘോഷിക്കാനായി പോകും. കുറച്ച് ദിവസം മുമ്പ് ബഷീറിന്റെ വക ഭാര്യ മഷൂറയ്ക്കായി ബേബി ഷവർ ഒരുക്കിയിരുന്നു.

ബഷീർ നിർബന്ധം പിടിച്ചതുകൊണ്ടാണ് ബേബി ഷവർ
നടത്തിയതെന്ന് മഷൂറയും വ്യക്തമാക്കിയിരുന്നു. ഉമ്മയുടെ വലിയ ആ​ഗ്രഹമാണ് തന്റെ സീമന്തം ചടങ്ങെന്നും മഷൂറ പറഞ്ഞിരുന്നു. സീമന്തത്തിന് ധരിക്കാനായി സാരി വാങ്ങാൻ പോയ വീഡിയോയും മഷൂറ പങ്കുവെച്ചിരുന്നു.

സീമന്തത്തിന് ഒരുങ്ങി മഷൂറ

കുട്ടികളുണ്ടാകാത്ത വിഷമമായിരുന്നു മഷൂറയ്ക്കെന്നും ഇപ്പോഴാണ് മനസ് തുറന്ന് മഷൂറ ചിരിക്കുന്നത് കാണുന്നതെന്നും ബഷീർ പലതവണ പറഞ്ഞിട്ടുണ്ട്.

ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നതിന് കുറച്ച് മാസം മുമ്പാണ് ബഷീർ മഷൂറയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ സോനുവിന്റെ സമ്മതത്തോടെയാണ് മഷൂറയേയും ജീവിതത്തിലേക്ക് കൂട്ടിയതെന്ന് ബഷീർ പറഞ്ഞിട്ടുണ്ട്.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X