ഒരു ബാഡ് ന്യൂസുണ്ട്, വിഷമമുണ്ടാക്കിയ ദിവസമാണ്, തുറന്നുപറഞ്ഞ് മഷൂറ ബഷീര്‍
ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെയും കുടുംബത്തിന്‌റെയും വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. ബഷീറിന് പുറമെ ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കുമെല്ലാം യൂടൂബ് ചാനലുകളുണ്ട്. ബഷീറിന്‌റെ കുടുംബം ഇതിലൂടെയാണ് എപ്പോഴും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. കുറച്ചുദിവസം മുന്‍പാണ് മഷൂറയുടെ യൂടൂബ് ചാനലിന് വണ്‍ മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞത് ബഷീര്‍ ബഷി ആഘോഷിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ഇതിന് പിന്നാലെ മഷൂറയുടെ മറ്റൊരു വീഡിയോയും യൂടൂബ് ചാനലില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ഒരു ബാഡ് ന്യൂസുണ്ടെന്ന് അറിയിച്ചാണ് ബഷീര്‍ ബഷിയുടെ ഭാര്യ എത്തിയത്. ഇന്ന് വ്‌ളോഗ് എടുക്കേണ്ടെന്ന്
വിചാരിച്ച് ഇരുന്നതാണെന്ന് മഷൂറ പറയുന്നു. കാരണം എല്ലാ ദിവസവും സന്തോഷം ഉണ്ടാവില്ലല്ലോ.

ഇന്ന് എനിക്ക് വിഷമമായിട്ടുളള ദിവസമാണ്. ചെറിയൊരു കാരണമാണ്. പക്ഷേ അത് എനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ വ്‌ളോഗ് ചെയ്യണം എന്ന് വിചാരിച്ചതല്ല. കുറെ ഉറങ്ങി. അപ്പോ ബേബിയും സോനുവും പിളേളരുമൊക്കെ എനിക്ക് എനര്‍ജി തന്നു. മോശമായ സമയം എല്ലാവരുടെയും ജീവിതത്തില്‍ വരുമല്ലോ. എല്ലാവര്‍ക്കും മോശം സമയങ്ങളുണ്ടാവും.

ഞാനിങ്ങനെ ചെറിയ കാര്യങ്ങള്‍ക്ക് അസ്വസ്ഥയാവരുതെന്ന് പറഞ്ഞു ബേബി. എല്ലാം ശരിയാവും. നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ പറ്റില്ല എനിക്ക്. പക്ഷേ പിന്നീട് ഞാന്‍ പറയാം. എനിക്കൊരു ബാഡ് ന്യൂസ് കിട്ടിയാരുന്നു. വ്‌ളോഗ് എടുത്തില്ലെങ്കിലും എന്റെ ഒരു ഡേ ഇങ്ങനെ പോവും എനിക്ക് ഒന്നും സംഭവിക്കാന്‍ പോണില്ല. പക്ഷേ എന്റെ ഫാമിലി കാരണം ഒരു പത്ത് പേര് ചിരിക്കുന്നെങ്കില്‍, സന്തോഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ വ്ളോഗ് ചെയ്യുന്നത്.

എന്നെ താഴെ കാണാതെ ആയപ്പോ മുകളില്‍ വന്നിരുന്നു ബേബി. ഇങ്ങനെ വിഷമിച്ചിരിക്കല്ലെ എന്ന് പറഞ്ഞു. കാരണം ഞാന്‍ വിചാരിച്ചൊരു കാര്യം ആയിട്ടില്ല. എന്നാല്‍ എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു അത് ആവുമെന്ന്. എന്നാല്‍ ആയില്ല. ഒരു ചെറിയ കാര്യമായിരുന്നു. അത് ആ സമയമാവുമ്പോ എനിക്ക് കിട്ടുമെന്ന് ഞാന്‍ വിചാരിക്കുന്നു,മഷൂറ പറയുന്നു.
Recommended Video

ഒകെ ആവുമെന്ന് കരുതുന്നു. ഞാന്‍ വിചാരിച്ച ഒരു പ്രോജക്ടിന്‌റെ കാര്യം നടന്നില്ല. എല്ലാവര്‍ക്കും സര്‍പ്രൈസ് കൊടുക്കണമെന്ന് വിചാരിച്ച് ഇരുന്നതായിരുന്നു. സുനൂന്‌റെ പിറന്നാളല്ലെ. പക്ഷേ അത് ശരിയായില്ല, വീഡിയോയില്‍ മഷൂറ ബഷീര്‍ പറഞ്ഞു. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് മഷൂറയെ ആശ്വസിപ്പിച്ച് എത്തിയിരിക്കുന്നത്. വിഷമിക്കരുതെന്നും എല്ലാം ശരിയാവും, ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് ഒരാള്‍ കുറിച്ചത്. വീഡിയോയില്‍ കളളനും പോലീസും കളിക്കുന്ന ബഷീറിന്‌റെ കുടുംബത്തെയും കാണിക്കുന്നു. കൂടാതെ കുടുംബം ഒരുമിച്ചുളള മറ്റ് രസകരമായ നിമിഷങ്ങളും വീഡിയോയില്‍ കാണാം.


Click it and Unblock the Notifications











