എന്നെ ഇംപ്രസ് ചെയ്തത് കൊണ്ടാണ് വയറും വീര്‍പ്പിച്ച് ഇരിക്കുന്നതെന്ന് ബഷീര്‍; അടുത്ത ആഴ്ച പ്രസവിക്കുമെന്ന് മഷൂറ

ബിഗ് ബോസ് താരവും നടനും മോഡലുമൊക്കെയായ ബഷീര്‍ ബഷിയും ഭാര്യ സുഹാനയും അവരുടെ പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇരുവരും ആല്‍ബത്തില്‍ ഒരുമിച്ച് അഭിനയിച്ച നാളുകളില്‍ പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. രണ്ട് മതവിഭാഗങ്ങളില്‍ നിന്നാണെങ്കിലും വിവാഹം കഴിഞ്ഞതോടെ സുഹാന ബഷീറിന്റെ രീതികളോട് പൊരുത്തപ്പെടുകയായിരുന്നു.

ഇരുവര്‍ക്കും രണ്ട് മക്കള്‍ ജനിച്ചതിന് ശേഷമാണ് ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നത്. അവിടം തുടങ്ങി താരകുടുംബം നിരന്തരം വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. രണ്ട് ഭാര്യമാര്‍ ഒരേ സമയം ഉള്ളതിന് പലരും ബഷീറിനെ കളിയാക്കി. അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുന്ന താരങ്ങള്‍ ഇപ്പോള്‍ കുടുംബത്തിലെ മൂന്നാമത്തെ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

basheer-bashi

ബഷീറിനും രണ്ടാം ഭാര്യ മഷൂറയിലും വൈകാതെ ഒരു കുഞ്ഞ് ജനിക്കും. അതിനുള്ള കാത്തിരിപ്പിലാണ് താരകുടുംബം. യൂട്യൂബ് ചാനലില്‍ സജീവമായതിനാല്‍ വീട്ടിലെ വിശേഷങ്ങള്‍ ഓരോന്നായി താരങ്ങള്‍ പറയാറുണ്ട്. ഏറ്റവും പുതിയതായി ആശുപത്രിയിലേക്ക് പോവുന്ന ദിവസത്തെ കുറിച്ചാണ് മഷൂറ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇത്തവണ ഏഴാം മാസത്തെ സ്‌കാനിങ്ങിന് വേണ്ടി പോവുകയാണെന്നും സൂചിപ്പിച്ചു.

കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്ന് തന്നെയാണ് കരുതുന്നത്. കാരണം അതുപോലെ ചവിട്ടും ബഹളവുമാണ് നടത്തുന്നത്. പ്രത്യേകിച്ച് ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന സമയത്ത് വലിയ ബഹളമായിരുന്നുവെന്ന് മഷൂറ പറയുന്നു. എല്ലാ തവണയും പോകുന്നത് പോലെ ഇത്തവണയും സുഹാനയും ഇരുവര്‍ക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു.

basheer-bashi

ഇത്തവണ സ്‌കാനിങ്ങിന് അകത്തേക്ക് പോയി തിരിച്ച് വന്ന മഷൂറ അടുത്ത ആഴ്ച താന്‍ പ്രസവിക്കുമെന്ന വെളിപ്പെടുത്തലാണ് നടത്തിയത്. പെട്ടെന്ന് മഷൂറ അങ്ങനെ പറഞ്ഞതിലെ ഞെട്ടലിലായിരുന്നു സുഹാന. രണ്ടാമതും ഇത് ആവര്‍ത്തിച്ചതോടെ ബഷീറും ആശയക്കുഴപ്പത്തിലായി. കുറച്ചധികം തള്ളി മറിച്ചിട്ടാണ് മഷൂറ ഞങ്ങളോട് കാര്യങ്ങള്‍ പറഞ്ഞതെന്ന് ബഷീര്‍ സൂചിപ്പിച്ചിരുന്നു. എന്തായാലും സ്‌കാന്‍ ചെയ്ത് ഡോക്ടറെ കാണിച്ചതിന് ശേഷം ഭക്ഷണം കഴിച്ചിട്ടാണ് താരങ്ങള്‍ തിരികെ പോയത്.

സ്‌കാനിങ്ങിന് ശേഷം മഷൂറ തള്ളി മറിച്ചത് എന്താണെന്ന് തിരിച്ച് പോകുന്ന യാത്രയിലാണ് ബഷീര്‍ പറഞ്ഞത്. ബേബി, നിങ്ങളെ ഞാന്‍ ഇംപ്രസ് ചെയ്‌തോ എന്നാണ് അവളാദ്യം എന്നോട് ചോദിച്ചത്. അങ്ങനെ ഇംപ്രസ് ചെയ്തത് കൊണ്ടാണല്ലോ ഇപ്പോള്‍ വയറും വീര്‍പ്പിച്ച് ഇരിക്കുന്നതെന്ന് ബഷീര്‍ പറയുന്നു. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ആദ്യം കാണിക്കുന്ന ഡോക്ടറെയല്ല ഇന്ന് കണ്ടത്. ഡോക്ടര്‍ ഇന്ന് വലിയ രീതിയില്‍ എന്നെ പരിചരിച്ചു. അതിന്റെ സന്തോഷമുണ്ട്. എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കിയിരുന്നു.

basheer-bashi

ഇന്ന് സ്‌കാനിങ്ങില്‍ എനിക്ക് കാണാവുന്ന രീതിയില്‍ സ്‌ക്രീന്‍ തിരിച്ച് വെച്ചിരുന്നു. മാത്രമല്ല അവിടെയുള്ളവരെല്ലാം തന്നെ സഹായിക്കാനെത്തി. തുടങ്ങി ആശുപത്രിയിലെ കാര്യങ്ങളായിരുന്നു മഷൂറ പങ്കുവെച്ചത്. അതേ സമയം താരകുടുംബത്തിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഇതുപോലെ ഐക്യത്തോടെ കാണുന്നത് വലിയ സന്തോഷമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

മറ്റ് ചിലര്‍ ബഷീറിന്റെയും സുഹാനയുടെയും വിവാഹ വാര്‍ഷിക വീഡിയോ വരാത്തതിനെ പറ്റിയാണ് ചോദ്യം ഉന്നയിക്കുന്നത്. എന്തായാലും കുടുംബത്തിലെ പുതിയ അതിഥിയ്ക്ക് വേണ്ടി നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുകയാണെന്നും ജനിക്കാന്‍ പോവുന്നത് പെണ്‍കുട്ടിയാണെന്ന് തോന്നുവെന്നുമൊക്കെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X