For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ സ്ഥാനം സുഹാനയ്ക്ക്! ജനിക്കാന്‍ പോവുന്നത് പെണ്‍കുട്ടി തന്നെ; ബേബി ഷവറിനിടെ മഷുറയുടെ വെളിപ്പെടുത്തല്‍

  |

  ബിഗ് ബോസില്‍ പങ്കെടുത്തത് മുതല്‍ ബഷീര്‍ ബഷിയ്ക്കും കുടുംബത്തിനും എതിരെ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ യൂട്യൂബ് ചാനലില്‍ സജീവമായതോട് കൂടിയാണ് താരകുടുംബം പ്രേക്ഷക പ്രശംസയ്ക്ക് കാരണമായത്. ബഷീറിനെ പോലെ രണ്ട് ഭാര്യമാരും രണ്ട് മക്കളുമൊക്കെ മലയാളികള്‍ക്ക് സുപരിചിതരായി കഴിഞ്ഞു.

  ഇപ്പോള്‍ ബഷീര്‍ മൂന്നാമതും ഒരു കുഞ്ഞിന്റെ പിതാകാന്‍ പോകുന്നു എന്ന സന്തോഷത്തിലാണ് കുടുംബമുള്ളത്. കഴിഞ്ഞ ദിവസം ഭാര്യയുടെ ബേബി ഷവര്‍ പാര്‍ട്ടി മനോഹരമാക്കി കൊണ്ടാണ് ബഷീര്‍ വീണ്ടുമെത്തിയത്. എന്നാല്‍ ആഘോഷത്തിനിടെ മഷുറ പറഞ്ഞ ചില കാര്യങ്ങള്‍ ആരാധകരും ഏറ്റുപിടിച്ചിരിക്കുകയാണ്.

  Also Read: നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനായിരുന്നു ഞാൻ; കാഴ്ചപ്പാടൊക്കെ മാറി, ഞാനിപ്പോ എന്റെ ഫാനാണെന്ന് ഒമര്‍ ലുലു

  ബേബി ഷവര്‍ ആഘോഷത്തിനിടയില്‍ നിന്നുള്ള മറ്റൊരു വീഡിയോയുമായിട്ടാണ് മഷൂറ എത്തിയത്. എല്ലാത്തിനും ഒപ്പം നിന്നതും സഹായങ്ങളുമൊക്കെ ചെയ്ത് സുഹാന കൂടെ തന്നെയുണ്ടായിരുന്നു. മക്കളുടെയും ഭര്‍ത്താവിന്റെയും സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് കൊണ്ടാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്. ആദ്യം കുഞ്ഞിന്റെ പിതാവിനെയാണ് മഷൂറ സ്വാഗതം ചെയ്തത്. പിന്നാലെ ഒരു ടാഗും നല്‍കി. നേരത്തെയുള്ള രണ്ട് മക്കളെ കൂടി ചേര്‍ത്താണ് ഡാഡ് ടു ബി എന്ന കാര്‍ഡ് ഉണ്ടാക്കിയത്.

  Also Read: എന്നെ ഇന്‍സള്‍ട്ട് ചെയ്തതാണ്; ഞാനും എന്റാളും പരിപാടിയില്‍ നിന്നും സാജു നവോദയ ഇറങ്ങി പോയി, വീഡിയോ പുറത്ത്

  കൊച്ചിന്റെ പിതാവായി ബഷീറിനെ വിളിച്ചതിന് പിന്നാലെ അമ്മയ്ക്കുള്ള സ്ഥാനം സുഹാനയ്ക്കാണ് മഷുറ നല്‍കിയത്. വയറിനുള്ളില്‍ കുഞ്ഞ് ഉള്ളിടത്തോളം കാലം ചടങ്ങുകളൊക്കെ എനിക്കാണെങ്കിലും പുറത്ത് വന്നതിന് ശേഷം അത് സുഹാനയുടേതാണ്. അതുകൊണ്ട് കൊച്ചിന്റെ അമ്മയ്ക്കുള്ള സ്ഥാനം ഞാന്‍ സുഹാനയ്ക്ക് നല്‍കുകയാണെന്ന് പറഞ്ഞ് ആ ടാഗ് സുഹാനയ്ക്ക് മഷുറ കൊടുക്കുകയും ചെയ്തു. അങ്ങനെ താനൊരു അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം താരം പങ്കുവെച്ചിരിക്കുകയാണ്.

  എന്നെ ആദ്യമായി ഉമ്മ എന്ന് വിളിച്ച് എനിക്ക് ആ സ്ഥാനം തന്നത് ബഷീറിന്റെ മകന്‍ സൈഗു ആണെന്നാണ് മഷുറ പറയുന്നത്. മച്ചുമ്മി എന്നാണ് സൈഗു മഷുറയെ വിളിച്ചത്. പിന്നാലെ മൂത്തമകള്‍ സുനൈനയും ആ വിളി തുടങ്ങി. അമ്മ എന്നുള്ള ഫീല്‍ നേരത്തെ തന്നെ എനിക്ക് ലഭിച്ചിരുന്നു. പിന്നെ ഔദ്യോഗികമായി എനിക്കങ്ങനൊരു അവസരം വരാന്‍ പോവുകയാണെന്നാണ് മഷുറ പറയുന്നത്. ഇതിനിടെ രസകരമായൊരു മത്സരം കൂടി താരകുടുംബം സംഘടിപ്പിച്ചിരുന്നു.

  വീട്ടിലുള്ള എല്ലാവരും കൂടി ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന വോട്ടെടുപ്പാണ് നടത്തിയത്. ബഷീറും സുഹാനയുമൊക്കെ പെണ്‍കുട്ടി ജനിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ആണ്‍കുട്ടിയായിരിക്കുമെന്ന് പറയുന്നവരുമുണ്ട്. വോട്ടിങ്ങിന്റെ അവസാനത്തില്‍ പതിമൂന്ന് പേര്‍ ആണ്‍കുട്ടിയാണെന്നും പത്തൊന്‍പത് പേര്‍ പെണ്‍കുട്ടിയാണെന്നും രേഖപ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല കുഞ്ഞിനിടാന്‍ പറ്റിയ പേരുകള്‍ ആരാധകര്‍ നിര്‍ദ്ദേശിക്കണമെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

  കമന്റ് ബോക്‌സിലും കൂടുതല്‍ പേര്‍ പറയുന്നത് മഷുറയ്ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുട്ടിയാണെന്നാണ്. ജനിക്കുന്നത് ആരായാലും ആരോഗ്യമുള്ളൊരു കുഞ്ഞായിരിക്കണം എന്നേയുള്ളു. ഇതുപോലെ സന്തോഷം നിറഞ്ഞൊരു കുടുംബത്തിലേക്ക് ജനിക്കാന്‍ പോവുന്ന കുട്ടി ഭാഗ്യവതിയാണെന്നും ഇതേ സന്തോഷം മുന്നോട്ടും ഒരുപോലെ ഉണ്ടാവട്ടെ എന്നുമൊക്കെയാണ് ആരാധകര്‍ ആശംസിക്കുന്നത്. അതുപോലെ ബഷീറിന്റെ ഭാര്യമാരുടെ ഒത്തൊരുമയെ കുറിച്ചാണ് ഭൂരിഭാഗം പേരും പ്രശംസിക്കുന്നതും.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura Gave The Place Of Mother To Suhana Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X