For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  |

  കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ഭാര്യ മഷൂറയും. ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളിലൂടെയാണ് താരകുടുംബം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു ഭാര്യ നിലനില്‍ക്കേ രണ്ടാമതും വിവാഹം കഴിച്ചതിനെയാണ് പലരും എതിര്‍ത്തത്. എന്നാലിപ്പോള്‍ ബഷീറിന്റെ കുടുംബത്തിന് എല്ലായിടത്ത് നിന്നും ആശംസാപ്രവാഹമാണ്.

  മാസങ്ങള്‍ക്ക് മുന്‍പാണ് മഷൂറ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരികയാണെന്നും താരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലേക്ക് പ്രവേശിച്ച മഷൂറ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

  Also Read: ഇങ്ങനൊരു പെണ്ണിനെയല്ല വേണ്ടത്; പെണ്ണ് കാണലിന് പിന്നാലെ ഡിമാന്‍ഡ് വെക്കും, വിവാഹത്തെ കുറിച്ച് സുചിത്ര പറഞ്ഞത്

  യൂട്യൂബ് ചാനലിലൂടെയാണ് മഷൂറ സജീവമായിരിക്കാറുള്ളത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ളതിനാല്‍ താരപത്‌നിയുടെ വീഡിയോസെല്ലാം വളരെ വേഗമാണ് വൈറലാവുന്നത്. അഞ്ചാം മാസത്തില്‍ ആശുപത്രിയിലേക്ക് സ്‌കാനിങ്ങിന് പോയതും കുഞ്ഞിന് യാതൊരു കുഴപ്പങ്ങളുമില്ലാതെ വളര്‍ന്ന് വരികയാണെന്നുമൊക്കെ മഷൂറ പറഞ്ഞിരുന്നു. ഇതുവരെ യാതൊരുവിധ കുഴപ്പങ്ങളുമില്ലാതെ പോവുന്നതിന്റെ നന്ദിയും സ്‌നേഹവുമൊക്കെ താരം പറയുകയും ചെയ്തു.

  Also Read: ഭര്‍ത്താവുമായി പ്രശ്‌നത്തിലാണെന്ന് പറഞ്ഞത് സന്തോഷത്തോടെയല്ല; തന്റെ സംസാരം ശരിക്കും ഇങ്ങനെയന്ന് അനുശ്രീ

  ഗര്‍ഭിണിയായ ശേഷം അഞ്ച് മാസമായതിന്റെ സന്തോഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലൂടെ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഷൂറ. 'തന്റെ ഓരോ ദിവസങ്ങളും വളരെ കഠിനമായിരുന്നാലും ഒരു കുഴപ്പവുമില്ലെന്ന് തോന്നാന്‍ ചെറിയൊരു കിക്ക് കിട്ടിയാല്‍ മതി', എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. വയറ്റില്‍ കിടന്ന് കുഞ്ഞ് ചവിട്ടാന്‍ തുടങ്ങിയതൊക്കെ താന്‍ അറിഞ്ഞ് തുടങ്ങിയെന്നാണ് മഷൂറ ഇതിലൂടെ പറഞ്ഞ് വെക്കുന്നത്.

  ജനുവരിയിലോ ഫെബ്രുവരിയിലോ മഷൂറ കുഞ്ഞിന് ജന്മം കൊടുക്കുമെന്നാണ് നിലവിലെ വിവരം. എന്തായാലും ആ കുഞ്ഞിന്റെ വരവ് കാത്തിരിക്കുകയാണെന്നാണ് ബഷീറിന്റെ ആദ്യഭാര്യയായ സുഹാന പറയുന്നത്. ആശുപത്രിയില്‍ മഷൂറയ്ക്ക് കൂട്ടിന് പോയ സുഹാന കുഞ്ഞിനെ സ്‌കാനിങ്ങിലൂടെ കാണുകയും ഹാര്‍ട്ട്ബീറ്റ് കേള്‍ക്കുകയും ചെയ്തതിന്റെ സന്തോഷം പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ച ഉടനെ തന്റെ കൈയ്യിലേക്ക് കിട്ടുന്നതും അതിന് വേണ്ടി ഓരോന്ന് ചെയ്യാനും താന്‍ കാത്തിരിക്കുകയാണെന്നാണ് സുഹാന പറയുന്നത്.

  ഇത്രത്തോളം പിന്തുണയോടെ രണ്ട് ഭാര്യമാര്‍ക്ക് ജീവിക്കാന്‍ കഴിയുമോന്നാണ് ആരാധകരും ചോദിക്കുന്നത്. ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യ എന്ന രീതിയില്‍ നില്‍ക്കാതെ ഒരു അനിയത്തിയെ നോക്കുന്നത് പോലെയോ മകളെ നോക്കുന്നത് പോലെയോ ആണ് സുഹാന മഷൂറയെ പരിഗണിക്കുന്നത്. ഗര്‍ഭിണിയായത് മുതല്‍ ഭക്ഷണക്കാര്യത്തിലടക്കം ശ്രദ്ധിക്കുന്നതും മഷൂറയ്ക്ക് വേണ്ടി ഓരോന്ന് ചെയ്ത് കൊടുക്കുന്നതുമൊക്കെ സുഹാനയാണ്. ഇതോടെയാണ് താരകുടുംബത്തിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് കുറവ് വന്നത്.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura Shares Her Happiness On 5th Month Of Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X