For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് കൂടെയില്ലാതെ ആദ്യമായി പോയി; ഞങ്ങളുടെ കുഞ്ഞ് സുഖമായിരിക്കുന്നു, ബഷീറിനെ മിസ് ചെയ്യുന്നുവെന്ന് മഷൂറ

  |

  നടനും മോഡലുമായ ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീറിപ്പോള്‍. രണ്ടാമത്തെ ഭാര്യ മഷുറ ഗര്‍ഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുന്‍പാണ് ബഷീര്‍ പറയുന്നത്. അന്ന് മുതല്‍ കുടുംബത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു.

  ഇപ്പോള്‍ അഞ്ച് മാസത്തെ ഗര്‍ഭകാലത്തിലൂടെയാണ് മഷൂറ പോവുന്നത്. യൂട്യൂബ് ചാനലിലൂടെ കുഞ്ഞിനെ കുറിച്ചും ഗര്‍ഭകാലത്തെ പുതിയ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ടാണ് മഷൂറയിപ്പോള്‍ എത്തിയിരിക്കുന്നത്. ഇത്തവണ ഭര്‍ത്താവിനെ കൂട്ടാതെ സുഹാനയെ കൂട്ടി ആശുപത്രിയിലേക്ക് പോയ കാര്യങ്ങളാണ് മഷൂറ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്.

  Also Read: മരുമകളാവുന്നതിന് മുന്‍പ് ഐശ്വര്യ റായിയ്ക്ക് ഒരു ഉപദേശം നല്‍കി; അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് ജയ ബച്ചന്‍

  രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീര്‍ ബഷി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. താരത്തിന് വിമര്‍ശനം ലഭിച്ചതും ഇതേ കാര്യത്തിനാണ്. എന്നാല്‍ തന്റെ രണ്ട് ഭാര്യമാരും ഒരുപോലെ ചിന്തിക്കുന്നവരായത് കൊണ്ടാണ് തനിക്കിത് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചതെന്നും അതിന്റെ ക്രെഡിറ്റ് ഇവര്‍ക്കാണ് നല്‍കേണ്ടതെന്നും ബഷീര്‍ പറഞ്ഞിരുന്നു. സുഹാനയ്ക്കും മഷൂറയ്ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്നൊരു വീഡിയോയാണ് പുതിയതായി വന്നിരിക്കുന്നത്.

  Also Read: അഭിമുഖത്തിനിടെ ഭാര്യയെ വിളിച്ച് പാട്ട് പാടാന്‍ പറഞ്ഞ് ബാല; പാടില്ലെന്ന് എലിസബത്തും, ഡിവോഴ്‌സിനിടയിലെ വീഡിയോ

  ഗര്‍ഭിണിയായ മഷൂറയെ ആശുപത്രിയില്‍ കാണിക്കുന്നതിനായി സ്ഥിരമായി കുടുംബം ഒന്നടങ്കമാണ് പോവാറുള്ളത്. രണ്ട് ഭാര്യമാരും രണ്ട് മക്കളുമൊക്കെ ഒന്നിച്ചുള്ള ഒരു ദിവസത്തെ യാത്ര തന്നെയാണ് ആശുപത്രിയിലേക്ക്. ഇത്തവണ ബഷീര്‍ നാട്ടില്‍ ഇല്ലാത്തത് കൊണ്ട് ഭാര്യമാര്‍ തനിച്ചാണ് പോയിരിക്കുന്നത്. യൂബര്‍ ബുക്ക് ചെയ്ത് സുഹാനയാണ് മഷൂറയെ കൂട്ടി പോവുന്നത്. സോനു കൂടെയുള്ളതിന്റെ ധൈര്യത്തിലാണ് താനുള്ളതെന്നാണ് വീഡിയോയുടെ ഇടയില്‍ മഷൂറ സംസാരിക്കുന്നത്.

  അങ്ങനെ ഹോസ്പിറ്റലില്‍ നിന്നും അഞ്ചാം മാസത്തെ സ്‌കാനിങ് എടുക്കുകയും അത് സുഹാനയെ കൂടി കാണിച്ച് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഞങ്ങളുടെ കുഞ്ഞ് നന്നായി വളരുകയാണെന്നും യാതൊരുവിധ കുഴപ്പങ്ങളും നിലവില്‍ ഇല്ലെന്നുമാണ് മഷൂറ പറയുന്നത്. ദൈവത്തിന്റെയും നിങ്ങളുടെയുമൊക്കെ പ്രാര്‍ഥന കൊണ്ടാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പോവാന്‍ കഴിയുന്നതെന്നും താരപത്‌നി പറഞ്ഞു.

  ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് പുറത്ത് പോയിട്ട് എങ്ങനെയുണ്ടായിരുന്നു എന്നതും മഷൂറ പറഞ്ഞു. 'ഒത്തിരി സ്ത്രീകള്‍ അവരുടെ കാര്യം നോക്കി ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണ്. ഞാനും എല്ലാ കാര്യത്തിനും ബോള്‍ഡായി പെരുമാറുന്ന ആളുമാണ്. പക്ഷേ ബഷീര്‍ ഇല്ലാത്തതിന്റെ ഒരു വിഷമം എനിക്കുണ്ട്. എനിക്കദ്ദേഹത്തെ ചെറിയ കാര്യത്തിനാണെങ്കില്‍ പോലും വേണം. എല്ലാം പുള്ളിയുമായി സംസാരിച്ചിട്ട് ചെയ്താണ് ശീലം. അദ്ദേഹത്തിന്റെ കൂടെയല്ലാതെ ഹോസ്പിറ്റലില്‍ പോയതും ആദ്യമായിട്ടാണ്.

  ബഷീ കൂടെയില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ലെന്നല്ല. എനിക്കെല്ലാം അറിയാം. എന്റെ കൂടെ ആരുമില്ലെങ്കില്‍ പോലും എനിക്ക് സ്വന്തം കാര്യം നോക്കാനറിയാം. ഞാനൊരിക്കലും ആശ്രയിക്കുന്ന സ്വഭാവമല്ല. പക്ഷേ അദ്ദേഹം വേണം. അത് ചിലപ്പോള്‍ സ്‌നേഹം കൊണ്ടിയിരിക്കാം. ഭര്‍ത്താവ് കൂടെ ഇല്ലാത്തതിന്റെ മിസിങ് എനിക്ക് വല്ലാതെ ഉണ്ടായിരുന്നു. കൂടെയുള്ളപ്പോള്‍ വലിയ കെയര്‍ തരും. വേറെ ഒന്നും ഞങ്ങള്‍ക്ക് ചിന്തിക്കേണ്ടി വരില്ല. സിംഗിള്‍ പാരന്റായിട്ടുള്ളവരെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും'. മഷൂറ പറയുന്നു.

  English summary
  Bigg Boss Fame Basheer Bashi's Wife Mashura Shares Her Hospital Video Without Husband Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X