മകള്‍ക്കുള്ള ഉപദേശമാണോ? സുനുവിനൊപ്പമുള്ള ചിത്രവുമായി ബഷീര്‍ ബഷിയുടെ ആദ്യ ഭാര്യ സുഹാന

ബിഗ് ബോസ് താരമായിരുന്ന ബഷീര്‍ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മത്സരത്തിനിടയില്‍ തന്റെ കുടുംബത്തെ കുറിച്ച് വാചാലനാവുന്ന താരം പുറത്ത് വന്നതിന് ശേഷം കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. ബഷീര്‍ രണ്ട് തവണ വിവാഹിതനാണെന്നും അദ്ദേഹത്തിന് രണ്ട് ഭാര്യമാരുണ്ടെന്നതും ചില വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

അടുത്തിടെ അവതാരക ശ്രീയ അയ്യരുമായിട്ടുള്ള തര്‍ക്കങ്ങളും ഏറെ വിവാദമായിരുന്നു. ബഷീര്‍ മൂന്ന് തവണ വിവാഹിതനാണെന്നും ശ്രീയയുമായി വിവാഹം കഴിച്ചെന്നുമടക്കമുള്ള കാര്യങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങള്‍ നിറയെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പ്രതികരണവുമായി വന്നതിന്റെ പേരിലും ബഷീര്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അവിടെയും സപ്പോര്‍ട്ടുമായി ആദ്യ ഭാര്യ സുഹാനയും ഉണ്ടായിരുന്നു.

suhana-family

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

ബഷീര്‍ ആദ്യം പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് സുഹാന. താരത്തിന്റെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയായ സുഹാനയും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായിരിക്കുന്ന സുഹാന യൂട്യൂബ് ബ്ലോഗര്‍ കൂടിയാണ്. പാചകവും വസ്ത്രങ്ങളിലെ പരീക്ഷണവുമടക്കം തന്റെ കഴിവുകള്‍ സുഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അതിനാല്‍ തന്നെ സുഹാന ബഷീറിന്റെ പോസ്റ്റുകള്‍ അതിവേഗമാണ് വൈറലാവുന്നത്. കഴിഞ്ഞ ആഴ്ച മകന്‍ സൈഗത്തിന്റെ പിറന്നാളായിരുന്നു. മകന്റെ ഒരുപാട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ആശംസയുമായി സുഹാന എത്തിയത്. ഇപ്പോഴിതാ മകള്‍ സുനുവിനൊപ്പമുള്ള ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് താരപത്‌നി. ചിത്രത്തിനൊപ്പം സുഹാന എഴുതിയ ക്യാപ്ഷനാണ് ഒന്ന് കൂടി എടുത്ത് പറയാനുള്ളത്. മകള്‍ക്ക് നല്‍കാന്‍ പറ്റുന്നൊരു ഉപദേശം പോലെയാണ് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.

suhana-family

'ചെറിയ നിമിഷങ്ങള്‍ മുറുകെപ്പിടിക്കുക, ചെറിയ ആശ്ലേഷങ്ങള്‍ക്ക് വിലമതിക്കുകയും ചെയ്യുക. ''ഒരു ദിവസം എന്റെ ജീവിതത്തിന്റെ താളുകള്‍ അവസാനിക്കുമ്പോള്‍, നീയും സൈഗുവും അതിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളില്‍ ഒന്നായിരിക്കുമെന്ന് എനിക്കറിയാം', എന്നും പറഞ്ഞ് കൊണ്ടാണ് മകള്‍ക്കൊപ്പമുള്ള ചിത്രവുമായി സുഹാന എത്തിയത്. അതേ സമയം സുഹാനയുടെ പോസ്റ്റിന് താഴെ ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതുപോലൊരു അമ്മയെ കിട്ടിയ മകള്‍ സുനു ഭാഗ്യവതിയാണ്. ഉമ്മയും മകളും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണമെന്നും ചിലര്‍ പറയുന്നു. അതേ സമയം ചിത്രത്തില്‍ ബഷീറും മകനും ഇല്ലാത്തെന്താണെന്നും ചിലര്‍ ചോദിക്കുന്നു. ബഷീറിന്റെ രണ്ടാം ഭാര്യയായ മഷുറയെ കുറിച്ചും ചോദ്യങ്ങള്‍ വന്നിരുന്നു. മഷൂറയുമായിട്ടും അടുത്ത സൗഹൃദമാണ് സുഹാനയ്ക്കുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം എപ്പോഴും വൈറലാവാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X