തന്റെ ഭര്‍ത്താവ് പറഞ്ഞതെല്ലാം സത്യമാണ്! ബഷീറിനെതിരെയുള്ള ആരോപണത്തില്‍ മറുപടിയുമായി ആദ്യ ഭാര്യ സുഹാന

ടെലിവിഷന്‍ അവതാരക ശ്രീയ അയ്യര്‍ അടുത്തിടെ നടത്തിയ തുറന്ന് പറച്ചില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പേര് വെളിപ്പെടുത്താതെ തന്റെ മുന്‍ബന്ധത്തെ കുറിച്ചായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ മനസ് തുറന്നത്. പിന്നാലെ ബിഗ് ബോസ് താരം ബഷീര്‍ ബഷിയ്ക്ക് ഇതിന്റെ പേരില്‍ വ്യാപകമായ അക്രമണങ്ങള്‍ നേരിടേണ്ടി വന്നു.

ബഷീറിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുഹാനയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ശ്രിയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്. ഒരിക്കല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവര്‍ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു എന്നുമാണ് സുഹാനയും പറയുന്നത്.

സുഹാനയുടെ പ്രതികരണം

നേരത്തെ ബഷീർ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരി വെച്ച് കൊണ്ടാണ് ഭാര്യ സുഹാനയും പ്രതികരിച്ച് എത്തിയിരിക്കുന്നത്. അവരുടെ അവസ്ഥ പറഞ്ഞത് കേട്ട് വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. ശേഷം അവര് വീട്ടുകാരിൽ നിന്നും അല്ലാതെയുമായി അനുഭവിക്കേണ്ടി വന്ന പല തരത്തിലുള്ള കഥകള്‍ ഞങ്ങളോട് പറഞ്ഞു. എല്ലാം ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രാപ്പില്‍ ആകുന്നതെന്നാണ് സുഹാനയും പറയുന്നത്. ബഷീറിനെ ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബഷീര്‍ തന്നോട് പറഞ്ഞിരുന്നു. ശ്രിയയുടെ വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം ആണ് തലയില്‍ തട്ടമിട്ട് മതം മാറി എന്നു കാണിച്ചതും, ചാനല്‍ പരിപാടികളില്‍ പോയി പങ്കെടുത്തതും.

 സുഹാനയുടെ പ്രതികരണം

ഇതിനൊക്കെ ഞങ്ങളെ കൊണ്ട് അവര്‍ സമ്മതിപ്പിക്കുക ആയിരുന്നു. ബഷീര്‍ ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ലെന്നും സുഹാന പറയുന്നു. ആരൊക്കെ വിശ്വസിച്ചില്ലെങ്കിലും ബഷീറിന്റെ ആരാധകര്‍ അദ്ദേഹത്തെ വിശ്വസിക്കുമെന്നാണ് പ്രതീക്ഷ എന്ന് കൂടി സുഹാന പറയുകയാണ്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സുഹാനയുടെ പ്രതികരണം കൊടുത്തിരിക്കുന്നത്.

 സുഹാനയുടെ പ്രതികരണം

മോഡലും അവതാരകനുമൊക്കെയായി മലയാളക്കരയില്‍ തിളങ്ങിയ താരമാണ് ബഷീര്‍ ബഷി. ബിഗ് ബോസിലേക്ക് മത്സരാര്‍ഥിയായി എത്തിയതോടെയായിരുന്നു ബഷീറിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബിഗ് ബോസിലെത്തിയ സമയത്ത് ബഷീര്‍ പറഞ്ഞതോടെയാണ് ശ്രീയയുടെ പേരും പൊങ്ങി വന്നത്. അവതാരകയായി ശ്രദ്ധിക്കപ്പെട്ട ശ്രീയ അയ്യരെ കൂടി ബഷീര്‍ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ രണ്ട് വിവാഹമോ കഴിച്ചിട്ടുള്ളുവെന്നും അവര്‍ രണ്ട് പേരും തനിക്കൊപ്പം ഇന്ന് സന്തോഷത്തോടെ കഴിയുകയാണെന്നുമാണ് താരം പറയുന്നത്. ബഷീറിന്റെ പ്രതികരണം വന്ന ഉടനെ ശ്രിയ അയ്യരും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

സുഹാനയുടെ പ്രതികരണം

സുഹാന, മഷൂറ എന്നിവരാണ് ബഷീർ ബഷിയുടെ ഭാര്യമാർ. ഇരുവരും യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. ഒപ്പം കുടുംബത്തിലെ ഓരോ രസകരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. രണ്ട് മക്കളാണ് ബഷീറിനുള്ളത്. മക്കൾക്കും ഭാര്യമാർക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ബഷീറും പങ്കുവെക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X