For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് ബഷീറിനെ പ്രണയിച്ചത്; ഞങ്ങൾ തമ്മിൽ വഴക്കില്ലെന്ന് മഷൂറയും സുഹാനയും

  |

  ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരിലാണ് പലപ്പോഴും ബഷി വിമര്‍ശനങ്ങള്‍ നേരിട്ടത്. എന്നാല്‍ ഭാര്യമാര്‍ തമ്മില്‍ വഴക്കാണോ പ്രശ്‌നങ്ങളാണോ എന്നിങ്ങനെയുള്ള സംശയമാണ് ആരാധകര്‍ക്ക്. അത്തരക്കാരോട് യൂട്യൂബ് ചാനലിലൂടെ ഓരോ ദിവസത്തെ വിശേഷങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുണ്ട്.

  വെള്ള സാരിയിൽ അപ്സരസിനെ പോലെ ഫർനാസ് ഷെട്ടി, നടിയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  ഇപ്പോഴിതാ ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് വന്നിരിക്കുകയാണ്. പരസ്പരം വഴക്ക് കൂടാറുണ്ടോ എന്ന ചോദ്യങ്ങൾക്കിടയിൽ മഷൂറയ്ക്ക് സുഹാന ഒരു പ്രാങ്ക് കൊടുക്കുകയും ചെയ്തിരിക്കുകയാണ്. മഷൂറയുടെ ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ആരാധകരുടെ ചില സംശയങ്ങള്‍ക്കുള്ള മറുപടിയാണ് നല്‍കിയത്. വിശദമായി വായിക്കാം...

  നിങ്ങളുടെ സംശയം ശരിയാണ്. നേരത്തെ ക്രിസ്ത്യന്‍ ആയിരുന്നു. അപ്പന്‍, അമ്മ, സഹോദരന്‍ എന്നിവര്‍ അടങ്ങിയ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. വിവാഹ ശേഷമാണ് മുസ്ലീമായത്. അത് എന്റെ ഇഷ്ടത്തിനായതാണ്, വേറെ ആരുടെയും ഇഷ്ടത്തിനല്ല. വിവാഹത്തിന് മുന്‍പ് തന്നെ ഈ റിലീജിയനോട് ഇഷ്ടമുണ്ടായിരുന്നു. വീടിന് അപ്പുറത്ത് ഒരു ഉമ്മയൊക്കെ ഉണ്ടായിരുന്നു. അവിടെ നോമ്പിനും പെരുന്നാളിനുമൊക്കെ പോയി നേരത്തെ തന്നെ ഒരു സ്‌നേഹം ഉണ്ടായിരുന്നു. അതിന് അനുസരിച്ച് ഒരാളെ കിട്ടുകയും ചെയ്തു. പ്രേമിക്കുന്ന സമയത്തൊക്കെ തന്നെ ഇതിനോട് കൂടുതല്‍ ഇഷ്ടമായി. അതായിരുന്നു സംഭവമെന്ന് സുഹാന പറയുന്നു.

  ഞങ്ങള്‍ അങ്ങനെ വഴക്കിടുന്നവരല്ല. അങ്ങനെ ഒരു സാഹചര്യം ഞങ്ങള്‍ക്ക് വരാറില്ല. എന്റെ സ്വഭാവം ചെറിയ കാര്യങ്ങളടക്കം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഞാന്‍ ഓപ്പണായി പറയുന്നതാണ്. സോനുവിന് അതറിയാം. എന്റെ പപ്പയെയും മമ്മയെയും പോലെ എന്നെ അടുത്തറിയുന്ന ആളാണ് സോനു. ഒന്നും ഉള്ളില്‍ വെക്കാതെ മുഖത്ത് നോക്കി തുറന്നു പറയാറുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ തല്ലുപിടുത്തം വരാറില്ല. പിന്നെ വഴക്ക് ഉണ്ടാക്കുന്നത് ബഷിക്കൊപ്പമാണ്. ഒന്നെങ്കില്‍ ഞാനും ബഷിയും. അല്ലെങ്കില്‍ സോനുവും ബഷിയും തമ്മിലാണ് വഴക്കെന്ന് മഷൂറ പറയുന്നു.

  മനസിൽ ബാക്കി വെച്ച ആഗ്രഹം ഉണ്ട്; 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നതെന്ന് അമ്പിളി ദേവി

  കുടുംബത്തില്‍ മഷൂറയാണോ മുന്നിട്ട് നില്‍ക്കുന്നതെന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെയാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ ആയിക്കേട്ടെ. എന്നെക്കാളും നന്നായി ഇക്കാര്യം പറയാന്‍ സാധിക്കുക സോനുവിനാണെന്ന് മഷുറ സൂചിപ്പിച്ചു. 'അതെങ്ങനെയാണ് മഷൂറ ലീഡ് ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. ഇവിടെ ഡൊമിനന്റ് ബഷിയാണ്. അതും ഹെല്‍ത്തി വേയില്‍. അതും ഞങ്ങളെ അടക്കി ഭരിക്കുകയല്ല. കുടുംബത്തിലെ കാരണവരായി ബഷിയെ ഇരുത്തുന്നതാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

  ലൊക്കേഷനില്‍ വെച്ചുളള മുകേഷിന്‌റെ സ്ഥിരം സ്വഭാവം, അനുഭവം പറഞ്ഞ് വാഴൂര്‍ ജോസ്‌

  പിന്നെ ഓരോരുത്തരുടെ സ്വഭാവം കാണുമ്പോള്‍ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നതാണ്. ഞാനിപ്പോള്‍ മഷൂറയോട് അഭിപ്രായം ചോദിക്കുന്നത് അവള്‍ എന്റെ ബോസ് ആയത് കൊണ്ടല്ല. എനിക്ക് അങ്ങനെ ചോദിച്ച് ശീലമുള്ളതാണ്. ചെറുപ്പം മുതലേ ഞാന്‍ ആരെയെങ്കിലും ആശ്രയിച്ചാണ് ജീവിച്ചിട്ടുള്ളത്. ആദ്യം അമ്മയുടെ ചിറകിന് കീഴിലായിരുന്നു. അതിന് ശേഷം ബഷിയുടെ കീഴിലാണ് നടക്കുന്നത്. ഇപ്പോള്‍ മഷുവിനോടും അഭിപ്രായം ചോദിക്കും. അതുകൊണ്ട് മഷു ഒരിക്കലും ഡൊമിനന്റ് ആവില്ല. ആക്കില്ല ഞാനെന്നും സോനു തമാശയായി പറയുന്നു. ഞങ്ങളെല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചും പറഞ്ഞും ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങിലാണ് പോവുന്നത്.

  താനൊരു സീരിയസ് പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് കേട്ട് കാമുകിയ്ക്ക് ചെറിയ സങ്കടമുണ്ടായതായി റംസാന്‍

  ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത്. അതൊരിക്കലും സാധ്യമാവില്ലല്ലോ. അന്ന് എനിക്ക് സോഷ്യല്‍ മീഡിയ ഒന്നും ഇല്ലായിരുന്നു. സോനുവിന്റെ കാര്യം വേണമെങ്കില്‍ എന്നില്‍ നിന്നും കുറച്ച് കാലത്തേക്ക് മറച്ചു വെക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. ആദ്യം കണ്ടപ്പോള്‍ തന്നെ സോനുവിന്റേയും സുനുവിന്റേയും കാര്യം എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് സൈഗു വാവയെ സോനു ഗര്‍ഭിണി ആയിരിക്കുകയാണ്. എല്ലാ കാര്യങ്ങളും അറിഞ്ഞ് തന്നെയാണ് ഞാന്‍ ഈ കുടുംബത്തിലേക്ക് വന്നതെന്നായിരുന്നു മഷൂറ പറയുന്നു.

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് നന്നായി; അവര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നുവെന്ന് സാറ അലി ഖാന്‍

  മഷൂറ നന്നായി സംസാരിക്കുകയും സോനു അത്ര സംസാരിക്കാത്ത ആളാണോ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ പറയില്ല. കാരണം സോനുവിന് കമ്പനിക്ക് പറ്റിയ ആളെ കിട്ടിയാല്‍ നന്നായി സംസാരിക്കും. സോനുവിന്റെ ചില കോപ്രായങ്ങളൊക്കെ കണ്ടാല്‍ ഞാന്‍ നിലത്ത് വീണ് വരെ ചിരിച്ച് പോവാറുണ്ട്. അതൊന്നും നിങ്ങളുടെ മുന്നില്‍ കാണിക്കാന്‍ പറ്റില്ല. സോനു ഡപ്പാംകൂത്തൊക്കെ കളിക്കാറുണ്ട്. ഞാനും ബേബിയും ഇതേഴ് തമിഴത്തിയാണ് എന്ന മട്ടില്‍ നോക്കി നില്‍ക്കുകയായിരുന്നു. ഒരു വൈബ് കിട്ടിയാല്‍ ഞാന്‍ സംസാരിക്കുമെന്നായിരുന്നു സുഹാന പറഞ്ഞത്.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ബഷീര്‍ തന്നെയാണ്. എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നത് അ്േദ്ദഹത്തോടാണ്. ഓള്‍ ഇന്‍ വണ്‍ പാക്കേജാണ് ബഷി. മഷുവിന്റെ പപ്പയുമായി നല്ലൊരു കെമിസ്ട്രിയുണ്ട്. സംസാരിച്ച് നല്ലൊരു സൗഹൃദമുണ്ടായിരുന്നു മഷുവിനോട്. അങ്ങനെയാണ് ഇങ്ങോട്ടേക്ക് വന്നത്. ആദ്യത്തെ കുട്ടിയായത് കൊണ്ട് സുനുവിനോട് പ്രത്യേകമായൊരു കെയര്‍ ഉണ്ടെന്നുമായിരുന്നു സുഹാന പറഞ്ഞത്.

  English summary
  Bigg Boss Fame Basheer Bashi's Wives Suhana And Mashura Opens Up About Their Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X