For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹാനയെ മോശമാക്കാനാണോ ഈ ചോദ്യങ്ങള്‍; വീഡിയോയ്ക്കിടെ മഷൂറയോട് ചൂടായി സുഹാന, പ്രാങ്ക് വീഡിയോ വൈറല്‍

  |

  ബിഗ് ബോസ് താരവും മോഡലുമായ ബഷീര്‍ ബഷിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതമാണ്. തുടക്കത്തില്‍ രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ ബഷീര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഭാര്യമാരുടെ തമ്മിലുള്ള സൗഹൃദം ആരെയും അതിശയിപ്പിക്കുന്നതാണ്. വീട്ടിലെ ജോലികളും മറ്റ് കാര്യങ്ങളൊക്കെ ഇരുവരും പങ്കുചേര്‍ന്ന് ഒരുമയോടെ ചെയ്യുന്നതാണ് പതിവ്.

  ഗ്ലാമറസ് ലുക്കിൽ ഫോട്ടോയുമായി ആയിഷ ശർമ്മ, നടിയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ വൈറലാവുന്നു

  ഇടയ്ക്ക് ചില പ്രാങ്ക് കൊടുക്കുന്നതിലും ആരും മോശമല്ല. ഇതെല്ലാം യൂട്യൂബിലൂടെ വീഡിയോ ആയി പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യും. കഴിഞ്ഞ ദിവസവും സമാനമായൊരു വീഡിയോയുമായിട്ടാണ് താരപത്‌നിമാര്‍ എത്തിയത്. മഷൂറയുടെ ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ സുഹാന ഒരു പ്രാങ്ക് പണി ഒപ്പിച്ചു എന്നതാണ് രസകരമായ കാര്യം.

  തങ്ങളെ കുറിച്ച് ആരാധകര്‍ക്കുള്ള ചില സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സുഹാനയും മഷൂറയും ചേര്‍ന്ന് കൊടുത്തത്. സുഹാനയുടെ കുടുംബത്തെയും ബാല്യകാലത്തെ കുറിച്ചും ചോദിച്ചത് പോലെ മഷൂറയും ബഷീറും തമ്മിലുള്ള പ്രണയത്തെ കുറിച്ചുമൊക്കെ ആരാധകര്‍ ചോദിച്ചിരുന്നു. കൂടുതല്‍ ചോദ്യങ്ങളും മഷൂറയാണോ വീട് ഭരിക്കുന്നത്. സുഹാന മിണ്ടാതെ ഇരിക്കുകയാണല്ലോ എന്ന് തുടങ്ങുന്നതാണ്. ഒപ്പം ഇരുവരും തമ്മില്‍ വഴക്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഉയര്‍ന്ന് വന്നു.

  മഷൂറയ്ക്ക് ഒരു പ്രാങ്ക് കൊടുക്കണമെന്ന് നേരത്തെ പ്ലാന്‍ ചെയ്താണ് സുഹാന വീഡിയോയിലേക്ക് എത്തുന്നത്. ഒന്നിലധികം തവണ മഷൂറ ആക്ടീവ് ആണെന്നും സുഹാന സൈലന്റ് ആണെന്നും കമന്റുകള്‍ വന്നു. ഇതൊരു അവസരമായി കണ്ട സുഹാന ഇങ്ങനത്തെ ചോദ്യങ്ങള്‍ എന്തിനാണ് എടുക്കുന്നതെന്ന് ചോദിച്ചു. അവര്‍ ചോദിക്കുന്നതാണെന്നും ഞാന്‍ അത് തിരഞ്ഞ് പിടിക്കുന്നതല്ലെന്നും മഷൂറ പറയുന്നുണ്ട്. എന്നാല്‍ നീയല്ലേ ചോദ്യങ്ങള്‍ തിരഞ്ഞെടുത്തത്. ഞാന്‍ ടോക്കറ്റീവ് അല്ലെന്ന് കാണിക്കാനാണോ ഇങ്ങനെ ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്നത് എന്നെ നെഗറ്റീവ് ആയി കാണിക്കുന്നതിന് വേണ്ടിയല്ലേ എന്ന് തുടങ്ങി സുഹാന മഷൂറയെ പ്രതിസന്ധിയിലാക്കി.

  ഇത്തരം ചോദ്യങ്ങള്‍ മാത്രമേ വന്നിട്ടുള്ളു എന്നും അതിനൊക്കെ നീ ആക്റ്റീവായി സംസാരിച്ചാല്‍ മതിയെന്നും മഷൂറ സൂചിപ്പിച്ചു. ഇത് കട്ട് ചെയ്ത് മറ്റൊരു ചോദ്യവുമായി തുടങ്ങാമെന്ന് മഷൂറ പറയുന്നുണ്ടെങ്കിലും സുഹാന വിട്ട് കൊടുത്തില്ല. താന്‍ മോശമായി ഒന്നും പറഞ്ഞില്ലല്ലോ സോനുവിന് ഇതെന്ത് പറ്റിയെന്ന് ചിന്തിച്ച് മഷൂറ കരയാന്‍ പാകമായി. ഇവിടെ വച്ച് നിര്‍ത്താമെന്ന് കൂടി സുഹാന പറഞ്ഞതോടെ മഷൂറ സങ്കടത്തോടെ എഴുന്നേറ്റു. ഒപ്പം വീഡിയോ സ്‌റ്റോപ്പ് ചെയ്യാന്‍ മകള്‍ സുനുവിനോട് ആവശ്യപ്പെടുകയും ചെയ്തു.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  ഇതിനിടെ പ്രേക്ഷകരെ നോക്കി ഇതൊരു തമാശയാണെന്ന് സോനു വ്യക്തമാക്കിയിരുന്നു. ഒടുവില്‍ താന്‍ പ്രാങ്ക് ചെയ്തതാണെന്നും ഇങ്ങനെയാണ് തനിക്ക് അവസരം കിട്ടുകയുള്ളുവെന്നും സുഹാന വ്യക്തമാക്കി. എന്നിട്ടും ഇത് പ്രാങ്ക് ആണെന്ന് വിശ്വസിക്കാന്‍ മഷൂറയ്ക്ക് സാധിച്ചില്ല. സത്യമാണോ പറയുന്നതെന്നും ക്യാമറ ഓഫ് ആക്കിയിട്ട് എങ്ങനെയാണ് പ്രങ്ക് നടത്തിയതെന്നുമായി മഷൂറ. എന്നാല്‍ മകളോട് നേരത്തെ പ്ലാന്‍ ചെയ്തിരുന്നത് ആണെന്നും അതുകൊണ്ട് അവള്‍ ക്യാമറ ഓഫ് ആക്കിയില്ലെന്നും സുഹാന വ്യക്തമാക്കി. ഇതോടെയാണ് മഷൂറയ്ക്ക് സംഭവം മനസിലായത്. ഒടുവില്‍ വിചാരിക്കാത്ത രീതിയില്‍ പണി ഏറ്റുവാങ്ങിയ അവസ്ഥയിലായി മഷൂറ. പ്രാങ്ക് ആണെന്ന് മനസിലായതോടെ ഇരുവരും പഴയത് പോലെ മറ്റ് ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞാണ് സെക്ഷന്‍ അവസാനിപ്പിച്ചത്.


  വിവാഹശേഷമാണ് അഭിനയത്തിലേക്ക് എത്തുന്നത്; ഭര്‍ത്താവാണ് ഏറ്റവും വലിയ പിന്തുണ എന്ന് സായ് കുമാറിന്റെ മകള്‍ വൈഷ്ണവി

  English summary
  Bigg Boss Fame Basheer Bashi's Wives Suhana And Mashura's Funny Prank Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X