For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പുറത്തേക്ക് വരാനുള്ള ആവേശത്തിലാണ് ബേബി, 32 ആഴ്ചയായി'; കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരാധകരെ കേൾപ്പിച്ച് മഷൂറ!

  |

  മോഡലും നടനും ബിഗ് ബോസ് സ്റ്റാറുമായ ബഷീർ ബഷിയും അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരിലാണ് ബഷീർ ബഷി എപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്.

  താരത്തിന് വിമർശനം ലഭിക്കുന്നതും ഇതേ കാര്യത്തിനാണ്. അതേസമയം കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബഷീർ ഇപ്പോൾ. രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണെന്ന വിവരം മാസങ്ങൾക്ക് മുമ്പാണ് ബഷീർ വെളിപ്പെടുത്തിയത്.

  Basheer Bashi, Basheer Bashi news, Basheer Bashi Mashura, Mashura basheer, ബി​ഗ് ബോസ് ബഷീർ ബഷി, ബഷീർ ബഷി, മഷൂറ ബഷീർ

  ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗർഭിണിയാകുന്നതെന്ന് മഷൂറ തന്നെ തൻറെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ പറ‍ഞ്ഞിരുന്നു.

  വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം ചാനലിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: ഫെബ്രുവരിയില്‍ കല്യാണം! കെട്ടണമെന്ന് പറഞ്ഞ് പിന്നാലെ കൂടിയാളെ പരിചയപ്പെടുത്തി സുബി സുരേഷ്‌

  ഇപ്പോഴിത അപ്പത്തമം​ഗില കഴിഞ്ഞ് തിരികെ എറണാകുളത്ത് വന്ന ശേഷമുള്ള വിശേഷങ്ങളാണ് ബഷീർ ബഷിയും കുടുംബവും പുതിയ യുട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം മഷൂറയുടെ എട്ടാം മാസത്തെ ചെക്കപ്പിന് പോയതിന്റെ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. മഷൂറയുടെ യുട്യൂബ് ചാനൽ വഴിയാണ് പുതിയ വീഡിയോ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്.

  'എട്ടാം മാസത്തെ ചെക്കപ്പിന് പോകാൻ വേണ്ടി ഇറങ്ങാൻ തുടങ്ങുകയാണ്. ജനുവരി ആദ്യ ആഴ്ചയിൽ ചെക്കപ്പ് നടത്തേണ്ടതായിരുന്നു. പക്ഷെ സീമന്തം ചടങ്ങ് തിരക്കും മറ്റും കാരണം സാധിച്ചില്ല.'

  'അതിനാൽ ഡോക്ടറെ വിളിച്ച് കാര്യം സംസാരിച്ച് ഡേറ്റ് മാറ്റിയെടുത്തതാണ്. എട്ട് മാസമായി. മുപ്പത്തിരണ്ട് ആഴ്ചകൾ. ഇപ്പോൾ തന്നെ വയറ്റിനുള്ളിൽ കിടന്ന് ബേബി പുറത്ത് വരാൻ ആവേശത്തിവാണ്. വയറിനുള്ളിൽ കിടന്ന് ചാട്ടവും ഓട്ടവും നടത്തുന്നത് മനസിലാക്കാൻ പറ്റുന്നുണ്ട്. അപ്പത്തമം​ഗില ഞാൻ പ്രതീക്ഷിച്ചതിലും ​ഗംഭീരമായിട്ടാണ് നടന്നത്.'

  'ആ ഓഡിറ്റോറിയത്തിൽ വലിയ ​ജനക്കൂട്ടമായിരുന്നു അന്ന്. ഒട്ടനവധി ആളുകൾ വരികയും വിഷസ് ആശംസിക്കുകയും ചെയ്തിരുന്നു. എല്ലാവരും സ്റ്റേജിലേക്ക് വരാൻ തുടങ്ങിയതോടെ സോനുവിന് പേടിയായിരുന്നു ആളുകൾ തിക്കി തിരക്കി എന്റെ മുകളിലേക്ക് വീഴുമോയെന്ന്.'

  Basheer Bashi, Basheer Bashi news, Basheer Bashi Mashura, Mashura basheer, ബി​ഗ് ബോസ് ബഷീർ ബഷി, ബഷീർ ബഷി, മഷൂറ ബഷീർ

  'എനിക്ക് ഒന്നും പറ്റാതിരിക്കാൻ അറിയാവുന്ന ഭാഷയിലെല്ലാം ആളുകളെ നിയന്ത്രിക്കാൻ സോനു പാടുപെട്ടു. ഞങ്ങൾ പരിപാടി നടത്തിയ ഓഡിറ്റോറിയത്തിന്റെ ഭാരവാഹികൾ പറഞ്ഞത് ഇത്രയും ആൾക്കൂട്ടം മുമ്പൊരു പരിപാടി നടത്തിയപ്പോഴും അവിടെ ഉണ്ടായിട്ടില്ലെന്നാണ്. എന്റെ കല്യാണം പോലും ഇത്ര ​ഗംഭീരമായി നടന്നിട്ടില്ല.'

  'അത്ര ഭം​ഗിയായിരുന്നു അപ്പത്തമം​ഗില' മഷൂറ പറഞ്ഞു. അപ്പത്തമം​ഗില കഴിഞ്ഞപ്പോൾ ഒരു കല്യാണം നടന്ന പ്രതീതിയായിരുന്നുവെന്നും ഇതൊക്കെ കണ്ട് സുനുവിനെ കെട്ടിച്ച് വിടുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് ഓർത്ത് ഭയം തോന്നുന്നുവെന്നുമാണ് സുഹാന പറഞ്ഞത്.

  Also Read: 'ഭയങ്കര വാശിയാണ്, ഒരു ദിവസമൊക്കെ മിണ്ടാതിരിക്കും, തള്ളുമ്പോൾ മയത്തിലൊക്കെ തള്ളൂ'; അനുശ്രീയോട് ആരാധകർ!

  ശേഷം ചെക്കപ്പിന് കയറിയ മഷൂറ ഡോക്ടറിന്റെ അനുവാദത്തോടെ കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ആരാധകർക്കായി കേൾപ്പിക്കുകയും ചെയ്തിരുന്നു. തന്നെ ചികിത്സിക്കുന്ന ഡോക്ടറേയും മഷൂറ വീഡിയോയിൽ പരിചയപ്പെടുത്തി. താൻ അൽപം ഇമോഷണലായ കുട്ടിയാണെന്ന് അറിയാവുന്നതുകൊണ്ട് ഡോക്ടർ തന്നെ ഒരു കുട്ടിയെപോലെയാണ് പരിചരിക്കുന്നതെന്നും മഷൂറ വീഡിയോയിൽ പറഞ്ഞു.

  'ഗർഭിണിയുടെ എല്ലാ ദിവസവും അത്ര ഈസിയല്ല.... എങ്കിലും ഓരോ ദിവസവും ഓരോ സെക്കൻഡും ഞാൻ കുഞ്ഞിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് മഷൂറ കൊച്ചിയിൽ നടന്ന ബേബി ഷവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എല്ലാവരോടും സ്നേഹം മാത്രം. എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ വ്യക്തിയാക്കിയതിന് ബഷീറിന് നന്ദിയെന്നും മഷൂറ പോസ്റ്റിലൂടെ കുറിച്ചു.

  അതിഥികളെ സ്വീകരിക്കുന്നതിന്റെ തിരക്ക് ആയതുകൊണ്ട് ഒരു ഫോട്ടോ പോലും ബഷീറിനൊപ്പം എടുക്കാൻ കഴിയാഞ്ഞതിന്റെ ചെറിയ പരിഭവവും മഷൂറ പോസ്റ്റിലൂടെ പങ്കുവെച്ചു. ആ പരിഭവം മഷൂറ മാം​ഗ്ലൂരിൽ നടന്ന അപ്പത്തമം​ഗിലയിൽ വെച്ച് പരിഹരിക്കുകയും ചെയ്തു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Wife Mashura Shared her Baby’s Heart Beat For Viewers, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X