ബുദ്ധി കൂടിപ്പോയതോ? ബ്ലസ്ലിയെപ്പോലെയൊരാള്‍ ഇങ്ങനെ ചെയ്യുമോ! വിശ്വസിക്കാനാവുന്നില്ലെന്ന് ആരാധകര്‍
ഡിജിറ്റല്‍ തട്ടിപ്പില്‍ ബിഗ് ബോസ് താരം ബ്ലസ്ലി അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും കോടികളും തട്ടിയെടുത്തു എന്നാണ് പോലീസ് ഭാഷ്യം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്റ്റ് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണര്‍ അപ്പായിരുന്നു ബ്ലസ്ലി. ഇതേക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം തട്ടിപ്പുകള്‍ നടത്തിയിരുന്നത് എന്നുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് ബ്ലസ്ലിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബ്ലസ്ലി ഇങ്ങനെയൊരു കാര്യം ചെയ്യുമോയെന്ന ആശ്ചര്യത്തിലാണ് ആരാധകരും. നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ച് എത്തിയിട്ടുള്ളത്.
ഏറ്റവും ഇന്റലിജിന്റായിട്ടുള്ള മത്സരാര്‍ത്ഥിയായിരുന്നു ബ്ലസ്ലി. അദ്ദേഹം ഇങ്ങനെയൊരു കാര്യത്തില്‍ പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു മൂപ്പന്‍സ് വ്‌ളോഗിലെ പ്രതികരണം. കേട്ടപ്പോള്‍ ഞെട്ടിപ്പോയി, ഈ വാര്‍ത്ത സത്യമാകല്ലേ എന്നാണ് പ്രാര്‍ത്ഥന. എന്തിനാണ് ഇങ്ങനെയൊരു കുരുട്ടുവഴിയിലൂടെ പോവുന്നതെന്നൊക്കെയായിരുന്നു വീഡിയോയുടെ താഴെ വന്ന പ്രതികരണങ്ങള്‍.

തന്റെ ജീവിതത്തെക്കുറിച്ചും, ലക്ഷ്യങ്ങളെക്കുറിച്ചും, ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചും പറഞ്ഞുള്ള ബ്ലസ്ലിയുടെ അഭിമുഖങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. നൂറ് ദിവസം ഷോയില്‍ നില്‍ക്കണമെന്ന് കരുതിയാണ് ഞാന്‍ പോയത്. അതെന്തായാലും സാധിച്ചു. എനിക്ക് എന്നെത്തന്നെ മനസിലാക്കാന്‍ കഴിഞ്ഞു. അതാണ് എനിക്ക് പ്രാധാന്യം. നെഗറ്റീവ് കാര്യങ്ങളൊന്നും ഞാന്‍ നോക്കിയിട്ടില്ല. വാപ്പ എനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ എന്നിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്. ഗെയിം ഇവിടെ കഴിഞ്ഞു, ഇനി ഇതേക്കുറിച്ചൊന്നും നോക്കണ്ടെന്നാണ് എന്നോട് സുഹൃത്തുക്കള്‍ പറഞ്ഞത്. ലാലേട്ടനെ കാണാനും, കമല്‍ഹാസന്‍ സാറിനെ കാണാനുമൊക്കെ കഴിഞ്ഞു, അതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും അന്ന് ബ്ലസ്ലി പറഞ്ഞിരുന്നു.
ബ്ലസ്ലിയെക്കുറിച്ച് വാചാലരായി അന്ന് മാതാപിതാക്കളും എത്തിയിരുന്നു. ഗെയിമിന് വേണ്ടിയായിരിക്കും അവന്‍ ദില്‍ഷയോട് ഇഷ്ടം പറഞ്ഞത്. അല്ലാതെ പ്രണയം വരാന്‍ സാധ്യതയില്ല. അങ്ങനെയൊരാളേയല്ല അവന്‍. ഇവിടേക്ക് ഒറ്റയ്ക്ക് വന്നാല്‍ അവനെ തിരികെ കയറ്റും. റൂമൊക്കെ സെറ്റാക്കിയതിന് ശേഷം മതി വിവാഹം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളതെന്ന് ഉമ്മ പറഞ്ഞിരുന്നു. ബെച്ചിക്ക എന്ന പേരില്‍ വ്‌ളോഗുമായി സജീവമാണ് ബ്ലസ്ലി. ഒരുത്തരവാദിത്തവും ഇല്ലാത്ത വ്യക്തിയാണ്. കലയ്ക്ക് വേണ്ടി അവനെന്ത് ചെയ്യും എന്നും ഉമ്മ പറഞ്ഞിരുന്നു. വീട്ടുകാരോട് തന്നെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചും ബ്ലസ്ലി എത്തിയിരുന്നു.


Click it and Unblock the Notifications