'രേണു ചാഞ്ഞ മരമായതുകൊണ്ട് അസഭ്യം, സൗന്ദര്യമുള്ളവരെ മാത്രമെ സമൂഹം അംഗീകരിക്കൂ, മലയാളികളുടെ ഇരട്ടത്താപ്പ്'
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തി ജനശ്രദ്ധ നേടിയ മോഡലാണ് സെറീന ആൻ ജോൺസൺ. മിസ് ക്വീന്‍ കേരള 2022 ടൈറ്റില്‍ വിന്നർ എന്ന ഖ്യാതിയോടെ ബിഗ് ബോസിൽ എത്തിയ സെറീന ബിഗ് ബോസിൽ വരും മുമ്പ് വളരെ ലിമിറ്റഡ് സർക്കിളിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരാളാണ്. ഷോയിലെ പതിനെട്ട് മത്സരാർത്ഥികളിൽ ഒരാളായശേഷം കേരളക്കരയ്ക്കാകെ സുപരിചിതയായി മാറി.
അമ്മയ്ക്കൊപ്പം ദുബായിൽ ജോലിയും മോഡലിങ്ങുമായി സെറ്റിൽഡായിരുന്ന സെറീന ജോലി റിസൈൻ ചെയ്താണ് ബിഗ് ബോസിൽ പങ്കെടുത്തത്. സെറീന-സാഗർ സൂര്യ കോമ്പോ സീസൺ അഞ്ചിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ബിബി സീസൺ ഫൈവിലെ ബ്യൂട്ടി ക്വീനെന്ന് പ്രേക്ഷകർ വിലയിരുത്തിയ സെറീന ഗ്രാന്റ് ഫിനാലെയുടെ പടിവാതിക്കലിൽ വെച്ചാണ് പുറത്തായത്.

ആ സീസണിൽ സീക്രട്ട് റൂം എക്സ്പീരിയൻസ് ചെയ്യാൻ അവസരം കിട്ടിയ ഏക മത്സരാർത്ഥിയും സെറീനയാണ്. ബിഗ് ബോസിനുശേഷം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായും തിളങ്ങുന്ന സെറീന ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പുതിയ റീലാണ് ചർച്ചയാകുന്നത്. പഴശ്ശിരാജ എന്ന മമ്മൂട്ടി സിനിമയിൽ കനിഹ അഭിനയിച്ച കുന്നത്തെ കൊന്നയ്ക്കും പൊൻമോതിരം എന്ന പാട്ടിന്റെ കുറച്ച് ഭാഗങ്ങൾ എടുത്ത് സെറീന റിക്രിയേറ്റ് ചെയ്തിരുന്നു.
പത്തൊമ്പത് മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്ത റീൽ ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ നേടി കഴിഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസാണ് സെറീനയെ കൈതേരി മാക്കമായി അണിയിച്ച് ഒരുക്കിയത്. ജോബോയ് അഗസ്റ്റിനായിരുന്നു കോസ്റ്റ്യൂം തയ്യാറാക്കിയത്.
ഓണം സീരിസിന്റെ ഭാഗമായിട്ടാണ് സെറീന ഇങ്ങനൊരു റീൽ ചെയ്തത്. മുമ്പും സിനിമയിലെ രംഗങ്ങളും പാട്ടുകളും സെറീന റിക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രത്തോളം വൈറലാവുകയും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തിട്ടില്ല. സെറീനയുടെ വീഡിയോയിൽ കുറച്ച് കമന്റുകൾ മാത്രമാണ് റീലുമായും സെറീനയുടെ പ്രകടനവുമായും ബന്ധപ്പെടുത്തിയുള്ളു. ബാക്കി കമന്റുകളെല്ലാം രേണു സുധിയുമായി ബന്ധപ്പെടുത്തിയാണ്. അതിന് ഒരു കാരണമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രേണുവും ഇതേ കോസ്റ്റ്യൂമിൽ എത്തി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഐഎഫ്ഇ മിസ് കേരള മത്സരവേദിയിൽ ഷോ സ്റ്റോപ്പറായി എത്തിയതായിരുന്നു രേണു. അന്ന് രേണു ധരിച്ചതും സെറീന ധരിച്ചതിന് സമാനമായ കോസ്റ്റ്യൂമായിരുന്നു. പക്ഷെ സെറീനയ്ക്ക് ലഭിച്ചത് പോലൊരു സ്വീകാര്യത രേണുവിന് അന്ന് ലഭിച്ചില്ല.

ബോഡി ഷെയ്മിങ്ങും പരിഹാസവും ആക്ഷേപവുമാണ് രേണുവിന് അന്ന് ലഭിച്ചത്. ഇരുവരുടേയും ഫോട്ടോകളെ താരതമ്യപ്പെടുത്തിയും മലയാളികൾക്ക് രണ്ടുപേരോടുമുള്ള മനോഭാവവും ബന്ധപ്പെടുത്തിയായിരുന്നു കമന്റുകൾ. സെറീനയെ പുകഴ്ത്തിയും രേണുവിനെ ഇകഴ്ത്തിയും കമന്റിട്ടവരെ എതിർത്ത് ചിലർ കുറിച്ചത് ഇങ്ങനെയായിരുന്നു.
മലയാളികളുടെ ഇരട്ടത്താപ്പ് കാണണമെങ്കിൽ സെറീനയുടേയും രേണുവിന്റേയും കമന്റ് ബോക്സ് പരിശോധിച്ചാൽ മതി. രേണു സുധി ഇതേ കോസ്റ്റ്യൂം ഇട്ടപ്പോൾ അസഭ്യം പറഞ്ഞവരെല്ലാം ഇപ്പോൾ സെറീനയെ വാഴ്ത്തുന്നു. രേണു ചെയ്താൽ ആഹാ അല്ലാത്തവർ ചെയ്‌താൽ ഓഹോ... സമൂഹം സൗദര്യം ഉള്ളവരെ അംഗീകരിക്കുക ഉള്ളു. രേണു ചാഞ്ഞ മരം ആണല്ലോ... ആർക്കും കയറാം. സെറീനയുടെ ഫോട്ടോ കാണുമ്പോൾ കയ്യടിക്കുകയും ചെയ്യും.
രേണുവും ഇതുപോലെ തന്നെ അല്ലെ ഡ്രസ് ഇട്ടത്?. പക്ഷെ പലരും അവരുടെ മുഖം നോക്കി അത്രപേരെന്നും വസ്ത്രധാരണത്തെയും കുറ്റപ്പെടുത്തി. കാണാൻ ഭംഗി ഉള്ളവർക്ക് അന്ന് രേണുവിനെ പരിഹസിച്ച അതേ ആളുകൾ കയ്യടി കൊടുക്കുന്നു. സെറീനയോട് ഒരു വിരോധവും ഇല്ല. പക്ഷെ ഇരട്ടതാപ്പ് കാണണമെങ്കിൽ കമന്റ് ബോക്സ് നോക്കിയാൽ മതി എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications