പെറ്റിക്കോട്ട് ധരിച്ച് കക്ഷം കാണിക്കരുത്; ബിഗ് ബോസിലെ പെണ്ണുങ്ങള്‍ക്ക് മുന്നറിയിപ്പ്, വീഡിയോയുമായി ഡെയ്‌സി
ബിഗ് ബോസിലേക്ക് വരുന്ന പെണ്ണുങ്ങൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ആക്ഷേപിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഡെയ്സി പുറത്ത് വിട്ടത്
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് ഇരുപത്തിയാറ് മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഷോ തുടങ്ങാന്‍ നാല് ദിവസം കൂടി അവശേഷിക്കുകയാണ്.
ഇത്തവണ ഗംഭീരമായൊരു ഷോ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നെല്ലാം മനസിലാക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണ ലഭിക്കുന്നുമുണ്ട്.
മത്സരാര്‍ഥികളെ കുറിച്ചും അവരുടെ സ്വഭാവസവിശേഷതകളെ പറ്റിയുമൊക്കെ പ്രൊമോ വീഡിയിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞ് കഴിഞ്ഞു. മാത്രമല്ല ശക്തവും ഒര്‍ജിനല്‍ ആളുകളുമൊക്കെയായിരിക്കും ഇത്തവണ ഉണ്ടാവുക എന്നാണ് അവതാരകന്‍ വ്യക്തമാക്കുന്നത്.
പക്ഷേ പ്രേക്ഷകരുടെ പ്രതികരണം അത്ര സുഖകരമല്ലെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരവും ഫോട്ടോഗ്രാഫറുമായ ഡെയ്‌സി ഡേവിഡ്.

നാലാം സീസണില്‍ മത്സരിച്ച ഡെയ്‌സി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്.
വസ്ത്രധാരണത്തിന്റെ അടക്കം മറ്റ് പലതിന്റെയും പേരില്‍ ബിഗ് ബോസിന് ശേഷം വിമര്‍ശനങ്ങള്‍ നേരിടേണ്ട അവസ്ഥയാണ് ഡെയ്‌സിയ്ക്ക് വന്നത്. മാത്രമല്ല പുതിയ സീസണ്‍ വരുമ്പോഴും ആളുകളുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് താരം പറയുന്നത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ രസകരമായൊരു വീഡിയോയാണ് ഡെയ്‌സി പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസിനെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
ബിഗ് ബോസില്‍ പോവുന്ന സ്ത്രീകള്‍ മര്യാദയ്ക്ക് വസ്ത്രം ധരിച്ചോണം, അല്ലെങ്കില്‍ വിവരമറിയും എന്നൊക്കെ പറയുകയാണ്.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും കേരളത്തിന് പറ്റിയൊരു ഷോ അല്ല ബിഗ് ബോസ് എന്നാണ് ഡെയ്‌സിയുടെ അഭിപ്രായം. വിശദമായി വായിക്കാം...
'മോഹന്‍ലാലിന്റെ സിനിമയിലെ പെണ്ണുങ്ങള്‍ എങ്ങനെ വേണമെങ്കിലും ഡ്രസ് ഇട്ടോട്ടോ. എന്നാല്‍ കുടുംബമായി ടെലിവിഷന് മുന്നില്‍ കാണാന്‍ ഇരിക്കുന്നവര്‍ക്ക് മുന്നില്‍ പെണ്ണുങ്ങള്‍ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം.
പെറ്റിക്കോട്ടുമിട്ട്, കക്ഷവും മറ്റ് സ്ഥലങ്ങളുമൊക്കെ കാണിച്ചോണ്ട് വന്നിരിക്കരുത്. അങ്ങനെ വന്നാല്‍ പെണ്ണുങ്ങള്‍ അടി മേടിക്കും', എന്നുമാണ് ഡെയ്‌സി പങ്കുവെച്ച വീഡിയോയില്‍ ഒരു ബിഗ് ബോസ് പ്രേക്ഷക പറയുന്നത്.
'ബിഗ് ബോസ് പോലൊരു ഷോ മലയാളത്തിലെ പ്രേക്ഷകര്‍ ഒരിക്കലും അര്‍ഹിക്കുന്നതല്ലെന്ന് എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്.

കാരണം റിയാലിറ്റി ഷോ കളോ മറ്റ് ടാലന്റ് ഷോ കളെ സംപ്രേക്ഷണം ചെയ്യുന്നത് കാണാന്‍ ഇതുപോലെയുള്ള കുലസ്ത്രീകളല്ലേ ഉള്ളത്. എന്ത് പറയാനാണ്',.. എന്നും ഡെയ്‌സി ചോദിക്കുന്നു.
വീഡിയോയുടെ അവസാനത്തില്‍ ഇനി മുതല്‍ കുടുംബവിളക്ക്, ചന്ദനമഴ സീരിയലിലെ പോലെ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ സാരിയും നിലവിളക്കുമൊക്കെയായി പങ്കെടുക്കണമെന്ന് കാണിച്ച് ട്രോളുകളും ചെയ്യുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ ഡെയ്‌സി, ജാസ്മിന്‍, നിമിഷ തുടങ്ങിയ മത്സരാര്‍ഥികളെല്ലാം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചവരാണ്. ഇവരെല്ലാം വലിയ രീതിയില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിടേണ്ടതായി വന്നിരുന്നു.
മാത്രമല്ല സഹമത്സരാര്‍ഥിയായ ലക്ഷ്മിപ്രിയ നിമിഷയുടെ വസ്ത്രത്തെ കുറിച്ച് പറഞ്ഞതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ആദ്യം പോയി മര്യാദയ്ക്കുള്ള തുണിയുടുക്ക് എന്നായിരുന്നു ലക്ഷ്മി നിമിഷയോട് അന്ന് പറഞ്ഞത്.
കാലം മാറുന്നതിന് അനുസരിച്ച് പുതിയ മാറ്റങ്ങളും വരികയാണ്. ഇതിനിടയില്‍ സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കെതിരെ സംസാരിക്കുന്നത് തീരെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെയും അഭിപ്രായം.
എന്തായാലും പുതിയ ബിഗ് ബോസില്‍ മത്സരാര്‍ഥികളും മത്സരവുമൊക്കെ വേറിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സോഷ്യല്‍ മീഡിയയിലൂടെ വലിയ വിഭാഗം ആരാധക പിന്‍ബലമുള്ളവരാണ് ഇത്തവണ മത്സരിക്കാനെത്തുന്നത്.


Click it and Unblock the Notifications