സ്വയം അഹങ്കരിക്കുന്നവര്‍ക്ക് ദൈവം ആലോചന ബുദ്ധി കൊടുക്കൂല്ല! ചതിയെ കുറിച്ച് ദയ അശ്വതി പറയുന്നു
ബിഗ് ബോസില്‍ എത്തിയതോടെയായിരുന്നു ദയ അശ്വതിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ദയ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നാല്‍ തന്റെ വിവാഹമുണ്ടാവുമെന്നായിരുന്നു ബിഗ് ബോസ് താരം പറഞ്ഞത്.
ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്ന ദയ അശ്വതിയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണം നടന്നിരുന്നു. തന്നെ വിമര്‍ശിക്കാന്‍ വരുന്നവരോട് ചുട്ടമറുപടി കൊടുത്ത് താരം വാര്‍ത്തകളിലും നിറയാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രുത വരനെ കുറിച്ച് പറഞ്ഞ് പങ്കുവെച്ച ദയ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

Recommended Video
ബിഗ് ബോസ് താരമായിരുന്ന രജിത് കുമാര്‍ ഡിഗ്രിക്കാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനം പറഞ്ഞതിന് പിന്നാലെയായിരുന്നു തന്റെ വരനെ കുറിച്ചുള്ള പ്രതീക്ഷകളുമായി ദയ എത്തിയത്. ഇപ്പോഴിതാ താരം തന്നെ ചതിക്കുന്നവരോട് തക്ക മറുപടി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
'മനസറിഞ്ഞ് ഞാന്‍ ഒന്ന് ദൈവത്തെ ഒന്ന് വിളിച്ചാല്‍ എന്റെ പരാതിയും ദുഖവും ദൈവം കേള്‍ക്കും കേട്ടിട്ടുമുണ്ട്, ഈ പോസ്റ്റ് കൊള്ളണ്ടവര്‍ക്ക് കൊള്ളും. പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും ചതിച്ചിട്ടുമുണ്ട്. അറിവും വിവരവും തനിക്ക് മറ്റുള്ളവരേക്കാളും കൂടുതലാണ് എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ക്ക് ദൈവം ആലോചന ബുദ്ധി കൊടുക്കൂല്ല.

അതിന്റെ പേരില്‍ അവര്‍ക്ക് നഷ്ട്ടമാകുന്നത് എത്ര വില കൊടുത്താലും തിരിച്ചു കിട്ടാത്ത കാര്യങ്ങളായിരിക്കും. അപ്പോള്‍ ഈ പറയുന്ന ദൈവം പോലും തിരിഞ്ഞു നിന്ന് പണി തരും ഒരു ഒന്നന്നര പണി. തനിക്ക് എല്ലാം അറിയാം, തന്നെ കഴിഞ്ഞെമറ്റുള്ളവര്‍ ഉള്ളൂ എന്ന അഹങ്കാരം മറ്റുള്ളവരേ പുച്ചിക്കല്‍ ഇതെല്ലാം ഒഴിവാക്കിയാല്‍ എല്ലാം ശരിയാവും. ഇതെല്ലാം വെച്ചു പുലര്‍ത്തുന്നവര്‍ എത്ര അറിവിന്റെ പുസ്തകമായാലും ദൈവം കൂട്ടുനില്‍ക്കില്ല എട്ടിന്റെ പണി അവരുടെ ജീവിതത്തിന്‍ ദൈവം കൊടുത്തു കൊണ്ടേയിരിക്കും'. എന്നും ദയ പറയുന്നു.


Click it and Unblock the Notifications