രജിത് കുമാറിന്റെ ഭാവി വധു ഡിഗ്രിക്കാരിയായിരിക്കണമോ? തന്റെ ആഗ്രഹം വെളിപ്പെടുത്തി ദയ അശ്വതി
ബിഗ് ബോസ് താരങ്ങള്‍ക്ക് വന്‍ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. ആദ്യ സീസണിലെ സാബുമോന്‍ അബ്ദു സമദും പേളി മാണിയും രഞ്ജിനി ഹരിദാസ് അടക്കമുള്ള താരങ്ങള്‍ ഉണ്ടാക്കിയ പോലെ ഓളമാണ് രണ്ടാം പതിപ്പില്‍ രജിത് കുമാര്‍ അടക്കമുള്ളവര്‍ക്ക് ലഭിച്ചത്. മത്സരത്തില്‍ ഏറെ വിജയ സാധ്യതയുള്ള താരമായിരുന്നു രജിത് കുമാര്‍.
രജിത് കുമാറിന്റെ പേരായിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും. പുറത്ത് വന്നതിന് ശേഷം രജിത് വിവാഹിതനാവാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രജിത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളായിരുന്നു വന്നതും. ഇതേ കുറിച്ച് ബിഗ് ബോസ് താരമായിരുന്ന ദയ അശ്വതി ചിലത് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തൻ്റെ വരൻ എങ്ങനെയാവണമെന്ന് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് ദയ.

ബിഗ് ബോസില്‍ നിന്നും രജിത്തിന്റെ പേര് പറഞ്ഞ് കരഞ്ഞ ദയ അശ്വതിയെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ പുറത്ത് നടന്നിരുന്നു. സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട് രജിത്തിനെ പുറത്തേക്ക് അയച്ചപ്പോള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്ത് നിന്നത് ദയയായിരുന്നു. മാത്രമല്ല മാഷിനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ചും ദയ പറഞ്ഞിരുന്നു. മത്സരത്തില്‍ നിന്നും വീട്ടിലെത്തിയതിന് ശേഷം താന്‍ വിവാഹിതയാവുകയാണെന്ന് ദയയും പറഞ്ഞിരുന്നു. കൊറോണയുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നാല്‍ തന്റെ വിവാഹമുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് രജിത് കുമാറും തനിക്ക് വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ കെട്ടുന്ന പെണ്ണിന് കുറഞ്ഞത് ഒരു ഡിഗ്രി എങ്കിലും വേണമെന്നായിരുന്നു രജിത്തിന്റെ ഡിമാന്റ്. അതിന് പറ്റിയൊരാളെ കിട്ടിയാല്‍ വിവാഹത്തിന് സമ്മതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് പ്രതികരണവുമായി ദയ അശ്വതിയും എത്തിയിരുന്നു. മൂന്നാം ക്ലാസ് വിദ്യാഭ്യാസമുള്ള തന്റെ മേമയടക്കം നല്ല കുടുംബ ജീവിതം നയിക്കുന്ന ഒരുപാട് പേരെ ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു ദയ എത്തിയത്.

വീണ്ടും രജിത്തിനോട് എന്ന പോലെ ചില പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ് ദയ അശ്വതി. ഒരു ഡിഗ്രിക്കാരി തന്നെ ജീവിത പങ്കാളിയായി വേണോ? 10-ാം ക്ലാസും ഗുസ്തിയും ആയാത് എന്റെ കഷ്ട്ട കാലം അല്ലാതെ എന്തു പറയാന്‍ അല്ലേ? എന്നാണ് ഫേസ്ബുക്കിലെ ഒരു കുറിപ്പില്‍ ദയ ചോദിക്കുന്നത്. അതിനൊപ്പം തന്റെ ഭാവി വരനെ പറ്റിയുള്ള ചില സ്വപ്‌നങ്ങളും താരം പങ്കുവെച്ചിരുന്നു.

സ്നേഹിക്കാന്‍ നല്ല ഒരു മനസ്, ജീവിത അവസാനം വരെയും കൂടെ നിന്ന് എന്നെ പൊന്നു പോലെ നോക്കുന്ന, എന്റെ നിന്റെ എന്ന വേര്‍തിരിവില്ലാതെ നമ്മള്‍ എന്നും ഒന്നാണ് എന്ന് തീരുമാനിക്കുന്ന ഒരാള്‍ ആവണം എന്റെ വരന്‍. എന്നാണ് ദയ അശ്വതി പുതിയ പോസ്റ്റില്‍ പറയുന്നത്. ദയയുടെ പോസ്റ്റിന് താഴെ പിന്തുണ നല്‍കി കൊണ്ട് ഒരുപാട് പേരാണ് കമന്റിടുന്നത്. ഒപ്പം വിമര്‍ശനവുമായിട്ടും ചിലര്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications