ഒറ്റയ്ക്കുള്ള ജീവിതം മടുത്തെന്ന് ബിഗ് ബോസ് താരം ദയ അശ്വതി! അപ്പോള്‍ വിവാഹമോ? സംശയങ്ങളുമായി ആരാധകര്‍
ബിഗ് ബോസ് താരം ദയ അശ്വതി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ്. മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷമായിരുന്നു താന്‍ വീണ്ടും വിവാഹിതയാവുന്ന കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ ദയ അശ്വതി ആരാധകരെ അറിയിച്ചത്. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളൊന്നും പറഞ്ഞില്ലെങ്കിലും കൊറോണയുടെ പ്രതിസന്ധി മാറിയതിന് ശേഷമായിരിക്കുമെന്ന കാര്യം കൂടി ദയ പറഞ്ഞിരുന്നു.
ഫേസ്ബുക്കില്‍ സജീവമായിരിക്കാറുള്ള ദയ അശ്വതി പങ്കുവെക്കുന്ന ഓരോ പോസ്റ്റും വലിയ ചര്‍ച്ചയായി മാറാറുണ്ട്. അടുത്തിടെ ഒരുപാട് വിവാദമുണ്ടാക്കിയ പല പ്രശ്‌നങ്ങളിലും പ്രതികരണവുമായി ദയ വന്നിരുന്നു. ഇപ്പോഴിതാ ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്ന് പറയുകയാണ് താരം. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിട്ടും ഒറ്റയ്ക്കാണോ എന്ന് ചിലര്‍ ചോദിക്കുന്നു. മറ്റ് ചിലര്‍ അതിനല്ലേ ഞങ്ങളെ പോലെയുള്ളവര്‍ ഇവിടെ ഉള്ളതെന്നും കമന്റിട്ടിരിക്കുകയാണ്. ഒരുവിധം എല്ലാവരുടെയും കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ ദയ അശ്വതി ശ്രമിക്കാറുണ്ട്. തനിക്ക് നേരെ വിമര്‍ശനം ഉന്നയിച്ച് കമന്റുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കാനും താരം മറക്കാറില്ല.
വിവാഹത്തെ കുറിച്ച് പറഞ്ഞത് മുതല്‍ ദയയുടെ വിവാഹത്തെ കുറിച്ച് അനവധി വാര്‍ത്തകളും പ്രചരിച്ചിരുന്നു. താലി പൂജിക്കാന്‍ കൊടുത്തൊരു ചിത്രം കണ്ടതോടെ വിവാഹം കഴിഞ്ഞെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇനിയും ദയയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാവുന്നത്. കൊറോണയുടെ വ്യാപനം വര്‍ധിച്ച് വരുന്നതിനാല്‍ ലോക്ഡൗണ്‍ നീണ്ട് പോകാനാണ് സാധ്യത.

എന്തായാലും ബിഗ് ബോസ് താരത്തിന്റെ വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന് വിളി പേര് സ്വന്തമാക്കിയിരുന്ന ദയ അശ്വതി ഫേസ്ബുക്കിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെടുന്നത്. ദയ പങ്കുവെച്ചിരുന്ന പല വീഡിയോസും വലിയ ചര്‍ച്ചയായി. ഇതോടെയാണ് ബിഗ് ബോസിലേക്കും അവസരം ലഭിക്കുന്നത്.
Recommended Video
ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു ദയ. ചെറിയ കാര്യങ്ങള്‍ക്ക് വരെ പൊട്ടിത്തെറിക്കുന്ന പ്രകൃതമായിരുന്നു. ഷോ യില്‍ നിന്ന് തന്നെയാണ് ആദ്യ വിവാഹത്തെ കുറിച്ചും അത് വേര്‍പിരിഞ്ഞതിനെ കുറിച്ചുമൊക്കെ ദയ വെളിപ്പെടുത്തിയത്. എന്നാല്‍ പുറത്ത് വന്നതിന് ശേഷം വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു ദയ അശ്വതി.


Click it and Unblock the Notifications