ദയ അശ്വതിയെ എല്ലാവരും പറ്റിക്കുകയായിരുന്നു! സ്‌നേഹത്തിന് പിന്നാലെ ചതി, താന്‍ ഞെട്ടിയെന്ന് ദയയും

ബിഗ് ബോസിലെത്തിയതിന് ശേഷം സ്വന്തം നിലനില്‍പ്പിന് വേണ്ടി മറ്റുള്ളവരെ സൈഡിലേക്ക് ഒതുക്കുന്ന പല പരിപാടിയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാവും. എല്ലാവരുടെയും മുന്നില്‍ സ്‌നേഹത്തോടെ പെരുമാറുന്ന ചിലരുടെ ഉള്ളിലിരിപ്പ് അങ്ങനെയല്ലെന്ന് തെളിയിക്കുന്നൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദയ അശ്വതിയിപ്പോള്‍.

ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് വീഡിയോയിലാണ് തന്നെ പിന്തുണച്ച് കൂടെ നിന്നവരെല്ലാം നോമിനേഷന്‍ സമയത്ത് കാലുവാരിയതിനെ കുറിച്ച് സൂചിപ്പിച്ച് ദയ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ദയ ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞതിന് ശേഷമായിരുന്നു ഇതൊക്കെ നടക്കുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നു.

 ദയ അശ്വതി പുറത്ത് വിട്ട വീഡിയോ

രജിത് കുമാർ ദയയുമായി സംസാരിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. 'നിന്നോട് ഗുസ്തി കൂടാന്‍ ഇവിടുത്തെ ഏതെങ്കിലും പുരുഷന്മാര്‍ വന്നോ? ഏതെങ്കിലും സ്ത്രീകള്‍ വന്നോ എന്ന് രജിത് കുമാര്‍ ചോദിക്കുമ്പോള്‍ ഇല്ലെന്നായിരുന്നു ദയയുടെ ഉത്തരം. സമൂഹം എന്നെ കളിയാക്കുന്നു. ആളുകള്‍ എന്നെ കുറ്റം പറയുന്നു എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നോ? എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു ദയയുടെ ഉത്തരം. പിന്നാലെ മോഹന്‍ലാല്‍ പഴത്തൊലി ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് കിട്ടിയതെന്ന് ചോദിക്കുന്നു. ദയയ്ക്കായിരുന്നു കൂടുതലെന്ന് രജിത് പറയുന്നു.

 ദയ അശ്വതി പുറത്ത് വിട്ട വീഡിയോ

ഒരു എപിസോഡില്‍ ശക്തമായ പ്രതിയോഗി ദയയാണെന്ന് രജിത് പറയുന്ന വീഡിയയോയും ഇതിനൊപ്പമുണ്ടായിരുന്നു. ഇത് കേട്ട മോഹന്‍ലാല്‍ മറ്റുള്ള എല്ലാവരോടും വളരെ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ എന്ന് ചോദിക്കുന്നു. ഇത്തവണ പ്രേക്ഷകരുടെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരിക്കുന്നത് ദയയ്ക്കാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

 ദയ അശ്വതി പുറത്ത് വിട്ട വീഡിയോ

ഇതോടെ വീട്ടിലുള്ള എല്ലാവര്‍ക്കും ദയയോട് സ്‌നേഹം കൂടുന്നതും കാണാം. വോട്ടിന്റെ കാര്യത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം എലീനയും ഫുക്രുവും സംസാരിക്കുന്നതിനിടെ കേരളത്തിലെ വോട്ട് മുഴുവന്‍ നേടിയിട്ട് ഇരിക്കുകയാണ് ദയയെന്ന് എലീന തമാശയായി പറഞ്ഞിരുന്നു. പിന്നാലെ ദയയോട് ഇനി ഇവിടെ ഏറ്റവും കൂടുതല്‍ ഇഷ്ടം കാണിക്കുന്ന ഒരാള്‍ ഉണ്ടാവുമെന്ന് ഫുക്രു മുന്നറിയിപ്പ് കൊടുത്തിരുന്നു.

 ദയ അശ്വതി പുറത്ത് വിട്ട വീഡിയോ

അത് രജിത് കുമാര്‍ ആണെന്നും ഫുക്രു വ്യക്തമാക്കി. എന്നാല്‍ രജിത് കുമാര്‍ ഒഴികെ വീട്ടിലുള്ള മറ്റുള്ളവരെല്ലാം ദയയെ കെട്ടിപിടിച്ച് സ്‌നേഹത്തോടെ പെരുമാറുന്നതായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്. മഞ്ജുവും ആര്യയുമടക്കമുള്ളവര്‍ ദയയ്‌ക്കൊപ്പം നടക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണിച്ചെങ്കിലും നോമിനേഷനില്‍ എല്ലാവരും കൂറ് മാറി.

ദയ അശ്വതി പുറത്ത് വിട്ട വീഡിയോ

ഇതിന് തൊട്ട് പിന്നാലെ നടന്ന നോമിനേഷനില്‍ പ്രദീപ് ചന്ദ്രന്‍, ആര്യ, മഞ്ജു പത്രോസ്, എലീന പടിക്കല്‍, വീണ നായര്‍, എന്നിങ്ങനെ ഏറ്റവും കൂടുതല്‍ പേരും ദയയുടെ പേരാണ് പറഞ്ഞത്. അപ്പോഴും ദയയെ കുറിച്ചായിരുന്നു രജിത് സങ്കടപ്പെട്ടത്. പാവം കൊച്ചാണ് ദയ. അവരെ എല്ലാവരും കൂടി പറ്റിക്കുകയാണെന്ന് രജിത് പറയുന്നു. ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്നതിനിടെയായിരുന്നു വീട്ടില്‍ മറ്റുള്ളവരുടെ സ്‌നേഹ കൂടുതലിനെ കുറിച്ച് രജിത് പറയുന്നത്. ദയ പുറത്ത് വിട്ട വീഡിയോയില്‍ ഇത് വ്യക്തമായി കാണാം. 'നോമിനേഷന്‍ കണ്ട് ഞാന്‍ ഞെട്ടി. കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' എന്ന ക്യാപ്ഷന്‍ ഇട്ട് കൊണ്ടായിരുന്നു ദയ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X