രജിത്ത് പറഞ്ഞത് ഇപ്പോഴാണ് മനസിലാവുന്നത്! ബിഗ് ബോസിലെ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തി ദയ അശ്വതി

കൊറോണ വൈറസ് വ്യാപകമായതോടെ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു. 75 ദിവസങ്ങളോളം പൂര്‍ത്തിയായതിന് ശേഷമാണ് ഷോ നിര്‍ത്തിയത്. ഇതിനിടെ നടന്ന ഓരോ സംഭവങ്ങളും പുറത്ത് വലിയ ചര്‍ച്ചകളായിരുന്നു. അതിലൊന്ന് ദയ അശ്വതിയും രജിത് കുമാറും തമ്മിലുള്ള പ്രശ്‌നങ്ങളും പ്രദീപ് ചന്ദ്രനും ദയയും തമ്മിലുള്ള സൗഹൃദവുമൊക്കെയായിരുന്നു.

കഴിഞ്ഞ ദിവസം പ്രദീപ് ചന്ദ്രന്‍ വിവാഹിതനായിരിക്കുകയാണ്. കൊറോണ കാലത്തെ വിവാഹമായതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളെയടക്കം വിവാഹത്തിന് പങ്കെടുപ്പിക്കണമെന്ന ആഗ്രഹത്തെ കുറിച്ചൊക്കെ പ്രദീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളെ ശരി വെച്ച് എത്തിയിരിക്കുകയാണ് ദയ അശ്വതി.

ദയ അശ്വതിയുടെ കുറിപ്പ്

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയായ ദയ അശ്വതി ഒരുപാട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ എത്തുന്നത്. അവസാനം വരെ ഷോ യില്‍ നിന്ന ദയ പുറത്ത് വന്നതിന് ശേഷം ആരാധകരുമായി സംവദിക്കാറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെ ദയ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ചര്‍ച്ചയാവാറുമുണ്ട്. തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ദയ പറഞ്ഞിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ മറ്റുള്ളവരെ പോലെ താന്‍ അഭിനയിച്ചിട്ടില്ലെന്ന് പറയുകയാണ് താരം.

ദയ അശ്വതിയുടെ കുറിപ്പ്

'രജിത്ത് സാര്‍ പറഞ്ഞത് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്. എനിക്കും ദയക്കും പവനും പോലുള്ളവര്‍ക്ക് ജീവതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞത് സത്യമാണ് എന്ന കാര്യം. എനിക്ക് അഭിനയിക്കാന്‍ അറിയില്ല, പക്ഷെ ജീവിക്കാന്‍ അറിയാം. ആരുടെ മുന്നിലും പതറാതെ തോല്‍ക്കാതെ ഞാന്‍ ഇന്നും ജീവിക്കുന്നു അഭിനയമല്ലാത്ത ജീവിതം. എനിക്ക് പെട്ടെന്ന് സങ്കടം വരും അത് മനസ്സില്‍ ഒന്നും ഒളിപ്പിച്ച് വെച്ച് പുറത്ത് അഭിനയിച്ച് കാണിക്കാന്‍ എനിക്ക് അറിയാത്തതു കൊണ്ട് തന്നെ, പലരും എന്റെ ഈ കരയുന്ന സ്വഭാവത്തെ കളിയാക്കാറുണ്ട്, പുഛിക്കാറുണ്ട് എനിക്ക് അതൊരു പ്രശ്‌നമേയല്ല..

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
ദയ അശ്വതിയുടെ കുറിപ്പ്

ഞാന്‍ ഞാനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അഭിനയിച്ച് ജീവിക്കാന്‍ എനിക്കറിയില്ല. സങ്കടം വരുബോള്‍ ഞാന്‍ കരയും, സന്തോഷം വരുബോള്‍ ഞാന്‍ സന്തോഷിക്കും. ഇതാണ് ഞാന്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. എന്റെ ജീവിതത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. 8 വര്‍ഷം ജൂനിയര്‍ അര്‍ട്ടിസ്റ്റായി ജോലി ചെയ്തു. അവിടേയും ഞാന്‍ അഭിനയിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. അന്നും എന്നും ഇന്നും അഭിനയിക്കാന്‍ അറിയാത്ത ദയ അച്ചു ആണ് ഞാന്‍.

ദയ അശ്വതിയുടെ കുറിപ്പ്

ഇനി എത്രകാലം ഈ ഞാന്‍ ഭൂമിയില്‍ ജീവിക്കും അറിയില്ല. ദൈവത്തോട് ഒരായിരം നന്ദിയുണ്ട്. എല്ലാത്തിനും ഒന്നുമല്ലാത്ത ആരും അറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചതിന്. പല പല പ്രശ്‌നങ്ങളില്‍ നിന്നും തണലായി കൂടെ നിന്നതിന്. ഒടുക്കം ഞാന്‍ പോലും പ്രതീഷിക്കാതെ ഏഷ്യനെറ്റ് ബിഗ് ബോസ് വരേ കൊണ്ട് എത്തിച്ചതിനും അവിടെ തോല്‍ക്കാതെ പിടിച്ച് നിര്‍ത്തിയതിനും എല്ലാത്തിനും നന്ദി എത്ര പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി' എന്നുമായിരുന്നു ദയ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X