twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടതിന് ശേഷമാണ് ഞാന്‍ ബിഗ് ബോസില്‍ എത്തിയത്! രജിതിനെ കുറിച്ച് ദയ അശ്വതി

    |

    ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ വിജയ സാധ്യത ഏറെ ഉണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു ഡോ. രജിത് കുമാര്‍. ടെലിവിഷന്‍ അഭിനയ രംഗത്തേക്ക് ചുവട് വെക്കാന്‍ ഒരുങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം രജിത് തന്നെ ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഒപ്പം ഷൂട്ടിങ്ങിനിടെയുള്ള ചിത്രവും വൈറലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമൊക്കെ രജിത് പറഞ്ഞിരുന്നു.

    ബിഗ് ബോസിലെ സുഹൃത്തുക്കളെ കുറിച്ചുള്ള ചോദ്യത്തിനിടെ ദയ അശ്വതിയെ കുറിച്ചും പറഞ്ഞിരുന്നു. ബിഗ് ബോസിലെ ആരുടെയും കോള്‍ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല. പക്ഷേ ദയ എന്നെ കൊച്ചിന്റെ നമ്പര്‍ മാത്രം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഒറ്റ പ്രാവിശ്യമേ ആ കൊച്ച് എന്നെ വിളിച്ചുള്ളു. അപ്പോള്‍ തന്നെ ഇനി വിളിക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. കാരണം വെറുതേ മറ്റുള്ളവരെ കൊണ്ട് സംസാരം ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്. മത്സരാര്‍ഥികളില്‍ കുറച്ച് പേരുടെ നമ്പറേ ഉള്ളു.

    daya-achu

    അതില്‍ ഈ നമ്പര്‍ മാത്രമേ ബ്ലോക്ക് ചെയ്തുള്ളു. അങ്ങനെ വേറെ കഥകളൊന്നുമില്ല. കുറച്ച് പേരുടെ കഥയും ഊഹാപോഹങ്ങള്‍ ഒക്കെയാണ്. മാത്രമല്ല താനൊരു സ്ത്രീ വിരോധി ഒന്നും അല്ലെന്നും രജിത്ത് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രജിതിന്റ ഈ പ്രതികരണത്തില്‍ മറുപടി പറഞ്ഞ് എത്തിയിരിക്കുയാണ് ദയ അശ്വതിയിപ്പോള്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫോണ്‍ വിളിയെ കുറിച്ച് ദയ സൂചിപ്പിച്ചത്.

    ദയയുടെ കുറിപ്പ് വായിക്കാം

    ഒറ്റപ്രാവിശ്യം മാത്രമെ വിളിച്ചുള്ളു. അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തു, കഷ്ട്ടം. എന്തിനാ കൂടുതല്‍ വിളിക്കുന്നത് ആ ഒറ്റ പ്രവശ്യത്തില്‍ തന്നെ എനിക്ക് പെരുത്ത് ഇഷ്ടായി. 'ഇനി എന്റെ ജീവിതത്തില്‍ രണ്ടാമത് ഒരു വട്ടം വിളിക്കാന്‍ ഒന്നാലോചിക്കും പിന്നെയെങ്ങനെ ഞാന്‍ വിളിക്കും. സോ സോറി വേണുവേട്ടാ. 7 വര്‍ഷത്തോളം കൂടെ കഴിഞ്ഞ എന്റെ സ്വന്തം ബാബു ചേട്ടന്‍ എന്നെ കുറച്ചു വര്‍ഷങ്ങളായി വിളിച്ചിട്ടില്ല.

    daya-achu

    ഞാനും അദ്ദേഹത്തെ വിളിക്കുന്നില്ല. പിന്നെയല്ലേ, വിരലില്‍ എണ്ണാവുന്ന ദിവസം പരിചയപ്പെട്ട വേണുവേട്ടന്‍. വിട്ടുകളയണം, എന്റെ ജീവിതത്തില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ നേരിട്ടും തരണം ചെയ്തുമാണ് ഞാന്‍ ഏഷ്യനെറ്റ് ബിഗ് ബോസ്സില്‍ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ദൈവം ഒരു പ്രത്യേക കഴിവ് എനിക്ക് തന്നിട്ടുണ്ട്. ആ കഴിവ് തന്ന ദൈവത്തിന് ഒരായിരം നന്ദി.

    Recommended Video

    രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam

    ഞാന്‍ കാരണം ആര്‍ക്കും ഒരു പേരു ദോഷവും വരരുത് എന്ന് ആഗ്രഹിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടാണ് എന്റെ ജീവിതത്തില്‍ പലതും എനിക്ക് നഷ്ട്ടപ്പെട്ടതും. പക്ഷെ ഒന്നുണ്ട് ചിലത് നഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തില്‍ എന്നെ തേടിവരും അതാണ് എന്റെ ജീവിതത്തിലെ വിജയവും. അതു കൊണ്ട് എനിക്ക് തോന്നുന്നു. ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും ആ മറ്റൊന്ന് എന്നെ തേടി വരും ആ വരവിനായി ഞാന്‍ കാത്തിരിക്കുന്നു.

    English summary
    Bigg Boss Fame Daya Aswathi About Rajith Kumar's Phone Call
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X