ജീവിതത്തില്‍ ഞാന്‍ തോറ്റു, ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു, വികാരഭരിതയായി ബിഗ് ബോസ് താരം ദയ അശ്വതി

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ താരം അവസാനം വരെ പിടിച്ചുനിന്ന ശേഷമായിരുന്നു തിരിച്ചെത്തിയത്. ബിഗ് ബോസിന് മുന്‍പ് സോഷ്യല്‍ മീഡിയ വീഡിയോകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായിരുന്നു ദയ. അടുത്തിടെയാണ് ശരിക്കുമുളള പേര് ദീപ എന്നാണെന്ന് ബിഗ് ബോസ് താരം പറഞ്ഞത്. ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്.

ബിഗ് ബോസ് രണ്ടാം സീസണിലെ ഇമോഷണല്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ദയ. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ദയ അശ്വതി സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. മുന്‍പ് സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച ദയ അശ്വതി ഒരു ബ്യൂട്ടീഷന്‍ കൂടിയാണ്.

അതേസമയം ബിഗ് ബോസ് താരത്തിന്റെതായി

അതേസമയം ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു എന്ന് പറഞ്ഞുകൊണ്ടാണ് ദയയുടെ കുറിപ്പ് ആരംഭിക്കുന്നത്. ദയ അച്ചുവിന്‌റെ വാക്കുകളിലേക്ക്; എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു...എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു.

ഞാന്‍ തോറ്റ് കൊടുത്തത്

ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്‌നേഹിച്ചു പോയി.

അവിടേയും ഞാന്‍ തോറ്റു

അവിടേയും ഞാന്‍ തോറ്റു...ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു.... ഞാന്‍ ശരിക്കും തോറ്റു... പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ...ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം....

Recommended Video

Bigg Boss Malayalam:ദയയക്ക് രജിത്തിനോട് ശരിക്കും പ്രണയമോ ? | FilmiBeat Malayalam
ഒറ്റക്ക് ഒരു യാത്ര

ഒറ്റക്ക് ഒരു യാത്ര.... ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്...ദയ അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ദയ അശ്വതിയുടെ കുറിപ്പിന് പിന്നാലെ നിരവധി പേരാണ് ബിഗ് ബോസ് താരത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. ഒരിക്കല്‍ എല്ലാവരുടെയും മുന്നില്‍ ജയിക്കും എന്ന പ്രതീക്ഷയോടെ മുന്നോട്ട് പോവുക എന്നാണ് ദയയുടെ കുറിപ്പിന് താഴെ ഒരാള്‍ കുറിച്ചിരിക്കുന്നത്.

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X