ദയ അശ്വതിയുടെ വിവാഹമാണോ? മഞ്ഞചരടിലെ താലിയും സിന്ദുരവും! ദയ പുറത്ത് വിട്ട ചിത്രം വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ ജനപ്രീതി നേടിയ ദയ അശ്വതിയെ കുറിച്ച് കൂടുതല്‍ അറിയുന്നത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. ബിഗ് ബോസ് ഷോ ആരംഭിച്ചതിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ വീട്ടിലേക്ക് എത്തുന്നത്. സഹമത്സരാര്‍ഥികളോട് പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്തതോടെ ഇമോഷണല്‍ മത്സരാര്‍ഥിയെന്ന പേര് സ്വന്തമാക്കി.

ബിഗ് ബോസിലൂടെയാണ് തന്റെ വിവാഹത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം ദയ വെളിപ്പെടുത്തുന്നത്. ആദ്യ വിവാഹമോചനത്തിന്റെ കാരണവും ദയ വ്യക്തമാക്കിയിരുന്നു. ഷോ അവസാനിച്ച് പുറത്ത് വന്നതിന് ശേഷം താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നു എന്ന് ദയ പറഞ്ഞിരുന്നു. വരനെ കുറിച്ച് സൂചിപ്പിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമാവുന്നത്.

ദയ അശ്വതിയുടെ വിവാഹമായോ?

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന ആളാണ് ദയ അശ്വതി. താരത്തിന്റെ ഫേസ്ബുക്കിലൂടെ ഒട്ടനവധി പേരാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് കളിയാക്കി കമന്റുകള്‍ ഇട്ടിരുന്നത്. ഇത്തരക്കാരോടുള്ള ചുട്ടമറുപടി ദയ തന്നെ കൊടുക്കാറുമുണ്ട്. ഇതിനൊപ്പമാണ് വിവാഹിതയാവാന്‍ പോവുന്ന കാര്യം ഫേസ്ബുക്ക് പേജിലൂടെ ദയ അറിയിച്ചത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥിയായിരുന്ന രജിത് കുമാറിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് വിവാഹത്തെ കുറിച്ച് ദയ പറഞ്ഞത്.

ദയ അശ്വതിയുടെ വിവാഹമായോ?

രജിത്ത് എപ്പോഴും എനിക്ക് ഒരു അച്ഛന്റെ സ്ഥാനത്ത് ഉള്ളതാണ്. ഇഷ്ട്ടത്തിന് ഒരര്‍ത്ഥം മാത്രം കാണരുത്. എനിക്ക് മാഷിനെ എന്റെ അച്ഛനായി കാണാന്നാണ് ഇഷ്ട്ടം. എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും'. എന്നുമായിരുന്നു ദയ പറഞ്ഞിരുന്നത്. ദയയുടെ വെളിപ്പെടുത്തല്‍ വ്യാപകമായി വൈറലായതോടെ ദയയുടെ വരന്‍ ആരാണെന്ന ചോദ്യവും ഉയര്‍ന്നു. ഇക്കാര്യത്തെ കുറിച്ച് പിന്നീട് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും കൊറോണയുടെ പ്രതിസന്ധി കഴിഞ്ഞാലുടന്‍ വിവാഹമുണ്ടെന്ന് ദയ വ്യക്തമാക്കി.

ദയ അശ്വതിയുടെ വിവാഹമായോ?

ഇപ്പോഴിതാ ദയ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രമാണ് തരംഗമാവുന്നത്. വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും കുറച്ച് പൂക്കളുമൊക്കെയുള്ള ചിത്രമായിരുന്നു. അമ്പലത്തില്‍ നിന്നും താലി പൂജിച്ചതാണെന്ന് വ്യക്തമാവുന്ന ചിത്രത്തിനൊപ്പം 'ഈശ്വര ദേവീ എന്നെ നീ തന്നെ കാത്തോളണേ'... എന്ന അടിക്കുറിപ്പുമാണ് ദയ നല്‍കിയിരിക്കുന്നത്. ഇതോടെ കല്യാണം കഴിഞ്ഞോ? താലിയ്‌ക്കൊപ്പം പുടവ കൂടി വേണമായിരുന്നു തുടങ്ങി കമന്റുകളുമായി ആരാധകരുമെത്തി.

ദയ അശ്വതിയുടെ വിവാഹമായോ?

കൂടുതല്‍ പേരും ചോദിച്ചത് വിവാഹം കഴിഞ്ഞതിന്റെ സൂചനയാണോ ഇതെന്നാണ്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ദയ വരുത്തിയിട്ടില്ല. മാത്രമല്ല ഫേസ്ബുക്കിലൂടെ നിരന്തരം രസകരമായ പോസ്റ്റുകള്‍ പങ്കുവെക്കാറുമുണ്ട്. വൈകാതെ വിവാഹത്തെ കുറിച്ച് ദയ അശ്വതി മനസ് തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് സ്വദേശിനിയായ ദയ നേരത്തെ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. പതിനാറാം വയസിലായിരുന്നു ആദ്യ വിവാഹം.

Recommended Video

Bigg Boss Malayalam:ദയയക്ക് രജിത്തിനോട് ശരിക്കും പ്രണയമോ ? | FilmiBeat Malayalam
ദയ അശ്വതിയുടെ വിവാഹമായോ?

അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ വിവാഹബന്ധത്തില്‍ നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ ദയ വെളിപ്പെടുത്തിയിരുന്നു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊപ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ബിഗ് ബോസില്‍ മത്സരിക്കാനുള്ള അവസരം വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X