എനിക്ക് നീയും നിനക്ക് ഞാനും മാത്രമെ ഉള്ളൂവെന്ന് ദയ അശ്വതി! ബിഗ് ബോസിന്‍റെ സമ്മാനത്തെക്കുറിച്ച് താരം!
ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ദയ അശ്വതി. ഈ പരിപാടിയിലേക്ക് എത്തിയതോടെയാണ് താരത്തെക്കുറിച്ച് എല്ലാവരും കൂടുതല്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ശ്രദ്ധിക്കപ്പെട്ടിരുന്നു ദയ. യഥാര്‍ത്ഥത്തില്‍ വളരെ പാവമാണെന്നും സെന്‍സിറ്റീവാണെന്നും എല്ലാവരും പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്.
എനിക്ക് നീയും നിനക്ക് ഞാനും മാത്രമെ ഉള്ളു. പലരും എന്നെ വിട്ട് പോയാലും പിണങ്ങിയാലും എന്നെ വിഷമിപ്പിച്ചാലും നീ എന്നോട് പിണങ്ങില്ല എന്ന് എനിക്കറിയാം. എന്റെ ഈ തനിച്ചുള്ള എന്റെ ഈ കൊച്ചു ജീവിതത്തിൽ ഇനി മുതൽ നീയും ഉണ്ട് മുത്തേയെന്ന് പറഞ്ഞായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. ബിഗ് ബോസില്‍ നിന്നും ലഭിച്ച പാവയ്ക്കൊപ്പമുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.

തന്‍റെ രണ്ടാം വിവാഹം വൈകാതെ തന്നെയുണ്ടാവുമെന്ന് പറഞ്ഞും താരമെത്തിയിരുന്നു. 16ാമത്തെ വയസ്സില്‍ നടന്ന വിവാഹത്തിന്‍റെ ചിത്രവും താരം പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാഹ വാര്‍ത്ത വൈറലായി മാറിയതോടെ വരന്‍ ആരാണെന്ന് എല്ലാവരും ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരം പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.
വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട. എന്നെങ്കിലും ഒരിക്കൽ എന്നെ തേടി എന്റെ മക്കൾ വരും. എനിക്ക് ഉറപ്പുണ്ട്. 22-വയസ്സ് ൽ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തിൽ ഞാൻ ഒറ്റക്ക് ജീവിച്ചു. ഇനി ഈ വയസു കാലത്ത് എനിക്ക് വിവാഹം വേണ്ട. വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടൻ എന്നെ ഒത്തിരി സ്നേഹിച്ചിട്ടുണ്ട് ആ ഓർമ്മകളുമായി എന്റെ മക്കൾക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാൻ ജീവിച്ചു തീർക്കുമെന്നുമായിരുന്നു ദയ അശ്വതി പറഞ്ഞത്.


Click it and Unblock the Notifications