രണ്ടാം വിവാഹത്തെക്കുറിച്ച് ദയ അശ്വതി! ഭര്‍ത്താവിന്‍റെ ഫോട്ടോ സഹിതം നിങ്ങളെ അറിയിക്കും! കാരണം ഇതാണ്!

ബിഗ് ബോസ് സീസണ്‍ 2ല്‍ പങ്കെടുത്തതോടെയാണ് ദയ അശ്വതി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തി വിവാദനായികയായി മാറിയിരുന്നു ദയ. ജസ്ല മാടശ്ശേരിക്കൊപ്പമായാണ് ദയയും ബിഗ് ബോസിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഇവര്‍ ഇരുവരും എത്തിയപ്പോള്‍ ബിഗ് ബോസ് വീട് യുദ്ധക്കളമാവുമെന്നൊക്കെയായിരുന്നു വിലയിരുത്തലുകള്‍. തുടക്കത്തില്‍ വഴക്കിട്ടിരുന്ന ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ദയ ചേച്ചി പാവമാണെന്നായിരുന്നു ജസ്ല പറഞ്ഞത്.

ജസ്ലയെ അനിയത്തിക്കുട്ടിയെപ്പോലെയാണ് കാണുന്നതെന്നായിരുന്നു ദയ പറഞ്ഞത്. നിരവധി തവണ എലിമിനേഷന്‍ നോമിനേഷനില്‍ വന്നിരുന്നുവെങ്കിലും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ദയയ്ക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് മോഹന്‍ലാലും പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും ദയ എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വിവാഹത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്ന് മുന്‍പ് ദയ അശ്വതി പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പറഞ്ഞുള്ള കുറിപ്പ് കഴിഞ്ഞ ദിവസവും താരം പങ്കുവെച്ചിരുന്നു. എന്റെ ജീവിതത്തിൽ ഒരു വിവാഹമാണ് കഴിച്ചത്, എന്റെ ഭർത്താവ് വേറെ വിവാഹം കഴിച്ചു ഇനി ഞാൻ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ഭർത്താവിന്റെ ഫോട്ടോ സഹിതം ഞാൻ പോസ്റ്റ് ചെയ്യും എന്റെ വിവാഹം കഴിഞ്ഞു എന്ന് നിങ്ങളെ അറിയിക്കും,,, കാരണം നിങ്ങൾ കാരണം മാത്രമാണ് ഞാൻ ഇന്ന് സമൂഹത്തിൽ അറിയപ്പെട്ടതെന്നുമായിരുന്നു ദയ കുറിച്ചത്.

രജിത് കുമാറിനെക്കുറിച്ച്

രജിത് കുമാറിനെക്കുറിച്ച്

വിവാഹത്തെക്കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ ദിവസം രജിത് കുമാര്‍ എത്തിയത്. ആദ്യവിവാഹമായി വരുന്നവരെ കെട്ടാന്‍ താല്‍പര്യമില്ലെന്നും കുട്ടികളുണ്ടാവാന്‍ പാടില്ലെന്നതുമുള്‍പ്പടെ തനിക്കുള്ള നിബന്ധനകളെക്കുറിച്ച് പറഞ്ഞായിരുന്നു താരമെത്തിയത്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാണെന്നും തനിക്ക് ശേഷവും അത് നടത്തിക്കൊണ്ട് പോവാന്‍ ഭാര്യയ്ക്ക് കഴിയണമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള യൂട്യൂബ് ലിങ്ക് ദയ അശ്വതി ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടോയെന്നായിരുന്നു ചിലരുടെ ചോദ്യം.

 ലോക് ഡൗണിന് ശേഷം

ലോക് ഡൗണിന് ശേഷം

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് 31ന് അവസാനിക്കാനിരിക്കുന്ന ലോക് ഡൗണ്‍ വീണ്ടും നീട്ടിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു, ലോക് ഡൗണിന് ശേഷമായിരിക്കും തന്‍രെ വിവാഹമെന്നായിരുന്നു മുന്‍പ് ദയ അശ്വതി പറഞ്ഞത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വരനെക്കുറിച്ച് താരം മിണ്ടിയിരുന്നില്ല. ആരാണ് വരനെന്നായിരുന്നു കൂടുതല്‍ പേരും ചോദിച്ചത്.

ബിഗ് ബോസിനെക്കുറിച്ച്

ബിഗ് ബോസിനെക്കുറിച്ച്

ബിഗ് ബോസിലെ നോമിനേഷെക്കുറിച്ചുള്ള പോസ്റ്റുമായാണ് കഴിഞ്ഞ ദിവസം ദയ എത്തിയത്. നോമിനേഷന് മുന്‍പ് വരെ തന്നെക്കുറിച്ച് നന്നായി സംസാരിച്ചവര്‍ അകത്തെത്തിയപ്പോള്‍ നിലപാട് മാറ്റിയതും രജിത് കുമാറിന്‍രെ കമന്റുമൊക്കെയുള്ള വീഡിയോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ലോക് ഡൗണ്‍ സമയമായതിനാല്‍ ബിഗ് ബോസുള്‍പ്പടെ നിരവധി പരിപാടികളാണ് പുനസംപ്രേഷണം ചെയ്യുന്നത്. ബിഗ് ബോസ് എപ്പിസോഡ് കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങളുമായി നേരത്തെയും താരങ്ങളെത്തിയിരുന്നു.

Recommended Video

രജിത്തിനെ വെല്ലുവിളിച്ച് ദയ അശ്വതി | FilmiBeat Malayalam
ഉത്ര വിഷയത്തെക്കുറിച്ച്

ഉത്ര വിഷയത്തെക്കുറിച്ച്

സമൂഹ മനസാക്ഷിയെ ഒന്നടങ്കം നടുക്കിയ ഉത്ര കൊലപാതകത്തെക്കുറിച്ച് പറഞ്ഞും ദയ എത്തിയിരുന്നു. ഉത്രയുടെ ഭര്‍ത്താവായ സൂരജിന്‍റെ അമ്മയെക്കുറിച്ചായിരുന്നു ദയ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ മുഖത്ത് എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട്,,, കള്ള ലക്ഷണം എന്ന് ഞാൻ പറയുന്നത് കേട്ടിട്ടേയുള്ളു ഇപ്പോൾ ഈ സ്ത്രീയുടെ രൂപത്തിൽ ഞാൻ കണ്ടു നിങ്ങൾ കണ്ടിരുന്നോ??? വീടിന്റെ അലമാരയിൽ പാമ്പ്, ടെറസിന്റെ മുകളിൽ പാമ്പ് ,പറമ്പിൽ പാമ്പ് ,, മുറിയിൽ പാമ്പ് എന്തോന്ന് ഇത് എവിടെ നോക്കിയാലും പാമ്പ് അണലി,മൂർഖൻ, ചേര,, ഇതൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാം തള്ളെ നിങ്ങൾ ഒന്നാന്തരം ഫ്രോഡ് കളി കളിക്കുകയാണെന്ന്. ഇന്നെല്ലങ്കിൽ നാളെ നാളെ നിങ്ങളുടെ മൊത്തം കള്ളകളിയും പൊളിയും തീർച്ച പലനാൾ കള്ളൻ ഒരുന്നാൾ പിടിയിൽ, എനിക്ക് ഉറപ്പുണ്ട് സത്യo ജയിക്കണം തിന്മ നശിക്കണം, സത്യമേവ,,ജയതേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X