ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
ബിഗ് ബോസ് സീസണ്‍ 3 തുടങ്ങാനിരിക്കുകയാണ്. ടൊവിനോ തോമസായിരുന്നു സീസണ്‍ 3യുടെ വരവിനെക്കുറിച്ച് പറഞ്ഞ് മോഹന്‍ലാലും എത്തിയിരുന്നു. ഇതിനിടയിലായിരുന്നു ചര്‍ച്ചകളുമായി ആരാധകരും എത്തിയത്. ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാവുമെന്നുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. റിമി ടോമി, ദിയ കൃഷ്ണ, അനു കെ അനിയന്‍, സുചിത്ര നായര്‍ തുടങ്ങിയവരെല്ലാം ബിഗ് ബോസിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരുന്നു. തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നായിരുന്നു ഇവരെല്ലാം പറഞ്ഞത്.
കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളും തങ്ങളുട അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദയ അശ്വതിയും തന്റെ അഭിപ്രായം പറഞ്ഞെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു. പ്രവചിക്കാൻ ഞാൻ ദൈവം അല്ല ,എന്നാലും ഈ കാര്യത്തിൽ ഞാൻ കണ്ണും പൂട്ടി പറയും, ബിഗ് ബോസ് സീസൺ 3 യിലെ വിജയി ബോബി ചെമ്മണൂരാണെന്ന്. കാത്തിരുന്നു കാണാമെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.
ബിഗ്ബോസ് വിജയെ തിരെഞ്ഞെടുക്കുന്ന പ്രേക്ഷകരല്ല ചാനലും മോഹൽലാലും അവരുടെ ഇഷ്ടത്തിന് തിരെഞ്ഞെടുക്കുകയാണെങ്കിൽ നമ്മൾ എന്തിന് പരിപാടി കാണണമെന്നായിരുന്നു ഒരാള്‍ ദയയോട് ചോദിച്ചത്. അങ്ങനെയല്ലെന്നായിരുന്നു ദയയുടെ മറുപടി.

പാവം രഞ്ജിത്തിനെ പറഞ്ഞ് വിടുപ്പോൾ മോഹൻലാലിൻ്റെ ഭാവം സഹിക്കാൻ പറ്റിയില്ല .അർഹതപ്പെട്ടവർക്കെ ജനം വോട്ടു ചെയ്യു ,അത് ബിഗ് ബോസ് അംഗീകരിച്ചോ, അതാ ഞാൻ പറഞ്ഞത് എല്ലാം സീസണിലെയും ബിഗ് ബോസ് തമിഴും മലയാളവും കാണുന്നവരാ. തമിഴ് ബിഗ് ബോസിനെ കിടപിടിക്കാൻ മലയാളത്തിലെ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല കമലഹാസൻ അതിൽ കഴിവ് തെളിയിച്ചുവെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.
Recommended Video
ബോബി ചെമ്മണൂർ എന്ന വ്യക്തി ഇതിൽ എങ്ങനെ ആവും എന്നാണ് ചിന്തിക്കുന്നത് അദ്ദേഹം ഉണ്ടേൽ, അതിൽ ഇല്ല എന്നാണ് അങ്ങേരു തന്നെ പറഞ്ഞത്... ഇത്രേം അറിയപ്പെടുന്ന ആ വ്യക്തി എങ്ങനെ, അതും കൂടാതെ മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും അദ്ദേഹത്തോടെന്നായിരുന്നു ഒരാളുടെ ചോദ്യം.


Click it and Unblock the Notifications