ബിഗ്ഗ് ബോസ്സില്‍ വെച്ച് തന്ന അതേ പണി തിരിച്ചു കൊടുത്തു,ഭാര്യക്ക് ദീപന്‍ നല്‍കിയ ജന്മദിന സര്‍പ്രെെസ്
മിനിസ്‌ക്രീന്‍ താരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ദീപന്‍ മുരളി. അഭിനയത്തിന് പുറമെ അവതാരകനായും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടനെ പ്രേക്ഷകര്‍ കൂടുതലായി അറിഞ്ഞത്. ബിഗ് ബോസില്‍ വളരെ കുറച്ച് നാളുകള്‍ മാത്രമാണ് നിന്നതെങ്കിലും പിന്നാലെ വീണ്ടും സീരിയല്‍ രംഗത്ത് സജീവമായിരുന്നു താരം. അതേസമയം അഭിനയ തിരക്കുകള്‍ക്കിടെയും സമൂഹ മാധ്യമങ്ങളിലും ആക്ടീവാകാറുളള താരമാണ് ദീപന്‍. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമൊക്കെ നടന്‍ പങ്കുവെക്കാറുണ്ട്.

അതേസമയം ദീപന്‍ മുരളി പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭാര്യയുടെ പിറന്നാള്‍ ആഘോഷ വീഡിയോ ആണ് നടന്‍ പോസ്റ്റ് ചെയ്തിരുന്നത്. ഭാര്യയുടെ ഇത്തവണത്തെ പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് നടന്‍. പിറന്നാളിന് കേക്കിനുളളില്‍ ഒരു സര്‍പ്രൈസ് ഒരുക്കി ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് താരം. എന്റെ പിറന്നാളിന് ബിഗ് ബോസില്‍ വെച്ച് കേക്കില്‍ തന്ന അതേ പണി തിരിച്ചുകൊടുത്തു സമാധാനം ആയി, എന്നോടാ കളി പിന്നല്ല എന്ന ക്യാപ്ഷനോടെയാണ് ദീപന്‍ മായയുടെ പിറന്നാള്‍ ആഘോഷ വീഡിയോ പങ്കുവെച്ചത്.
കേക്കിനുളളില്‍ ഒളിപ്പിച്ചുവെച്ച സമ്മാനം കണ്ട് കരയുന്ന മായയെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്ന ദീപനെയും വീഡിയോയില്‍ കാണിക്കുന്നു. 2018ലാണ് ഇരുവരും വിവാഹിതരായത്. ദീപനൊപ്പം ഭാര്യ മായ ദീപനും മകള്‍ മേധസ്വിയുമൊക്കെ എല്ലാവര്‍ക്കും സുപരിചിതരാണ്. ദീപന്റെയും മായയുടെയും വിവാഹ ചിത്രങ്ങളെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. വിവാഹത്തിന് പിന്നാലെ ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് വന്ന സന്തോഷവും ഇരുവരും ആരാധകരെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ദീപന്റെയും മായയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. തുടര്‍ന്ന് മകളുടെ പേരിടല്‍ ചടങ്ങും മറ്റുമെല്ലാം ദീപന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ബിഗ് ബോസിന് മുന്‍പ് നിരവധി സീരിയലുകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള ദീപന്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മലയാള ടെലിവിഷനിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപന്‍ മുരളി. നായകനായും സഹനടനായുമൊക്കെയാണ് ദീപന്‍ മുരളി സീരിയലുകളില്‍ തിളങ്ങിയിരുന്നത്.


Click it and Unblock the Notifications











