ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ആ ദിവസത്തെക്കുറിച്ച് ദീപന്‍ മുരളി! ബിഗ് ബോസ് താരം പറഞ്ഞത് കാണാം
ബിഗ് ബോസ് ആദ്യ സീസണിന് ശേഷം മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ദീപന്‍ മുരളി. ബിഗ് ബോസിന് മുന്‍പ് നിരവധി സീരിയലുകളിലൂടെ നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള ദീപന്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. മലയാള ടെലിവിഷനിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപന്‍ മുരളി.
നായകനായും സഹനടനായുമൊക്കെയാണ് ദീപന്‍ മുരളി സീരിയലുകളില്‍ തിളങ്ങിയിരുന്നത്. അഭിനയത്തിന് പുറമെ അവതാരകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ദീപന്‍ മുരളി. ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്തത് താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഷോയില്‍ കുറച്ചു നാള്‍ മാത്രമാണ് നടന് നില്‍ക്കാനായത്.

ബിഗ് ബോസില്‍ ദീപനൊപ്പം അടുത്ത സുഹൃത്തായ അര്‍ച്ചന സുശീലനും ഒപ്പമുണ്ടായിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു താരം. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ദീപന്‍ മുരളി എത്താറുണ്ട്. അടുത്തിടെയായിരുന്നു നടന്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.
Recommended Video

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുളള ചിത്രങ്ങളും മുന്‍പ് ദീപന്റെതായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു ദീപന്റെയും മായയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. തുടര്‍ന്ന് മകളുടെ പേരിടല്‍ ചടങ്ങും മറ്റുമെല്ലാം ദീപന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മേധസ്വി എന്നായിരുന്നു മകള്‍ക്ക് ദീപന്‍ പേരിട്ടിരുന്നത്.

ബിഗ് ബോസിന്റെ ആദ്യ സീസണില്‍ എത്തിയതോടെയാണ് ദീപനെ കൂടുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ ഷോ പകുതിയാവുന്നതിന് മുന്‍പ് നടന്‍ പുറത്താവുകയായിരുന്നു. അതേസമയം ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. അമ്മയെക്കുറിച്ചുളള കുറിപ്പുമായിട്ടാണ് ഇത്തവണ നടന്‍ എത്തിയിരിക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലും എന്നില്‍ നിന്നും മായാതെ, ആ വേദനിപ്പിക്കുന്ന ദിവസം ജൂണ്‍ 19. അമ്മ വിട്ടുപോയിട്ട് ഇന്ന് മൂന്ന് വര്‍ഷം. അമ്മ എന്ന ശക്തിയായിരുന്നു എനിക്ക് എല്ലാം. അറിയാം എന്നോടൊപ്പം തന്നെ ഇപ്പോഴും ഉണ്ടെന്ന്. പക്ഷേ നമ്മുടെ ജീവിതത്തില്‍ കൂടെ ഉണ്ടായിരുന്ന ദൈവം ഇപ്പോള്‍ മറ്റു ദൈവത്തോടൊപ്പം അദൃശ്യമായി. അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദീപന്‍ മുരളിയുടെ പുതിയ പോസ്റ്റ് വന്നത്.


Click it and Unblock the Notifications