For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനായതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു! മകള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണ്: ദീപന്‍ മുരളി

  |

  നിരവധി സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ദീപന്‍ മുരളി. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള ദീപന്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. മലയാള ടെലിവിഷനിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദീപന്‍ മുരളി. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ പങ്കെടുത്ത ശേഷമാണ് നടന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായി മാറിയത്.

  ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്തത് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ഷോയില്‍ കുറച്ചു നാള്‍ മാത്രമാണ് നടന് നില്‍ക്കാനായത്. തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ദീപന്‍ മുരളി എത്താറുണ്ട്.

  ബിഗ് ബോസ് താരത്തിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നായകനായും സഹനടനായുമൊക്കെയാണ് ദീപന്‍ മുരളി തിളങ്ങിയിരുന്നത്. അഭിനയത്തിന് പുറമെ അവതാരകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ദീപന്‍ മുരളി. സുമംഗലി ഭവ സീരിയലിലൂടെയാണ് ദീപന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്താറുളളത്. കഴിഞ്ഞ വര്‍ഷം മകള്‍ ജീവിതത്തിലേക്ക് വന്നതൊക്കെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral

  ഇപ്പോഴിതാ അവള്‍ വന്ന ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചതായും പറയുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപന്‍ മുരളി ഇക്കാര്യം പറഞ്ഞത്. മേധസ്വി എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. അവള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നായിരുന്നുവെന്ന് നടന്‍ പറയുന്നു. അത് കേള്‍ക്കുന്നതിനേക്കാള്‍ സംഗീതാത്മകമായി ലോകത്ത് വേറൊന്നുമില്ല എന്ന് തോന്നിപ്പോകും.

  അവള്‍ ആദ്യം അച്ഛാ എന്ന് വിളിക്കുമെന്ന് പറഞ്ഞ് ഞാന്‍ ഭാര്യയോട് ബെറ്റ് വെച്ചിരുന്നു. ഒടുവില്‍ അത് തന്നെ സംഭവിച്ചു. അമ്മ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതിനേക്കാള്‍ സുഖമാണ് ആ അച്ഛാ വിളിക്ക്. അതിലും സുന്ദരമായ മറ്റൊരു സംഗീതാത്മക സ്വരം ഈ ലോകത്ത് തന്നെയില്ല. അമ്മയുടെ വിയോഗത്തിന് ശേഷം ഏറെ നാള്‍ താന്‍ തകര്‍ന്നിരിക്കുകയായിരുന്നു. എന്നാല്‍ മേധസ്വി ജീവിതത്തിലേക്ക് എത്തിയ ശേഷം ജീവിതം ആകെ മാറിമറിഞ്ഞു.

  അവള്‍ അടുത്തുളളപ്പോള്‍ എന്റെ അമ്മ കൂടെയുളളത് പോലെയാണ് എനിക്ക്. ഗര്‍ഭകാലത്ത് എല്ലാവരും പറഞ്ഞിരുന്നത് ആണ്‍കുട്ടിയാകും എന്നായിരുന്നു. പക്ഷേ പെണ്‍കുട്ടിയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഭാര്യയെക്കാള്‍ മുന്‍പേ മകളെ ആദ്യം കാണാന്‍ കഴിഞ്ഞ സന്തോഷവും ദീപന്‍ പങ്കുവെച്ചു. പ്രസവ സമയത്ത് ഭാര്യയ്ക്ക് സമീപം ദീപനുമുണ്ടായിരുന്നു. ചോരക്കുഞ്ഞിനെ ആദ്യം കാണാനായി എനിക്ക്.

  'എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു സച്ചിയേട്ടാ'

  അവളും കൂടെ വേണമെന്ന് തോന്നി അപ്പോള്‍. പലപ്പോഴും അമ്മമാരാണ് തന്റെ കുഞ്ഞിനെ ആദ്യം കാണുക. പക്ഷേ ഇവിടെ ഭാഗ്യം എനിക്കായിരുന്നു, ദീപന്‍ പറഞ്ഞു. ഭാര്യയുടെ പ്രസവാനന്തര ശുശ്രുഷയും താന്‍ തന്നെ ചെയ്ത കാര്യവും ദീപന്‍ മുരളി അഭിമുഖത്തില്‍ പറഞ്ഞു. അമ്മയില്ലല്ലോ, സഹോദരിമാരുമില്ല. ആദ്യ ആറുമാസത്തേക്ക് അമ്മയെയും മകളെയും കുളിപ്പിച്ചത് ഞാന്‍ തന്നെയാണ്.

  പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരെ മറക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല! മോഹന്‍ലാലിനെക്കുറിച്ച് ഉഷ പറഞ്ഞത്

  അവള്‍ക്ക് വേണ്ടി പച്ചക്കായി വാങ്ങി കുറുക്കുണ്ടാക്കി നല്‍കിയതടക്കം എല്ലാം ഞാനാണ് ചെയ്തത്. ഷൂട്ടുണ്ടെങ്കിലും ഇക്കാര്യങ്ങളിലൊന്നും ഒരു മുടക്കവും വരുത്തിയിരുന്നില്ല. ഇക്കാര്യങ്ങളൊന്നും മുന്‍പ് ചെയ്ത് ഒരു പരിചയവുമില്ലാത്തതാണ്. അച്ഛനായതിന്റെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുന്നുവെന്നും നടന്‍ പറഞ്ഞു.

  സുശാന്തിന്‌റെ കുടുംബത്തിനൊപ്പം നില്‍ക്കൂ! ആരാധകരോട് അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍

  Read more about: deepan murali
  English summary
  Bigg Boss Fame Deepan Murali Says About His Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X