For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയൊക്കെ ആയിട്ടും ദില്‍ഷ പൊളിച്ചു! ഞങ്ങളുടെ പെണ്‍കുട്ടിയാണിവള്‍, റംസാനൊപ്പമുള്ള ദില്‍ഷയുടെ വീഡിയോ പുറത്ത്

  |

  ബിഗ് ബോസിലെ വിന്നര്‍ ആരായിരിക്കും ചരിത്രം തിരുത്തുമോ എന്നൊക്കെ നോക്കി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് ദില്‍ഷ എത്തുന്നത്. ദില്‍ഷ വിജയിച്ചതിന് പിന്നാലെ വിന്നറാവാന്‍ യോഗ്യതയില്ലെന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനമാണ് താരത്തെ തേടി എത്തിയതും.

  പിന്നീട് പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് ദില്‍ഷയെ കാത്തിരുന്നത്. സഹതാരങ്ങളും സുഹൃത്തുക്കളുമായി റോബിന്‍ രാധകൃഷ്ണനും ബ്ലെസ്ലിയുമായിട്ടുമൊക്കെ ദില്‍ഷ സൗഹൃദം അവസാനിപ്പിച്ചു, തുടങ്ങി പല മാറ്റങ്ങളും വരുത്തി. ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഓരോ ദിവസം കഴിയുംതോറും ദില്‍ഷ നടത്തി വരുന്നത്.

  Also Read: ആറാം ക്ലാസിലെ ബോയ്ഫ്രണ്ടാണ് ഭര്‍ത്താവായത്; ഡിവോഴ്‌സിന് പോയി നിന്നപ്പോഴും തമാശയായിരുന്നെന്ന് ലെന

   dilsha

  മുന്‍ ബിഗ് ബോസ് താരമായ റംസാനൊപ്പം കിടിലന്‍ ഡാന്‍സുമായി ദില്‍ഷ എത്താറുണ്ട്. നിലത്ത് നിന്നും ശൂന്യതയിലേക്ക് ഉയര്‍ന്ന് പൊങ്ങിയും ചാടിയും വളരെ മനോഹരമായ നൃത്ത ചുവടുകളാണ് ഇരുവരും കാഴ്ച വെക്കാറുള്ളത്. അത്തരത്തില്‍ പുതിയൊരു വീഡിയോ വരുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് റംസാന്‍. ദില്‍ഷയ്‌ക്കൊപ്പമുള്ള പുത്തന്‍ ഡാന്‍സിന്റെ പ്രൊമോ വീഡിയോ ആയിരുന്നു താരം പുറത്ത് വിട്ടിരിക്കുന്നത്.

  Also Read: ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

  'ഈ പെണ്‍കുട്ടിയോടൊപ്പം വീണ്ടും ഡാന്‍സ് കളിക്കുകയാണ്.. ഫുള്‍ വീഡിയോ വൈകാതെ വരും' എന്നും വീഡിയോയുടെ ക്യാപ്ഷനില്‍ റംസാന്‍ സൂചിപ്പിച്ചിരുന്നു. ദില്‍ഷയും സെയിം പ്രൊമോ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെ വീഡിയോയുടെ താഴെ ആശംസകള്‍ അറിയിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞുമുള്ള കമന്റുകളും നിറഞ്ഞു.

   dilsha

  ഇത്ര ഓക്കേ സൈബര്‍ ബുള്ളയിങ്, ബോഡി ഷെയിമിങ്, ഡിഗ്രേഡ് കിട്ടി കൊണ്ട് ഇരിന്നിട്ടും അതിലൊന്നും തളരാതെ മുന്നേറുന്ന ദില്‍ഷ നീ പൊളി ആണ് മോളെ. ഡാന്‍സ് ഒരുപാട് ഇഷ്ടം ആയി. ഫുള്‍ വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗാണ്. എത്ര പ്രാവിശ്യം ഈ വീഡിയോ കണ്ടെന്ന് അറിയില്ല. അത്രയും മനോഹരമാണ്. വേഗം തന്നെ പോസ്റ്റ് ചെയ്യണേ, ഇനിയും കാത്തിരിക്കാന്‍ വയ്യ, എന്തായാലും രണ്ടാളും മിന്നിച്ചിട്ടുണ്ട് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

  'സൗഹൃദം ആത്മാവിലലിയുമ്പോള്‍ ഒരു സ്വപ്നത്തിലെന്നപോലെ മധുരമുള്ള ഓര്‍മ്മകള്‍ പുല്ലാംകുഴല്‍ മീട്ടീ നമ്മുക്കരികിലേക്ക് വരും. ഈ പനി നിര്‍പ്പുകള്‍ ദൃശ്യസുന്ദര സുഗന്ധമായി കതിരൊളി തൂകി നിറഞ്ഞു നില്‍ക്കും', ചിലര്‍ ദില്‍ഷയുടെയും റംസാന്റെയും സൗഹൃദത്തെ കുറിച്ചും വര്‍ണിക്കുന്നുണ്ട്. എന്തായാലും എല്ലാവരും ഡാന്‍സ് വീഡിയോയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

   dilsha-prasannan-robins

  ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഡാന്‍സും മോഡലിങ്ങുമൊക്കെയായി ദില്‍ഷ സജീവമാണ്. ചില പരസ്യങ്ങളിലൊക്കെ താരം അഭിനയിച്ച് കഴിഞ്ഞു. റംസാനും ദില്‍ഷയും നേരത്തെ ഡാന്‍സ് റിയാലിറ്റി ഷോ യില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നവരാണ്. ആ സൗഹൃദം വീണ്ടും നിലനിര്‍ത്തുകയായിരുന്നു. ഇരുവരും ഒന്നിച്ച് മുന്‍പും കിടിലന്‍ ചുവടുകളുമായി എത്തിയിട്ടുണ്ട്. നര്‍ത്തകി കൂടിയായതിനാല്‍ ദില്‍ഷയുടെ പ്രകടനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

  റോബിനും ദിൽഷയുമായിരുന്നു കഴിഞ്ഞ സീസണിലെ മികച്ച ബിഗ് ബോസ് താരങ്ങൾ. ഇരുവരും പ്രണയിക്കുമോ, വിവാഹം കഴിക്കുമോ എന്നൊക്കെയുള്ള ആകാംഷയിലായിരുന്നു ആരാധകർ. പുറത്ത് വന്നതിന് ശേഷം അതുണ്ടാവില്ലെന്ന് ദിൽഷ പറഞ്ഞതോടെ പല പ്രശ്നങ്ങളും തല ഉയർത്തി. ബിഗ് ബോസിലൂടെ വന്ന പ്രശസ്തിയും അതിലൂടെ ഉണ്ടായ വിവാദങ്ങളുമൊക്കെ ദില്‍ഷയെ വല്ലാതെ ബാധിച്ചിരുന്നു.

  റോബിനുമായിട്ടുള്ള പ്രശ്‌നങ്ങളൊക്കെ വലിയ രീതിയില്‍ വാര്‍ത്തയായെങ്കിലും ഇപ്പോള്‍ സ്വന്തം ജീവിതവുമായി മുന്നോട്ട് പോകാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. ഉടനെ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കില്ലെന്നും കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നും ദില്‍ഷ പറഞ്ഞിരുന്നു. ഇതോടെ വ്യാപകമായ സൈബര്‍ ബുള്ളിയിങ്ങാണ് താരത്തിന് നേരിടേണ്ടി വന്നത്.

  English summary
  Bigg Boss Fame Dilsha And Ramzan New Dance Video Promo Out, Netizens Reaction Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X