'ഭൂമിയിൽ അവർ ഒരുമിച്ച് എടുത്ത അവസാന സെൽഫി, 200 രൂപകൊണ്ട് ജീവിതം തുടങ്ങിയവർ‌'; ഡിംപൽ ഭാൽ!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം എനർജൈസർ ഓഫ് ദി സീസൺ അവാർഡും ഡിംപൽ നേടിയിരുന്നു. ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാളുകൂടിയാണ് ഡിംപൽ ഭാൽ. ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും.

bigg boss fame Dimpal Bhal, bigg boss fame Dimpal Bhal news, bigg boss fame Dimpal Bhal photos, bigg boss,  Dimpal Bhal, ബിഗ് ബോസ് ഫെയിം ഡിംപൽ ഭാൽ, ബിഗ് ബോസ് ഫെയിം ഡിംപൽ ഭാൽ വാർത്തകൾ, ബിഗ് ബോസ് ഫെയിം ഡിംപൽ ഭാൽ ഫോട്ടോകൾ, ബിഗ് ബോസ്, ഡിംപൽ ഭാൽ

മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു ഡിംപലിലേക്ക് ആരാധകരെ അടുപ്പിച്ചത്. ഷോയിൽ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗം. ഉത്തർപ്രദേശ് സ്വദേശിയായ ഭാൽ രാജ്‌പുത് വംശജനാണ് ഡിംപൽ ഭാലിന്റെ അച്ഛൻ സത്യവീർ സിംഗ് ഭാൽ. മലയാളിയായ മിനിയാണ് ഭാര്യ. തിങ്കൾ ബാൽ, നയന എന്നിവരാണ് മറ്റ് മക്കൾ. അച്ഛന്റെ മരണം കേട്ടപ്പോൾ തോന്നിയതിനെ കുറിച്ചും ഡിംപൽ മുമ്പ് പറഞ്ഞിരുന്നു.

'എന്റെ പപ്പ ഇനിയില്ല... ആ വാർത്ത കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഞാൻ ആ തോളിൽ ചായുന്ന നിമിഷം വരെ വിശ്വസിച്ചില്ല... എന്റെ ലോകം തകർന്നു. ഡിംപൽ ഭാൽ അവസാനിച്ചുവെന്ന് ഞാൻ കരുതി. അദ്ദേഹം എന്റെ ശക്തിയായിരുന്നു. എന്റെ എല്ലാമായിരുന്നു. എങ്കിലും അദ്ദേഹം എന്നെക്കുറിച്ച് അഭിമാനിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. ഞാൻ ബിഗ് ബോസ് വീടിനുള്ളിൽ ദുർബ്ബലയായിരിക്കുമ്പോൾ അദ്ദേഹം എപ്പിസോഡുകൾ കണ്ടിരിക്കുമോ എന്നതായിരുന്നു എന്റെ ഏക ആശങ്ക. എനിക്ക് കുഴപ്പമില്ലെന്ന് പപ്പയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല' എന്നാണ് ഡിംപൽ‌ പറഞ്ഞത്. ഇപ്പോൾ പപ്പയുടേയും മമ്മിയുടേയും വിവാഹ വാർഷികത്തിൽ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡിംപൽ.

'ഭൂമിയിൽ ഒരുമിച്ചുള്ള അവരുടെ അവസാന വിവാഹ വാർഷികത്തിൽ മമ്മിക്കൊപ്പം എടുത്ത അവസാന സെൽഫിയാണിത്. ആയിരക്കണക്കിന് മൈലുകൾ താണ്ടി ഞങ്ങളെ കാലിൽ നിൽക്കാൻ സഹായിച്ച ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള മാതാപിതാക്കൾക്ക് വിവാഹ വാർഷിക ആശംസകൾ. മീററ്റിൽ നിന്നുള്ള എന്റെ പാപ്പാ സത്യവീർ സിംഗ് ഭാലും കേരളത്തിൽ നിന്നുള്ള സുന്ദരിയായ മമ്മിയും. അവർ അവർക്കുവേണ്ടി ജീവിച്ച ഒരു ദിവസം ഞങ്ങൾ കണ്ടിട്ടില്ല. ചെറുപ്പത്തിൽ ജനിച്ച കുടുംബത്തിനും പിന്നെ നമുക്കും വേണ്ടി. അമ്മയും പപ്പയും ഇല്ലെങ്കിൽ ഞങ്ങൾ ഒന്നുമല്ല. പപ്പ എപ്പോഴും ചോദിക്കാറുണ്ട്.... അടുത്ത ജന്മത്തിൽ ഞാൻ‌ നിങ്ങളുടെ അച്ഛനാകണോ എന്ന് പപ്പ എപ്പോഴും ചോദിക്കാറുണ്ട്. ‌ പപ്പാ... മമ്മി എല്ലാ ജീവിതത്തിലും ഞങ്ങൾക്ക് നിങ്ങളെ വേണം... 35 വർഷം എല്ലാ ഉയർച്ചയിലും താഴ്ചയിലും നിങ്ങൾ രണ്ടുപേരും കൈകോർത്ത് നിന്നു. കൈയിൽ 200 രൂപയുമായി നിങ്ങളുടെ ജീവിതം ആരംഭിച്ചു...... സമൂഹം നിങ്ങൾക്ക് എതിരായപ്പോൾ പോലും. ലവ് യൂ പപ്പാ...' ഡിംപൽ കുറിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X